അതെ, ഈ നിറത്തില്‍ നിങ്ങള്‍ തിളങ്ങുന്നു! മീര ജാസ്മിനോട് ആരാധകര്‍!!

നടി മീരാജാസ്മിന്റെ ഏറ്റവും പുതിയ ഫോട്ടോ ഷൂട്ട് ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്… ഇന്‍സ്റ്റഗ്രാമില്‍ താരം സജീവമായിട്ട് നാളുകള്‍ ആകുന്നതേയുള്ളൂ.. താരത്തിന് ഇപ്പോള്‍ തന്നെ നിരവധിപ്പേരാണ് ആരാധകരായും ഫോളോവേഴ്‌സ് ആയും ഉള്ളത്.…

നടി മീരാജാസ്മിന്റെ ഏറ്റവും പുതിയ ഫോട്ടോ ഷൂട്ട് ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്… ഇന്‍സ്റ്റഗ്രാമില്‍ താരം സജീവമായിട്ട് നാളുകള്‍ ആകുന്നതേയുള്ളൂ.. താരത്തിന് ഇപ്പോള്‍ തന്നെ നിരവധിപ്പേരാണ് ആരാധകരായും ഫോളോവേഴ്‌സ് ആയും ഉള്ളത്. സോഷ്യല്‍ മീഡിയയില്‍ ഇനി സജീവമായി തുടരും എന്ന് മീര ജാസ്മിന്‍ തന്നെയാണ് തന്റെ ആരാധകരെ അറിയിച്ചിരുന്നത്. തന്‌റെ ഗ്ലാമറസ് ഫോട്ടോകളുമായി എത്തുന്ന മീര അലസമായ സെല്‍ഫി ഫോട്ടോകളും പങ്കുവെയ്ക്കാറുണ്ട്.

ഇപ്പോഴിതാ വെള്ള നിറത്തിലുള്ള വസ്ത്രത്തില്‍ അല്‍പ്പം ഗ്ലാമറസ് ലുക്കിലാണ് താരം എത്തിയിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ മീര ജാസ്മിന്‍ ഈ ഫോട്ടോ പങ്കുവെച്ചതോടെ നിരവധിപ്പേരാണ് കമന്റുകളുമായി എത്തുന്നത്. മീര നിങ്ങള്‍ ഈ തൂവെള്ള നിറത്തില്‍ ശരിക്കും തിളങ്ങുന്നു എന്നാണ് ഫോട്ടോ കണ്ട് ആരാധകര്‍ കുറിയ്ക്കുന്നത്.. താരത്തിന്റെ ഫോട്ടോ ഇതിനോടകം തന്നെ വൈറലായി മാറിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം കാറ്റിനൊപ്പം എന്ന് കുറിച്ച് മീര ജാസ്മിന്‍ പങ്കുവെച്ച കുറച്ച് സെല്‍ഫി ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തിരുന്നു. അതിന് മുന്‍പ് തന്റെ പ്രിയ സുഹൃത്തും നടനുമായ നരേന് ഒപ്പമുള്ള ഫോട്ടോകളാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നത്. ഇപ്പോള്‍ തന്റെ ഓരോ വിശേഷങ്ങളും ഫോട്ടോകളുമായി മീര ആരാധകര്‍ക്ക് മുന്നില്‍ എത്താറുണ്ട്.

മകള്‍ എന്ന സത്യന്‍ അന്തിക്കാട് ചിത്രത്തിലൂടെയായിരുന്നു വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം താരം സിനിമയിലേക്ക് തിരിച്ചെത്തിയത്. വിദേശത്ത് തന്റെ ബിസിനസ് തിരക്കുകളുമായി ജീവിതം മുന്നോട്ട് കൊണ്ടുപോവുകയാണ് മീര.