‘റോക്കട്രി ദ നമ്പി എഫക്ട് ‘ പ്രതീക്ഷകളേറെ…! പറയപ്പെടേണ്ട, കേള്‍ക്കപ്പെടേണ്ട ഒരു കഥയെന്ന് മുരളി ഗോപി

ജൂലൈ 1 ന് പുറത്തിറങ്ങാനിരിക്കുന്ന റോക്കട്രി ദ നമ്പി എഫക്ട് എന്ന സിനിമയെ കുറിച്ച് തിരക്കഥാകൃത്തും നടനുമായ മുരളി ഗോപി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. നാളെ സിനിമ പുറത്തിറങ്ങാനിരിക്കെയാണ് തനിക്ക് ഈ സിനിമയില്‍…

ജൂലൈ 1 ന് പുറത്തിറങ്ങാനിരിക്കുന്ന റോക്കട്രി ദ നമ്പി എഫക്ട് എന്ന സിനിമയെ കുറിച്ച് തിരക്കഥാകൃത്തും നടനുമായ മുരളി ഗോപി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. നാളെ സിനിമ പുറത്തിറങ്ങാനിരിക്കെയാണ് തനിക്ക് ഈ സിനിമയില്‍ എത്രത്തോളും പ്രതീക്ഷയുണ്ടെന്ന് മുരളി ഗോപി പറയുന്നത്. സിനിമയുടെ പോസ്റ്റര്‍ ഉള്‍പ്പെടുത്തി ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം സിനിമയെ കുറിച്ചുള്ള വാക്കുകള്‍ പങ്കുവെച്ചത്.


ഭരണ-സാമൂഹിക വ്യവസ്ഥിതി മൊത്തമായി ഒത്തുചേര്‍ന്ന് ഒരു മനുഷ്യന് നേരെ തിരിഞ്ഞാല്‍ എന്തൊക്കെ സംഭവിക്കാം എന്നതിന്റെ ഒരുത്തമ ദൃഷ്ടാന്തമാണ് ശ്രി.നമ്പി നാരായണന്റെ ജീവിതയാനം. എന്നാണ് മുരളി ഗോപി കുറിയ്ക്കുന്നത്. അതിതീവ്രവും അതിസാഹസികവുമായ അതിജീവനത്തിന്റെ കഥയുമാണ് അദ്ദേഹത്തിന്റെ ജീവിതം. കണ്ണിനും കാതിനും ഒരു പുതിയ അനുഭവമായി ഈ സിനിമയ്ക്ക് മാറാന്‍ കഴിയട്ടെ എന്നും ബയോപ്പിക്കുകളുടെ മടുപ്പിക്കുന്ന രീതികള്‍ക്കപ്പുറം ഈ സിനിമ ഉയരട്ടെ എന്നും അദ്ദേഹം കുറിയ്ക്കുന്നു.

ഈ സിനിമ വലിയൊരു അനുഭവം തന്നെ സമ്മാനിക്കും എന്ന പ്രതീക്ഷയിലാണ് ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍ താന്‍ ഉള്ളത് എന്നും അദ്ദേഹം കുറിച്ചിരിക്കുന്നു. അതേസമയം, മാധവനാണ് ഈ സിനിമയില്‍ നമ്പി നാരായണനായി വേഷമിടുന്നത്. മാധവന്‍ തന്നെയാണ് ഈ സിനിമയുെട സംവിധാനവും നിര്‍വ്വഹിചിരിക്കുന്നത്.

നമ്പി നാരായണന്റെ ജീവിതത്തില്‍ സംഭവിച്ച ഒരു സംഭവം മാത്രമാണ് ആ ദുരന്തം. അദ്ദേഹത്തിന്റെ നിരപരാധിത്വം തെളിഞ്ഞതുമാണ്. അദ്ദേഹത്തിന്റെ ജീവിതത്തില്‍ സംഭവിച്ച ആ ദുരന്തം മാത്രമായിരിക്കില്ല ഈ സിനിമ എന്നും

അദ്ദേഹത്തിന്റെ നേട്ടങ്ങളെ കുറിച്ചുള്ളതും ആയിരിക്കുമെന്നും മാധവന്‍ പറഞ്ഞിരുന്നു. ദീര്‍ഘകാലമായി സംവിധാനം എന്ന മാധവന്റെ സ്വപ്നം കൂടിയാണ് ഈ സിനിമയിലൂടെ യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നത്.