അമ്മയില്‍ സാമ്പത്തിക പ്രതിസന്ധി! അംഗത്വഫീസ് കുത്തനെകൂട്ടി..! വിശദീകരണവുമായി ഇടവേള ബാബു!

സിനിമാ ലോകത്തെ തന്നെ വലിയൊരു താര സംഘടനയാണ് അമ്മ. മറ്റ് ഭാഷാ ചിത്രങ്ങളിലെ താരങ്ങള്‍ പോലും മലയാളി താരസംഘടനെ കുറിച്ച് വാചാലരാകാറുണ്ട്. അത് അമ്മയിലെ അംഗങ്ങള്‍ക്കിടയിലെ കൂട്ടായ്മയും അവശരായ അംഗങ്ങള്‍ക്ക് അമ്മ നല്‍കുന്ന സ്‌നേഹവും…

സിനിമാ ലോകത്തെ തന്നെ വലിയൊരു താര സംഘടനയാണ് അമ്മ. മറ്റ് ഭാഷാ ചിത്രങ്ങളിലെ താരങ്ങള്‍ പോലും മലയാളി താരസംഘടനെ കുറിച്ച് വാചാലരാകാറുണ്ട്. അത് അമ്മയിലെ അംഗങ്ങള്‍ക്കിടയിലെ കൂട്ടായ്മയും അവശരായ അംഗങ്ങള്‍ക്ക് അമ്മ നല്‍കുന്ന സ്‌നേഹവും പരിഗണനയും സഹായവും എല്ലാം കാരണമാണ്. എന്നാല്‍ എവിടെയൊക്കയോ അമ്മ എന്ന താരസംഘടനയ്ക്ക് പിഴവ് പറ്റി എന്നാണ് സോഷ്യല്‍ മീഡിയയില്‍ അടക്കം ചര്‍ച്ചകള്‍ ഉയരുന്നത്. ഇപ്പോഴിതാ താരസംഘടന അംഗത്വ ഫീസ് കുത്തനെ കൂട്ടിയ വിവരമാണ് പുറത്ത് വരുന്നത്.

അമ്മയില്‍ അംഗമായിരിക്കാനുള്ള ഫീസ് നേരത്തെ ഒരു ലക്ഷം രൂപയായിരുന്നു. എന്നാലിപ്പോഴിത് രണ്ട് ലക്ഷത്തി അയ്യായിരം രൂപയാക്കി ഉയര്‍ത്തിയിരിക്കുകയാണ്. അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവാണ് ഫീസ് കൂട്ടിയ തീരുമാനത്തെ കുറിച്ച് വിശദീകരിച്ചത്. എന്തുകൊണ്ടാണ് ഈ തീരുമാനം എടുത്തത് എന്നും അദ്ദേഹം വ്യക്തമായി അംഗങ്ങളോട് പറയുന്നുമുണ്ട്. ജിഎസ്ടി അടക്കമാണ് ഇപ്പോഴത്തെ തുക നിശ്ചയിച്ചിരിക്കുന്നത്.

ഒരു അംഗത്തിന് വര്‍ഷം അന്‍പതിനായിരം രൂപയോളം ചിലവ് ചെയ്യുന്നുണ്ട് അതുകൊണ്ടാണ് പുതിയ തീരുമാനം എന്നാണ് ഇടവേള ബാബു അറിയിച്ചത്. എല്ലാ സംഘടനകളിലും ഇവിടുത്തേക്കാള്‍ കൂടുതലാണ് ഫീസ് എന്നും അതെല്ലാം കാരണമാണ് ഫീസ് ഉയര്‍ത്തുന്നത് എന്നും ഘടുക്കളായി അടച്ചാല്‍ മതിയെന്നും ഇദ്ദേഹം പറയുന്നു. നിലവില്‍ 120 അംഗങ്ങള്‍ക്കാണ് സഹായം ചെയ്യുന്നത്..

ഇതില്‍ ഒരാള്‍ക്ക് മാസം അയ്യായിരം രൂപം വെച്ചാണ് നല്‍കുന്നത്. മാത്രമല്ല അവര്‍ക്കുള്ള സഹായത്തിന് വേണ്ടി കൂടുതല്‍ ഷോകള്‍ ചെയ്യാനും തീരുമാനം ആയിട്ടുണ്ടെന്നും ഇടവേള ബാബു മാധ്യമങ്ങളോട് അറിയിച്ചു. പ്രമുഖ ചാനല്‍ മഴവില്‍ മനോരമയുമായി ഷോ ചെയ്യാന്‍ ആണ് തീരുമാനം.