നിങ്ങളുടെ ഭർത്താവ് മദ്യപാനിയും പെണ്‍ പിള്ളേരെ കമന്റ് അടിക്കുന്ന ആളാണെന്നും ബീനയോട് എം.ജി. ശ്രീകുമാർ, പ്രതികരിച്ച് ബീന ആന്റണി

എംജി ശ്രീകുമാര്‍ അവതാരകനായിട്ടെത്തുന്ന പാടം പറയാം എന്ന ടെലിവിഷന്‍ ഷോ യില്‍ അതിഥിയായി എത്തിയ ബീന ആന്റണിയോട് എം.ജി ശ്രീകുമാർ ഷോയിൽ വെച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്, ഭർത്താവ് മോശക്കാരൻ…

എംജി ശ്രീകുമാര്‍ അവതാരകനായിട്ടെത്തുന്ന പാടം പറയാം എന്ന ടെലിവിഷന്‍ ഷോ യില്‍ അതിഥിയായി എത്തിയ ബീന ആന്റണിയോട് എം.ജി ശ്രീകുമാർ ഷോയിൽ വെച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്, ഭർത്താവ് മോശക്കാരൻ ആണെന്ന് പറഞ്ഞ എംജിയോട് ബീന ദേഷ്യപ്പെടുകയും ചെയ്തു, ഷോയുടെ ഇടക്ക് വെച്ചാണ് ബീനയുടെ ഭർത്താവ് മദ്യപാനിയും പെണ്‍പിള്ളേരെ കമന്റ് അടിക്കുന്ന ആളാണെന്നും എംജി പറഞ്ഞത്, ഇതോടെ ഇരുവരും തമ്മിൽ വാക്കുതർക്കവും ഇതിൽ ദേശിച്ച് എംജി ഷോയിൽ നിന്ന് ഇറങ്ങി പോകുകയും ചെയ്തു. സംഭവം ഇങ്ങനെ, ഷോയിൽ എത്തിയ ബീനയോട് ഭര്‍ത്താവ് ഇല്ലാതെ ഒറ്റയ്ക്കാണോ വന്നതെന്ന് എംജി ചോദിച്ചോള്‍ അതേ എന്നായിരുന്നു ബീനയുടെ മറുപടി. എനിക്ക് തോന്നി, കാരണം എറണാകുളത്ത് നിന്നും ഒരാള്‍ എന്നെ വിളിച്ചിരുന്നു. ഇന്ന് ബീന ആന്റണി ഷോയിലേക്ക് വരുന്നുണ്ടല്ലോ എന്ന് ചോദിച്ചു. ഞാന്‍ ഉണ്ടെന്നും പറഞ്ഞു. എന്താണെന്ന് ചോദിച്ചപ്പോള്‍ അതില്‍ ഒരുപാട് കാര്യങ്ങളുണ്ടെന്നും പറഞ്ഞു അദ്ദേഹം ഫോണ്‍ കട്ട് ചെയ്തു.

പിന്നീട് താന്‍ മറ്റൊരു സുഹൃത്തിനെ വിളിച്ചു. അയാളോട് ഈ മനു എങ്ങനെ ഉള്ള ആളാണെന്ന് താൻ ചോദിച്ചു എന്ന് എംജി പറയുന്നു. ഏത് രീതിയിൽ ആണ് അദ്ദേഹം പ്രശ്നക്കാരൻ എന്ന് ബീന ചോദിച്ചപ്പോൾ എല്ലാരീതിയിലും പ്രശ്നക്കാരൻ ആണെന്ന് എംജി പറഞ്ഞു, ബീന ഇതിനെ ശക്തമായി എതിർക്കുകയും ചെയ്തു, ’24 മണിക്കൂറും മനു ബാറില്‍ ആണ്. പിന്നെ ഈ പെണ്‍പിള്ളേരെ കമന്റടി ഒക്കെയുണ്ട്, അതും ഈ പ്രായത്തില്‍ ശരിയാണോ എന്നും എംജി ബീന ആന്റണിയോട് ചോദിക്കുന്നു, എന്നാല്‍ ഇത് കേട്ടപാടെ എന്റെ മനുവോ, അദ്ദേഹം ബാറില്‍ പോകാറില്ല. ആര് പറഞ്ഞാലും ഇത് വാസ്തവ വിരുദ്ധം ആണെന്നും ബീന പറയുന്നു. ഇത് ഒരു ഷോയാണ് ഇവിടെ ഇങ്ങനെ ഒന്നും പറയരുത്,

എന്റെ ഭർത്താവിനെ എനിക്ക് വിശ്വാസമാണ് എന്നും ബീന വ്യക്തമാക്കി, ഇതുപോലെയുള്ളതൊന്നും ചാനലില്‍ പറയരുത്. അതുകൊണ്ട് മുന്നോട്ട് പോവാന്‍ എനിക്ക് താല്‍പര്യമില്ലെന്നും ബീന പറഞ്ഞു. അങ്ങനെ ആണെങ്കില്‍ എനിക്കും താല്‍പര്യമില്ല, ഞാന്‍ അറിഞ്ഞ കാര്യമല്ലേ ചോദിച്ചതെന്ന് പറഞ്ഞ് ദേഷ്യത്തോടെ ശ്രീകുമാറും ഷോയില്‍ നിന്നും ഇറങ്ങി പോകുന്നതായി നടിച്ചു. ഇതിനു പിന്നാലെ ബീന ചേട്ടാ അങ്ങനെ പിണങ്ങി പോകല്ലേ എന്ന് എംജി യോട് പറഞ്ഞു, തിരികെ എംജിയെ സ്റ്റേജിലേക്ക് വിളിക്കുകയും ചെയ്തു, അതിനു ശേഷമാണ് ബീന അറിയുന്നത് എല്ലാവരും കൂടി ചേർന്ന് ബീനയെ പ്രാങ്ക് ചെയ്തതാണെന്ന്