വിസ്മയിപ്പിക്കാന്‍ ഒരിക്കല്‍ കൂടി മമ്മൂക്ക എത്തുന്നു..! ഇനി മഹാ നടന്റെ മഹാനടനം..!

മമ്മൂട്ടിയും സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയും ഒരുമിച്ച് ഒരു സിനിമ എന്ന കേട്ട നിമിഷം മുതല്‍ സിനിമാ പ്രേമികള്‍ ആവേശത്തിലാണ്. നന്‍പകല്‍ നേരത്ത് മയക്കം എന്ന സിനിമയുടെ ഓരോ വിശേഷങ്ങളും ഏറ്റെടുത്ത് ആഘോഷമാക്കുന്ന ആരാധകരിലേക്ക്…

മമ്മൂട്ടിയും സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയും ഒരുമിച്ച് ഒരു സിനിമ എന്ന കേട്ട നിമിഷം മുതല്‍ സിനിമാ പ്രേമികള്‍ ആവേശത്തിലാണ്. നന്‍പകല്‍ നേരത്ത് മയക്കം എന്ന സിനിമയുടെ ഓരോ വിശേഷങ്ങളും ഏറ്റെടുത്ത് ആഘോഷമാക്കുന്ന ആരാധകരിലേക്ക് ചിത്രത്തിന്റെ പുതിയ പോസ്റ്ററും എത്തിയിരിക്കുകയാണ്. മമ്മൂക്ക തന്നെയാണ് തന്റെ സോഷ്യല്‍ മീഡിയ പേജുകള്‍ വഴി സിനിമയുടെ ഏറ്റവും പുതിയ പോസ്റ്റര്‍ പങ്കുവെച്ചത്. കൈ തൊട്ട സിനിമകളെല്ലാം പൊന്നാക്കി മാറ്റിയ നടനും സംവിധായകനും..

മമ്മൂക്കയും ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിക്കുന്ന സിനിമയാണ് നന്‍പകല്‍ നേരത്ത് മയക്കം. ഇരുചക്ര വാഹനത്തില്‍ പോകുന്ന മമ്മൂക്കയെ ആണ് ഇത്തവണയും പോസ്റ്ററില്‍ കാണിച്ചിരിക്കുന്നത്. ചില കഥാപാത്രങ്ങളേയും പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.. നന്‍പകല്‍ നേരത്ത് മയക്കം.. എന്ന് മാത്രം അടിക്കുറിപ്പ് ഇട്ടുകൊണ്ടാണ് മമ്മൂക്ക തന്റെ സോഷ്യല്‍ മീഡിയ പേജുകള്‍ വഴി സിനിമയുടെ പുതിയ പോസ്റ്റര്‍ പുറത്ത് വിട്ടത്.

ഇതോടെ.. സിനിമയുടെ റിലീസ് എന്നായിരിക്കും എന്ന് ചോദിച്ചാണ് ആരാധകര്‍ എത്തുന്നത്..കഴിഞ്ഞ വര്‍ഷം ചിത്രീകരണം ആരംഭിച്ച സിനിമയാണ് ഇത്. അന്ന് മുതല്‍ തന്നെ സിനിമയുമായി ബന്ധപ്പെട്ട് പുറത്ത് വരുന്ന ഓരോ വിശേഷങ്ങളും പ്രേക്ഷകര്‍ക്ക് നല്‍കുന്ന പ്രതീക്ഷ വളരെ വലുതാണ്. മഹാ നടന്റെ മറ്റൊരു വിസ്മയം തന്നെ ആയിരിക്കും ഈ സിനിമ എന്ന് ആരാധകര്‍ ഇപ്പോഴേ ഉറപ്പിച്ചു കഴിഞ്ഞു.

ഈ ആ മഹാനടനം കാണാന്‍ ആണ് ആരാധകര്‍ കാത്തിരിക്കുന്നത്.. ചിത്രത്തില്‍ മമ്മൂക്കയുടെ മേക്കോവര്‍ ലുക്ക് ആരാധകരുടെ മനസ്സില്‍ പതിഞ്ഞ് കഴിഞ്ഞു. സിനിമ ഓണത്തിന് റിലീസിന് എത്തുമോ എന്നാണ് പലരും ചോദിക്കുന്നത്… മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ റിലീസ് തീയതിയ്ക്കായാണ് ഏവരും കാത്തിരിക്കുന്നത്.