‘ഹലോ, ലാലണ്ണാ…കൊട്ടണ്ണാ’; താരങ്ങള്‍ക്കൊപ്പം കിടിലന്‍ ചുവടുകളുമായി മോഹന്‍ലാല്‍- വീഡിയോ

താരസംഘടനയായ ‘അമ്മ’യുടെ എന്റര്‍ടെയ്‌ന്മെന്റ് അവാര്‍ഡ് ഷോയ്ക്കായുള്ള തയാറെടുപ്പിലാണ് താരങ്ങള്‍. പരിപാടിയുടെ പ്രാക്ടീസിനിടെ പുതിയ ട്രെന്‍ഡിങ് റീല്‍സിന് ചുവടുവച്ചെത്തിയിരിക്കുന്ന താരങ്ങളുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്. നസ്രിയ നസീമിന്റെ തെലുങ്ക് ചിത്രം ആണ്ടെ…

താരസംഘടനയായ ‘അമ്മ’യുടെ എന്റര്‍ടെയ്‌ന്മെന്റ് അവാര്‍ഡ് ഷോയ്ക്കായുള്ള തയാറെടുപ്പിലാണ് താരങ്ങള്‍. പരിപാടിയുടെ പ്രാക്ടീസിനിടെ പുതിയ ട്രെന്‍ഡിങ് റീല്‍സിന് ചുവടുവച്ചെത്തിയിരിക്കുന്ന താരങ്ങളുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്. നസ്രിയ നസീമിന്റെ തെലുങ്ക് ചിത്രം ആണ്ടെ സുന്ദരാകിനിയിലെ ഹിറ്റ് പാട്ടിനൊപ്പമാണ് ഡാന്‍സ്. ഇതിലെ നസ്രിയയുടെ ഹിറ്റ് ഡയലോഗിനെ മാറ്റി ഹലോ, ലാലണ്ണാ കൊട്ടണ്ണാ എന്നാക്കി മാറ്റിയാണ് വിഡിയോ ആരംഭിക്കുന്നത്. മഞ്ജു പിള്ളയുടെ ഡയലോഗിന് പിന്നാലെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം നിന്ന് മനോഹരമായി ചുവടുവയ്ക്കുകയാണ് മോഹന്‍ലാല്‍.

മഞ്ജു പിള്ള, ശ്വേതാ മേനോന്‍, റംസാന്‍, ബീന ആന്റണി, ദേവി ചന്ദന, പാരീസ് ലക്ഷ്മി, രചന നാരായണന്‍കുട്ടി, മുന്ന സൈമണ്‍, കൈലാസ് മേനോന്‍, ബാബുരാജ്, സുരഭി ലക്ഷ്മി, സുധീര്‍ കരമന, അനന്യ, സ്വാസിക, പ്രിയങ്ക നായര്‍, പൊന്നമ്മ ബാബു, തെസ്നി അലിഖാന്‍ തുടങ്ങിയവരാണ് വീഡിയോയിലുള്ളത്. വീഡിയോ താരങ്ങളും ആരാധകരും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. നിരവധി പേരാണ് മോഹന്‍ലാലിന്റെ ഡാന്‍സിനെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.