‘റോക്കട്രി’യുടെ രണ്ടാം ഭാഗത്തിന് സാധ്യത…! കാരണം കേട്ട് അമ്പരന്ന് പ്രേക്ഷകര്‍!

നടന്‍ മാധവന്‍ സംവിധാനം ചെയ്ത ഇന്ത്യ കണ്ട ഏറ്റവും മികച്ച റോക്കറ്റ് ശാസ്ത്രജ്ഞനായ നമ്പി നാരായണന്റെ ജീവിത കഥ പറഞ്ഞ ചിത്രമാണ് ‘റോക്കട്രി: ദി നമ്പി ഇഫക്റ്റ്’. ഇപ്പോഴിതാ സിനിമയെ കുറിച്ച് സാക്ഷാല്‍ നമ്പി…

നടന്‍ മാധവന്‍ സംവിധാനം ചെയ്ത ഇന്ത്യ കണ്ട ഏറ്റവും മികച്ച റോക്കറ്റ് ശാസ്ത്രജ്ഞനായ നമ്പി നാരായണന്റെ ജീവിത കഥ പറഞ്ഞ ചിത്രമാണ് ‘റോക്കട്രി: ദി നമ്പി ഇഫക്റ്റ്’. ഇപ്പോഴിതാ സിനിമയെ കുറിച്ച് സാക്ഷാല്‍ നമ്പി നാരായണന്‍ തന്നെ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. തന്റെ ജീവിതത്തില്‍ സംഭവിച്ച മുഴുവന്‍ കാര്യങ്ങളും സിനിമയിലില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ സിനിമയുടെ രണ്ടാം ഭാഗം കൂടി ഉണ്ടാകുമെന്ന് സൂചനയാണ് അദ്ദേഹം നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം ചെന്നൈയില്‍ എത്തി അദ്ദേഹം സിനിമ കണ്ടിരുന്നു. സിനിമ കണ്ടിറങ്ങിയ അദ്ദേഹത്തെ പൂര്‍ണ സംതൃപ്തനായാണ് കാണപ്പെട്ടത് എന്ന് അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നു. ജീവിതകഥ സത്യസന്ധമായി തന്നെയാണ് ബീഗ്‌സ്‌ക്രീനിലേക്ക് എത്തിയതെന്നാണ് അദ്ദേഹം പറഞ്ഞത്. സിനിമയെ കുറിച്ച് അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു… ജീവിതത്തില്‍ സംഭവിച്ച മുഴുവന്‍ കാര്യങ്ങളും സിനിമയിലില്ല.. ഗഗന്‍യാന്‍ പദ്ധതിക്ക് വരെ സഹായകരമായ വികാസ് എഞ്ചിന്റെ കണ്ടുപിടിത്തത്തിന് കിട്ടിയ രാജ്യദ്രോഹപ്പട്ടം… സിനിമയില്‍ പറയാത്ത കാര്യങ്ങളും ജീവിതത്തിലുണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്.

എഞ്ചിന്‍ ആരാണ് ഉണ്ടാക്കിയത്.. ആരെല്ലാം സഹായിച്ചു.. എത്ര വര്‍ഷം അതിന് വേണ്ടി ചിലവിട്ടു.. ഇതിനെ എതിര്‍ത്തവര്‍ ആരെല്ലാം.. അതേ കുറിച്ചെല്ലാം ആര്‍ക്കും അറിയില്ല. അതുകൊണ്ട് തന്നെ സിനിമയുടെ രണ്ടാം ഭാഗം വരുമെന്ന് അദ്ദേഹം സൂചന തരുന്നു. ഐസ്ആര്‍ഒ ചാരക്കേസില്‍ നീണ്ട കാലത്തെ നിയമപോരാട്ടത്തിനൊടുവില്‍ ആണ് താന്‍ നിരപരാധിയാണെന്ന് തെളിയിക്കാനും നഷ്ടപരിഹാരം വാങ്ങിച്ചെടുക്കാനും നമ്പി നാരായണന് സാധിച്ചത്.

അതേസമയം, ആര്‍ മാധവന്‍ ആദ്യമായി സംവിധാനം ചെയ്യുന്നുവെന്ന പ്രത്യേകതയും ‘റോക്കട്രി: ദി നമ്പി ഇഫക്റ്റ് എന്ന സിനിമയ്ക്ക് ഉണ്ട്. സ്വന്തം തിരക്കഥയില്‍ നായകനായതും ആര്‍ മാധവന്‍ തന്നെയാണ്. കൃത്യമായി നമ്പി നാരായണന്റെ ജീവിതത്തെ കുറിച്ച് പഠിച്ച് ഈ സിനിമ പ്രേക്ഷകരിലേക്ക് വിജയകരമായി എത്തിച്ച മാധവന്‍ കൈയ്യടി നേടുകയാണ്.