ഇട്ടാവട്ടത്തിലെ കളിക്ക് ഇനി ലാലേട്ടൻ ഇല്ല ഇനി വേറെ ലെവൽ സിനിമ !!

ലണ്ടനിൽ മോഹനലാൽ സിനിമ റാമിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്, സിനിമയുമായി ബന്ധപ്പെട്ട ആവേശകരമായ അപ്ഡേറ്റുകൾ മുന്നോട്ട് വരുകയാണ്, മലയാള സിനിമയുടെ ഇത്തിരി വട്ടത്തിനും അപ്പുറം റീച്ച് ലഭിക്കും വിധം കൂറ്റൻ ക്യാൻവാസിലാണ് ചിത്രം ഒരുങ്ങുന്നത്. റാം…

ലണ്ടനിൽ മോഹനലാൽ സിനിമ റാമിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്, സിനിമയുമായി ബന്ധപ്പെട്ട ആവേശകരമായ അപ്ഡേറ്റുകൾ മുന്നോട്ട് വരുകയാണ്, മലയാള സിനിമയുടെ ഇത്തിരി വട്ടത്തിനും അപ്പുറം റീച്ച് ലഭിക്കും വിധം കൂറ്റൻ ക്യാൻവാസിലാണ് ചിത്രം ഒരുങ്ങുന്നത്. റാം മാത്രമല്ല ഇനി ഇറങ്ങാൻ പോകുന്ന മോഹൻലാൽ സിനിമയൊക്കയും വമ്പൻ സിനിമകളാണ്, ഇനിമുതൽ വലിയ സിനിമയുടെ ഭാഗമാകാൻ മാത്രമാണ് തീരുമാനിച്ചിരിക്കുന്നത്, വരാനിരിക്കുന്ന ഫാന്റസി ത്രീഡി ചലച്ചിത്രം ബറോസും, റാമും, എൻപുരാനും എല്ലാം കൂറ്റൻ സിനിമകളാണ്.

ദൃശ്യ മികവിലും അവതരണ മികവിലും അവതരണ മികവിലും പ്രേക്ഷകരെ അതിശയിപ്പിക്കുന്ന സിനിമകൾ കൊണ്ട് മോഹൻലാൽ പുതിയൊരു ഭാഗുവത്വവും, ബസ്സിന്സും മലയാള സിനിമയിൽ സൃഷ്ടിക്കും എന്നാണ് വിലയിരുത്തൽ. അടുത്തിടെ ദുബായിൽ ആശിർവാദ് സിനിമാസിന്റെ ഓഫീസ് തുറന്നത് ഇത്തരത്തിൽ ആഗോള മാർക്കറ്റിലേക്ക് മലയാള സിനിമയുടെ പ്രവേശനത്തെയും ബസ്സിനസ്സ് ലക്ഷ്യമിട്ടായിരുന്നു. ചെറിയ കളികൾ ഇല്ല ഇനി എല്ലാം വലിയ കളികൾ എന്ന വിധത്തിൽ തന്നെയാണ് മോഹൻലാലിൻറെ പ്രോജക്ടുകൾ വരുന്നത്. കേരളത്തിന്റെ ഇട്ടാവട്ടത്തിൽ ഒതുങ്ങാത്ത കൂറ്റൻ പ്രോജക്ടുകൾ പാൻ ഇന്ത്യൻ ലെവലിൽ വിതരണം ചെയ്യുകയാണ് ലക്ഷ്യം. മലയാളത്തിന് പുറമെ ഇതര ഭാഷയിലും വലിയ മാർക്കറ്റുള്ള മോഹൻലാലിനെ മുൻനിർത്തിയാണ് ഇപ്പോൾ സിനിമ ചർച്ചകളും പുരോഗമിക്കുന്നത്.