മോദിജി പോലും അഭിനന്ദിച്ച സോഷ്യല്‍ മീഡിയ വൈറല്‍ താരങ്ങള്‍..!! കിലിയും നീമയും!

ഭാഷാ ദേശമന്യേ ട്രെന്‍ഡിന്റെ പിറകെയാണ് ഇന്ന് സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന മിക്കവരും. എന്നാല്‍ ചിലര്‍ ഈ ട്രെന്‍ഡിനൊപ്പം സഞ്ചരിക്കുമ്പോള്‍ അതില്‍പോലും ഒരു കൗതുകം പ്രേക്ഷകര്‍ക്ക് ഉണ്ടാവാറുണ്ട്. അങ്ങനെ സോഷ്യല്‍ മീഡിയ ട്രെന്‍ഡിംഗ് കണ്ടന്റുകള്‍ ചെയ്ത്…

ഭാഷാ ദേശമന്യേ ട്രെന്‍ഡിന്റെ പിറകെയാണ് ഇന്ന് സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന മിക്കവരും. എന്നാല്‍ ചിലര്‍ ഈ ട്രെന്‍ഡിനൊപ്പം സഞ്ചരിക്കുമ്പോള്‍ അതില്‍പോലും ഒരു കൗതുകം പ്രേക്ഷകര്‍ക്ക് ഉണ്ടാവാറുണ്ട്. അങ്ങനെ സോഷ്യല്‍ മീഡിയ ട്രെന്‍ഡിംഗ് കണ്ടന്റുകള്‍ ചെയ്ത് സോഷ്യല്‍ മീഡിയ താരങ്ങള്‍ ആയി മാറിയ ജ്യേഷ്ഠനും സഹോദരിയുമാണ് കിലിയും നീമയും.

https://www.instagram.com/p/CaeOIs7ta4w/?utm_source=ig_web_copy_link

ഇപ്പോഴിതാ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പോലും അഭിനന്ദിച്ചിരിക്കുകയാണ് ഈ സഹോദരങ്ങളെ. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ പ്രശസ്ത ടാന്‍സാനിയന്‍ സഹോദര ജോഡികളായ കിലി പോളിനെയും സഹോദരി നീമയെയും പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. കേരളത്തിലും കിലിയ്ക്കും നീമയ്ക്കും ഒരുപിടി ആരാധകരാണ് ഉള്ളത്. സോഷ്യല്‍ മീഡിയയില്‍ ഓരോ പുതിയ ട്രെന്‍ഡുകള്‍ ഇറങ്ങുമ്പോളും ഇവരുടെ വീഡിയോയ്ക്കായി കാത്തിരിക്കുന്നവരും ഉണ്ട്.

https://www.instagram.com/reel/CY_rAtjphMu/?utm_source=ig_web_copy_link

ഈ സഹോദരില്‍ നിന്ന് പ്രചോദനമുള്‍ക്കൊള്ളാന്‍ ഇന്ത്യക്കാരെ മോദി പ്രോത്സാഹിപ്പിക്കുകയും ചെയ്തു. രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി മോദി, സോഷ്യല്‍ മീഡിയ താരങ്ങളുടെ സര്‍ഗ്ഗാത്മകതയെയും ഇന്ത്യന്‍ സംസ്‌കാരത്തോടുള്ള അവരുടെ ഇഷ്ടത്തെയും അഭിനന്ദിച്ചു. കിലിയും സഹോദരിയും ഇന്ത്യന്‍ ഗാനങ്ങള്‍ക്ക് ലിപ്-സിങ്ക് ചെയ്തുള്ള വീഡിയോകള്‍ പലതും ജനങ്ങള്‍ ഏറ്റെടുത്തതാണ്.

https://www.instagram.com/reel/CZMAhZKpDTt/?utm_source=ig_web_copy_link

അടുത്തിടെ റിപ്പബ്ലിക് ദിനത്തില്‍ കിലിയും നീമയും ചേര്‍ന്ന് ദേശീയ ഗാനം ആലപിച്ചെന്നും ലതാ മങ്കേഷ്‌കറിന്റെ മരണത്തില്‍ അവര്‍ ഹൃദയംഗമമായ ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ചെയ്തെന്ന് മോദി പറഞ്ഞു. ഇന്ത്യയുടെ വൈവിധ്യമാര്‍ന്ന ഭാഷകളെ ജനകീയമാക്കുന്ന ശ്രമങ്ങളുടെ ഭാഗമായി, കിലിയെയും നീമയെയും മാതൃകയാക്കി രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള ഗാനങ്ങള്‍ക്ക് ലിപ്-സിങ്ക് ചെയ്ത് വീഡിയോകള്‍ ചെയ്യാന്‍ പ്രധാനമന്ത്രി ഇന്ത്യക്കാരോട്, പ്രത്യേകിച്ച് കുട്ടികളോട് അഭ്യര്‍ത്ഥിച്ചു. ‘ഏക് ഭാരത് ശ്രേഷ്ഠ ഭാരതം’ എന്നതിന്റെ അര്‍ത്ഥം പുനര്‍നിര്‍വചിക്കാന്‍ ഇത് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.