അതൊക്കെ നമ്മൾ തിരുത്തണം എന്ന് മമ്മൂക്ക എന്നോട് പറഞ്ഞു, വിട്ടേക്ക് എന്നായിരുന്നു എന്റെ നിലപാട്

1982 ൽ ബലൂൺ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന നടനാണ് മുകേഷ്. 250 ൽ പരം ചിത്രങ്ങൾ ആണ് താരം ഇതിനോടകം മലയാളികൾക്ക് സമ്മാനിച്ചത്. മലയാളത്തിൽ മാത്രമല്ല, അന്യ ഭാഷകളിലും താരം തന്റെ…

1982 ൽ ബലൂൺ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന നടനാണ് മുകേഷ്. 250 ൽ പരം ചിത്രങ്ങൾ ആണ് താരം ഇതിനോടകം മലയാളികൾക്ക് സമ്മാനിച്ചത്. മലയാളത്തിൽ മാത്രമല്ല, അന്യ ഭാഷകളിലും താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. നിരവധി കോമഡി ചിത്രങ്ങളിലൂടെ താരം മലയാളികളുടെ പ്രിയങ്കരനായ നടനായി മാറുകയായിരുന്നു. നായകൻ ആയും, സഹനടനായും, കൂട്ടുകാരനായുമെല്ലാം മികച്ച കഥാപാത്രങ്ങൾ കാഴ്ചവെച്ച താരം ഇപ്പോൾ അധികവും അച്ഛൻ വേഷങ്ങളിൽ ആണ് സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്. ഇപ്പോൾ മുകേഷ് ഒരു നടൻ മാത്രമല്ല നല്ലൊരു രാഷ്ട്രീയ പ്രതിനിധി കൂടിയാണ്. ഒരു താരം ഒരു റിയാലിറ്റി ഷോയിൽ എത്തിയപ്പോൾ പറഞ്ഞ കാര്യങ്ങൾ ആണ് വീണ്ടും ശ്രദ്ധ നേടുന്നത്, നടൻ മ്മൂട്ടിയെ കുറിച്ചുള്ള ഓർമ്മകളെ ആണ് മുകേഷ് പങ്കുവെച്ചത്.

ഒരു കാലഘട്ടത്തില്‍ മമ്മൂക്ക സിനിമയില്‍ വരുമ്പോള്‍ തന്നെ കാണാന്‍ ഒരു ഇമ്പമാണ്. സന്ധ്യയ്ക്ക് വിരിഞ്ഞ പൂവ് എന്ന സിനിമയില്‍ മമ്മൂക്ക ഗിറ്റാര്‍ വെച്ച് പാട്ടുപാടുന്ന ഒരു സീനുണ്ട്. വെള്ള പാന്റും വെള്ള ഷര്‍ട്ട് ഒക്കെ ഇട്ടായിരുന്നു മമ്മൂക്ക ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെട്ടത്. അന്നൊന്നും ഈ വൈറല്‍ കട്ട് ഒന്നുമില്ലല്ലോ. ഈ രംഗം കാണാന്‍ തന്നെ ഒരു പ്രത്യേക ഭംഗിയായിരുന്നു, അന്ന് തിയേറ്ററിൽ ആ രംഗം കണ്ടു എല്ലാവരും കോരിത്തരിച്ചിരുന്നു, അന്ന് ഇന്നത്തെ പോലെ വൈറൽ ഒന്നുമില്ല, തിയേറ്ററിൽ പോയി കാണാനേ കഴിയു. അത് കഴിഞ്ഞ് മമ്മൂക്കയുടെ കൂടി ഞാൻ അഭിനയിച്ചിരുന്നു, അന്ന് ഞാൻ അദ്ദേഹത്തിനോട് പറഞ്ഞു ന്ധ്യയ്ക്ക് വിരിഞ്ഞ പൂവ് ഗംഭീരമായിട്ടുണ്ടല്ലോ എന്ന്, അപ്പോൾ അദ്ദേഹം എന്നോട് ചോദിച്ചു ആ പാട്ട് സീൻ ഒക്കെ എങ്ങനെ ഉണ്ടായിരുന്നു എന്ന്. കലക്കി എന്ന് ഞാൻ പറഞ്ഞു.

പക്ഷെ എനിക്ക് തമാശയ്ക്ക് ഒരു കാര്യം പറയുവാൻ അപ്പോൾ തോന്നി. ഗാനരംഗമൊക്കെ കലക്കി. പക്ഷെ സംഗീതമറിയാവുന്നവര്‍ക്ക് ചെറിയ ചില പ്രശ്‌നം തോന്നി. പക്ഷെ ആകെ മൊത്തത്തില്‍ കുഴപ്പമില്ല കേട്ടോ എന്ന്. അതെന്താ അങ്ങനെ എന്ന് എന്നോട് മമ്മൂക്ക ചോദിച്ചു, ഞാൻ സിനിമ കണ്ടത് മ്യൂസിഷ്യന്‍സിനൊപ്പമിരുന്നാണ് അപ്പോൾ അവർക്ക് മനസ്സിലായ ഒരു കാര്യമാണ് ഈ ഗിറ്റാര്‍ വായിക്കുമ്പോള്‍ സി മൈനര്‍ കഴിഞ്ഞ് ഡി മൈനറിലേക്ക് പോകരുത്. എ മൈനര്‍ കഴിഞ്ഞേ ഡി മൈനറിലേക്ക്  പോകാവൂ,

എന്ന് ഞാൻ അദ്ദേഹത്തിനോട് പറഞ്ഞു, അപ്പോൾ തന്നെ അദ്ദേഹം ആ സിനിമയുടെ ആൾക്കാരെ വിളിച്ചു, നീയൊക്കെ എന്ത് നോക്കി നില്ക്കുവാണ് എന്ന് ചോദിച്ചു, അപ്പോള്‍ ഞാന്‍ പറഞ്ഞു പോട്ടെ മമ്മൂക്ക വിട്ടേക്ക് എന്നൊക്കെ. അതൊക്കെ നമ്മള്‍ തിരുത്തണമെടാ എന്നായിരുന്നു മമ്മൂക്കയുടെ  മമ്മൂക്ക എന്നോട് പറഞ്ഞത് എന്നാണ് മുകേഷ് പറയുന്നത്