ഇന്‍സ്റ്റാ പോസ്റ്റിന് ആലിയയ്ക്ക് ലഭിക്കുന്നത് ഞെട്ടിക്കുന്ന പ്രതിഫലം!!!

ബോളിവുഡിലെ ക്യൂട്ട് നായികയാണ് ആലിയ ഭട്ട്. ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന നടിമാരിലൊരാളും കൂടിയാണ് ആലിയ. രണ്‍ബീറും ആലിയയും ആദ്യത്തെ കണ്‍മണിക്കായുള്ള കാത്തിരിപ്പിലാണ്. കഴിഞ്ഞ ഏപ്രിലിലായിരുന്നു താരവിവാഹം. തൊട്ടതെല്ലാം പൊന്നാക്കിയാണ് ആലിയയുടെ കുതിപ്പ്. പരസ്യങ്ങള്‍…

ബോളിവുഡിലെ ക്യൂട്ട് നായികയാണ് ആലിയ ഭട്ട്. ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന നടിമാരിലൊരാളും കൂടിയാണ് ആലിയ. രണ്‍ബീറും ആലിയയും ആദ്യത്തെ കണ്‍മണിക്കായുള്ള കാത്തിരിപ്പിലാണ്. കഴിഞ്ഞ ഏപ്രിലിലായിരുന്നു താരവിവാഹം. തൊട്ടതെല്ലാം പൊന്നാക്കിയാണ് ആലിയയുടെ കുതിപ്പ്.

പരസ്യങ്ങള്‍ പോലും കോടികളാണ് ആലിയയ്ക്ക് വാഗ്ദാനം ചെയ്യുന്നത്. അതുമാത്രമല്ല ഞെട്ടിക്കുന്ന ഒരു കാര്യം കൂടിയുണ്ട്, ആലിയയ്ക്ക് സോഷ്യല്‍ മീഡിയ പോസ്റ്റില്‍ നിന്ന് മാത്രം ലഭിക്കുക ലക്ഷങ്ങളാണ് എന്നുമാണ് റിപ്പോര്‍ട്ടുകള്‍.

ആലിയയ്ക്ക് ഇന്‍സ്റ്റഗ്രാമില്‍ 68.5 മില്യണ്‍ ഫോളോവേഴ്‌സ് ഉണ്ട്. ഒരു സോഷ്യല്‍ മീഡിയ പോസ്റ്റിനോ ഇതിലൂടെയുള്ള പരസ്യത്തിനോ 85 ലക്ഷം രൂപ മുതല്‍ ഒരു കോടി വരെയാണ് ആലിയയുടെ പ്രതിഫലം എന്നാണ് റിപ്പോര്‍ട്ടുകള്‍.

കരിയറിന്റെ ഏറ്റവും ഉയര്‍ച്ചയില്‍ നില്‍ക്കുന്ന സമയത്ത് ആലിയ വിവാഹം കഴിച്ചതും അമ്മയാകുന്നതും ദോഷകരമായി ബാധിക്കുമെന്നാണ് സോഷ്യല്‍ മീഡിയയിലെ നിരീക്ഷകരുടെ അഭിപ്രായം.

എന്നാല്‍ ഇതൊന്നും തന്നെ ബാധിക്കില്ലെന്നും പ്രസവശേഷവും അഭിനയ രംഗത്ത് തുടരുമെന്നുമാണ് താരം പറയുന്നു. വിവാഹവും കുഞ്ഞുമെല്ലാം വ്യക്തി ജീവിതത്തിലെ കാര്യമാണ്. പ്രൊഫഷണല്‍ ജീവിതവുമായി കൂട്ടിച്ചേര്‍ക്കേണ്ടതില്ല.
ഇത്തരം ചിന്തകള്‍ മാറേണ്ട സമയം അതിക്രമിച്ചെന്നും ആലിയ പറയുന്നു.