ആനക്കൂട്ടത്തിനൊപ്പം സെല്‍ഫിയെടുക്കാന്‍ വണ്ടിയില്‍ നിന്നിറങ്ങി യുവാക്കള്‍; പിന്നീട് സംഭവിച്ചത്- വീഡിയോ

ആനകള്‍ക്കൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്ന ഒരു കൂട്ടം ആളുകളുടെ ഞെട്ടിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. റോഡ് മുറിച്ചുകടക്കാന്‍ ശ്രമിക്കുന്ന ആനക്കൂട്ടങ്ങള്‍ക്കൊപ്പം സെല്‍ഫിയെടുക്കാന്‍ ആളുകള്‍ കാറുകള്‍ നിര്‍ത്തുന്നത് വീഡിയോയില്‍ കാണാം. ഐഎഎസ് ഓഫീസര്‍ സുപ്രിയ സാഹു…

ആനകള്‍ക്കൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്ന ഒരു കൂട്ടം ആളുകളുടെ ഞെട്ടിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. റോഡ് മുറിച്ചുകടക്കാന്‍ ശ്രമിക്കുന്ന ആനക്കൂട്ടങ്ങള്‍ക്കൊപ്പം സെല്‍ഫിയെടുക്കാന്‍ ആളുകള്‍ കാറുകള്‍ നിര്‍ത്തുന്നത് വീഡിയോയില്‍ കാണാം.

ഐഎഎസ് ഓഫീസര്‍ സുപ്രിയ സാഹു പോസ്റ്റ് ചെയ്ത വീഡിയോ സോഷ്യല്‍ മീഡിയ ഉപയോക്താക്കളെ ചൊടിപ്പിച്ചിട്ടുണ്ട്. ചിത്രങ്ങള്‍ ക്ലിക്കുചെയ്യാന്‍ ഒരു കൂട്ടം പുരുഷന്മാര്‍ അവരുടെ വാഹനങ്ങള്‍ നിര്‍ത്തുന്നിടത്താണ് ക്ലിപ്പ് ആരംഭിക്കുന്നത്. രണ്ട് പേര്‍ ആനക്കൂട്ടത്തോടൊപ്പം സെല്‍ഫി എടുക്കുന്നത് കാണാം. ഒരു ആന പ്രകോപിതനാകുന്നതും കോപത്തോടെ ഇവര്‍ക്ക് നേരെ ഓടുന്നതും കാണാം.

”വന്യജീവികളുമായുള്ള സെല്‍ഫി ഭ്രമം മാരകമായേക്കാം. ഈ സൗമ്യരായ രാക്ഷസന്മാര്‍ പെട്ടെന്ന് ക്ഷമിച്ചത് ഇവരുടെ ഭാഗ്യമാണ്. അല്ലാത്ത പക്ഷം ആനകള്‍ ഇവരെ ഒരു പാഠം പഠിപ്പിച്ചേനെ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായെത്തിയത്. ഇത്തരക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ചിലര്‍ കമന്റ് ചെയ്യുന്നു.