ഇത് പ്രേമമാണോ..? ഞാനും ഒരു സാധാരണ പെണ്‍കുട്ടിയാണ്..! വിവാഹത്തെ കുറിച്ച് മീനുലക്ഷ്മി

Published by
Nikhina

സോഷ്യല്‍ മീഡിയയിലെ മിന്നും താരമാണ് മീനുലക്ഷ്മി. ടിക് ടോക്കിലൂടെ പ്രശസ്തയായ താരം, ഇപ്പോള്‍ വിവാഹ ജീവിതത്തിലേക്ക് കടക്കാനുള്ള ഒരുക്കത്തിലാണ്. ഇതൊരു പ്രേമവിവാഹം ആണോ എന്ന് പലരും താരത്തോട് ചോദിച്ചിരുന്നു.. ഇപ്പോഴിതാ പുതിയ ജീവിതം തിരഞ്ഞെടുത്തതിനെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് മീനു ലക്ഷ്മി. അനീഷ് ഗോപാലകൃഷ്ണന്‍ ആണ് മീനുവിന്റെ ഭാവിവരന്‍. വിവാഹനിശ്ചയം കഴിഞ്ഞുവെന്ന വിവരം താരം തന്നെയാണ് ആരാധകരെ അറിയിച്ചിരുന്നത്.

ഇതൊരു പ്രണയവിവാഹം ആയിരുന്നോ എന്നാണ് അപ്പോഴും ആരാധകര്‍ക്ക് അറിയേണ്ടിയിരുന്നത്. ഇപ്പോഴിതാ പ്രണയബന്ധം എന്നതിന് മീനു കൃത്യമായ ഉത്തരം പറയുന്നില്ല.. എന്നാല്‍ ഞങ്ങള്‍ വളരെക്കാലമായി അടുത്ത് അറിയുന്ന വ്യക്തികളാണ് എന്ന് മീനുലക്ഷ്മി പറയുന്നു. കോട്ടയം ചങ്ങനാശേരി സ്വദേശിയാണ് മീനു. ഇന്‍സ്റ്റഗ്രാമില്‍ മീനു പങ്കുവയ്ക്കുന്ന റീല്‍സുകളെല്ലാം നിമിഷ നേരം കൊണ്ടാണ് ഹിറ്റാകുന്നത്. അനീഷിന്റെ പിറന്നാള്‍ ദിനമാണ് തന്റെ ജീവിതത്തിലെ പ്രധാന വ്യക്തിയെ കുറിച്ച് നിങ്ങള്‍ എന്റെ ജീവിതത്തിലെ അനുഗ്രമാണ്

എന്ന് കുറിച്ച് മീനു ലക്ഷ്മി എത്തിയത്. ഇതോടെയാണ് താരത്തിന്റെ വിവാഹ വിശേഷങ്ങളും പുറത്ത് വന്നത്. ഞങ്ങള്‍ വളരെക്കാലം മുന്‍പ് അറിയുന്നവരാണ്.. ഒരു പ്രൊപ്പോസല്‍ രീതിയില്‍ ഈ വിവാഹാലോചന വന്നത് എന്ന് മീനുലക്ഷ്മി പറഞ്ഞു.. പിന്നീട് പെണ്ണ് കാണലും.. വിവാഹ നിശ്ചയവും എല്ലാമായി അതേ രീതിയില്‍ കാര്യങ്ങള്‍ എല്ലാം നടത്തി. അനീഷ് തന്റെ എല്ലാ ആഗ്രഹങ്ങള്‍ക്കും വലിയ സപ്പോര്‍ട്ടാണ്.. വീഡിയോ ചെയ്യുന്നതില്‍ എല്ലാം വലിയ പിന്തുണയാണ് തരുന്നത്

എന്നും മിനുലക്ഷ്മി പറഞ്ഞു.. ഞാനും ഒരു സാധാരണ പെണ്‍കുട്ടിയാണ്.. ഈ മേക്കപ്പും ഡ്രെസ്സിംഗും മാത്രമേ ഉള്ളൂ എന്നും..ഒരു സിനിമയില്‍ പോലും അഭിനയിച്ചിട്ടില്ലാത്ത എന്നെ ആളുകള്‍ വീഡിയോ കണ്ട് ഇഷ്ടപ്പെടുന്നു എന്ന് പറയുന്നത് വലിയ കാര്യമാണെന്നും മീനുലക്ഷ്മി പറഞ്ഞു.