പതിനഞ്ചു വർഷത്തെ കാത്തിരിപ്പിനു ശേഷം മുത്തുമണി അമ്മയായി, ആശംസ അറിയിച്ച് സോഷ്യൽ മീഡിയ

പ്രേക്ഷകരുടെ പ്രിയതാരങ്ങളിൽ ഒരാളാണ് മുത്തുമണി, നിരവധി സിനിമകളിൽ താരം ഇതിനോടകം അഭിനയിച്ച് കഴിഞ്ഞു, മുത്തുമണി ചെയ്ത വേഷങ്ങൾ എല്ലാം തന്നെ ഏറെ ശ്രദ്ധിക്കപ്പെടുന്ന ഒന്നായിരുന്നു,അഭിഭാഷകയും നടിയും അവതാരകയുമാണ് മുത്തുമണി. 2006-ൽ ആണ് ഇവർവിവാഹിതരായത്. നാടകത്തിൽ…

പ്രേക്ഷകരുടെ പ്രിയതാരങ്ങളിൽ ഒരാളാണ് മുത്തുമണി, നിരവധി സിനിമകളിൽ താരം ഇതിനോടകം അഭിനയിച്ച് കഴിഞ്ഞു, മുത്തുമണി ചെയ്ത വേഷങ്ങൾ എല്ലാം തന്നെ ഏറെ ശ്രദ്ധിക്കപ്പെടുന്ന ഒന്നായിരുന്നു,അഭിഭാഷകയും നടിയും അവതാരകയുമാണ് മുത്തുമണി. 2006-ൽ ആണ് ഇവർവിവാഹിതരായത്. നാടകത്തിൽ സജീവമായിരുന്ന മുത്തുമണി 2006 ൽ സത്യൻ അന്തിക്കാടിന്‍റെ രസതന്ത്രം എന്ന സിനിമയിലൂടെയാണ് മുത്തുമണി ആദ്യമായി സിനിമയിലേക്കെത്തിയത്. അതിനുശേഷം വിവിധ സിനിമകളിൽ ശ്രദ്ധേയ വേഷങ്ങള്‍ അഭിനയിച്ചിട്ടുണ്ട്. കാവൽ എന്ന സിനിമയാണ് മുത്തുമണിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം.

കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് മുത്തുമണി അമ്മയാകാൻ പോകുന്ന സന്തോഷം പ്രേക്ഷകരെ അറിയിച്ചത്, ഞങ്ങൾ എന്ന് കുറിച്ചുകൊണ്ട് നടിയും ഭാര്യയുമായ മുത്തുമണിയോടൊപ്പമുള്ള ചിത്രം സംവിധായകൻ പി. ആർ അരുൺ പങ്കുവെച്ചിരുന്നു, നിറവയറുമായിട്ടുള്ള മുത്തുമണിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. കാത്തിരിപ്പിനൊടുവിൽ മുത്തുമണി അമ്മയായിരിക്കുകയാണ്, ഇരുവർക്കും ആൺകുഞ്ഞാണ്‌ ജനിച്ചിരിക്കുന്നത്. 2006-ൽ ആയിരുന്നു മുത്തുമണിയുടെയും അരുണിന്റേയും വിവാഹം.നീണ്ട നാളത്തെ കാത്തിരിപ്പിന് ഒടുവിൽ ആണ് ഇരുവരുടെയും ജീവിതത്തിൽ ആ വലിയ സന്തോഷം എത്തിയത്. നിരവധി പേരാണ് ഇരുവർക്കും ആശംസകളുമായി എത്തിയിരിക്കുന്നത്.

നാടകത്തിൽ നിന്ന് സിനിമയിലേക്കിതെത്തിയയാളാണ് അരുൺ. നെല്ലിക്കയെന്ന ചിത്രത്തിനു വേണ്ടി കഥ എഴുതിക്കൊണ്ടാണ്‌ അരുണ്‍ സിനിമയിലെത്തിയത്‌. തേവര സേക്രഡ് ഹാർട്ട് കോളേജിലെ അധ്യാപകൻ കൂടിയായ അരുൺ ആണ് ഫൈനൽസ് എന്ന ചിത്രം സംവിധാനം ചെയ്തത്