മിയ ഖലീഫ ബിഗ് ബോസിലേക്ക്? പ്രതികരണവുമായി താരം

വളരെയധികം പ്രേക്ഷകരുള്ള ബിഗ് ബോസിലേക്ക് വൈൽഡ് കാർഡ് എൻട്രിയായി മുൻ പോൺ താരം മിയ ഖലിഫ എത്തുമെന്ന വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ തുടങ്ങിയിട്ട് കുറച്ച് ദിവസങ്ങളായി. ഇതോടെ മിനിസ്‌ക്രീൻ പ്രേക്ഷകരും മിയ ഖലിഫയെ…

വളരെയധികം പ്രേക്ഷകരുള്ള ബിഗ് ബോസിലേക്ക് വൈൽഡ് കാർഡ് എൻട്രിയായി മുൻ പോൺ താരം മിയ ഖലിഫ എത്തുമെന്ന വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ തുടങ്ങിയിട്ട് കുറച്ച് ദിവസങ്ങളായി. ഇതോടെ മിനിസ്‌ക്രീൻ പ്രേക്ഷകരും മിയ ഖലിഫയെ കാണാമെന്ന ആവേശത്തിലായിരുന്നു. എന്നാൽ ഈ പ്രചാരണങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് മിയ ഖലിഫ.


ബോളിവുഡ് താരം സൽമാൻ ഖാൻ അവതാരകനായി എത്തുന്ന ബിഗ് ബോസ് ഹിന്ദിയുടെ പതിനാറാം സീസൺ ആണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. ബിഗ് ബോസ്ിൽ പങ്കെടുക്കാൻ നടി താൽപര്യം കാണിച്ചുവെന്നും അതിനാൽ അണിയറ പ്രവർത്തകർ മിയയെ സമീപിച്ചെന്നുമായിരുന്നു റിപ്പോർട്ടുകൾ വന്നിരുന്നത്. എന്നാൽ മിയ തന്നെ ഇത് നിഷേധിച്ച് കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ്.ട്വിറ്ററിലൂടെയാണ് മിയ ഖലിഫ തന്റെ പ്രതികരണം അറിയിച്ചത്.

ഇന്ത്യയിലേക്ക് വരുന്നില്ല എന്നാണ് മിയ ഖലിഫ പറയുന്നത്. ‘ഞാൻ ഒരിക്കലും ഇന്ത്യയിൽ കാല് കുത്തൻ പോവുന്നില്ലെന്നും ഞാൻ ബിഗ് ബോസിൽ പങ്കെടുക്കാൻ താൽപര്യം കാണിച്ചുവെന്ന് പറഞ്ഞവരെ അതിൽ നിന്നും പുറത്താക്കണം’ എന്നായിരുന്നു മിയയുടെ ട്വീറ്റ്. ഏറ്റവുമധികം ആരാധകരുള്ള പോൺ താരമാണ് മിയ ഖലീഫ.