ആരാധകരുടെ കാത്തിരിപ്പ് അവസാനിക്കുന്നു!!! ‘മോണ്‍സ്റ്റര്‍’ ഉടന്‍ തിയ്യറ്ററിലെത്തും

മോഹന്‍ലാല്‍ ആരാധകര്‍ക്ക് സന്തോഷ വാര്‍ത്തയെത്തുന്നു, ‘മോണ്‍സ്റ്റര്‍’ ഉടന്‍ തിയ്യറ്ററിലെത്തുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രം ഉടന്‍ ആരാധകരിലേക്ക് എത്താനിരിക്കുകയാണ്. പുലിമുരുകനു ശേഷം മോഹന്‍ലാലിനെ നായനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മോണ്‍സ്റ്റര്‍. ‘പുലിമുരുകന്റെ’ രചന നിര്‍വഹിച്ച ഉദയ്…

മോഹന്‍ലാല്‍ ആരാധകര്‍ക്ക് സന്തോഷ വാര്‍ത്തയെത്തുന്നു, ‘മോണ്‍സ്റ്റര്‍’ ഉടന്‍ തിയ്യറ്ററിലെത്തുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രം ഉടന്‍ ആരാധകരിലേക്ക് എത്താനിരിക്കുകയാണ്. പുലിമുരുകനു ശേഷം മോഹന്‍ലാലിനെ നായനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മോണ്‍സ്റ്റര്‍.

‘പുലിമുരുകന്റെ’ രചന നിര്‍വഹിച്ച ഉദയ് കൃഷ്ണ തന്നെയാണ് മോണ്‍സ്റ്ററിനും
തിരക്കഥ ഒരുക്കുന്നത്. ‘മോണ്‍സ്റ്ററി’ന്റെ റിലീസ് സംബന്ധിച്ചുള്ള ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നിരിക്കുന്നത്.

പൂജ ഹോളിഡേയ്ക്ക് ചിത്രം എത്തിയേക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സെപ്റ്റംബര്‍ 30ന് ചിത്രം റിലീസ് ചെയ്‌തേക്കുമെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ളയുടെ ട്വീറ്റ്.

ജീത്തു ജോസഫ് ചിത്രം ‘റാമി’ല്‍ ആണ് മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. തൃഷയാണ് ‘റാം’മില്‍ നായിക. ജീത്തു ജോസഫും മോഹന്‍ലാലും ഒടുവില്‍ ഒന്നിച്ച ‘ട്വല്‍ത്ത് മാന്‍’ മികച്ച പ്രതികരണം നേടിയിരുന്നു.