എന്തുകൊണ്ട് മറാത്തി സിനിമ..? ഭാഷ നിമിഷ സജയന് ഒരു വിഷയമല്ല..!!

മലയാളത്തില്‍ ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷക പ്രീതി നേടിയ നടിയാണ് നിമിഷ സജയന്‍. റിയലിസ്റ്റിക്കായ അഭിനയം തന്നെയാണ് താരത്തിന് ആരാധകര്‍ക്കിടയില്‍ സ്വീകാര്യത നേടിക്കൊടുത്തത്. ഇപ്പോഴിതാ മലയാളത്തിന് പുറമേ ഇതര ഭാഷാ ചിത്രങ്ങളിലേക്കും ചുവട്…

മലയാളത്തില്‍ ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷക പ്രീതി നേടിയ നടിയാണ് നിമിഷ സജയന്‍. റിയലിസ്റ്റിക്കായ അഭിനയം തന്നെയാണ് താരത്തിന് ആരാധകര്‍ക്കിടയില്‍ സ്വീകാര്യത നേടിക്കൊടുത്തത്. ഇപ്പോഴിതാ മലയാളത്തിന് പുറമേ ഇതര ഭാഷാ ചിത്രങ്ങളിലേക്കും ചുവട് ഉറപ്പിക്കുകയാണ് നിമിഷ സജയന്‍. പുതിയൊരു മറാത്തി ഭാഷയിലുള്ള സിനിമയില്‍ താന്‍ നായിക ആവുന്നതിന്റെ സന്തോഷം പങ്കുവെച്ച് താരം കഴിഞ്ഞ ദിവസം എത്തിയിരുന്നു. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴിയാണ് പുതിയ സിനിമയുടെ പോസ്റ്റര്‍ അടക്കം താരം പങ്കുവെച്ചത്.

മഹേഷ് തിലേകര്‍ സംവിധാനം ചെയ്യുന്ന ‘ഹവ്വഹവ്വായ്’ എന്ന ചിത്രത്തിലാണ് നിമിഷ അഭിനയിക്കുന്നത്. ഇപ്പോഴിതാ എന്ത്‌കൊണ്ട് ഒരു മറാത്തി സിനിമ തിരഞ്ഞെടുത്തു എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. തന്നെ സംബന്ധിച്ച് സിനിമയില്‍ അഭിനയിക്കാന്‍ ഭാഷ ഒരു പ്രശ്‌നമാണെന്ന് കരുതുന്നില്ലെന്ന് നിമിഷ പറയുന്നു.

മഹേഷ് തിലേകര്‍ സംവിധാനം ചെയ്ത ‘വണ്‍ റൂം കിച്ചണ്‍’ ആണ് താന്‍ കണ്ടിട്ടുള്ള ഒരു മറാത്തി സിനിമ. വീട്ടില്‍ ഉണ്ടാകുമ്പോള്‍ മറാത്തി ഡാന്‍സ് ഷോ കാണാറുണ്ട്. സിനിമയുടെ സ്‌ക്രിപ്റ്റ് വായിച്ചപ്പോള്‍ ഇഷ്ടമായി. സിനിമ എല്ലാവര്‍ക്കും ഇഷ്ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു എന്നും നിമിഷ പറഞ്ഞു.

ഒരു പ്രമുഖ മാധ്യമത്തിന് കൊടുത്ത അഭിമുഖത്തിലാണ് താരം സിനിമയെ കുറിച്ച് മനസ്സ് തുറന്നത്. ഏപ്രില്‍ ഒന്നിന് ആണ് ഹവ്വഹവ്വായ് റിലീസ് ചെയ്യുക. മഹേഷ് തിലേകറും വിജയ് ഷിന്‍ഡയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. മറാത്തി തര്ക് പ്രൊഡക്ഷന്‍സിന്റേയും 99 പ്രൊഡക്ഷന്‍സിന്റെയും ബാനറിലാണ് നിര്‍മ്മാണം. നിമിഷ തന്റെ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടപ്പോള്‍ തന്നെ ആരാധകരും സഹപ്രവര്‍ത്തകരും താരത്തിന് ആശംസകള്‍ നേര്‍ന്ന് എത്തിയിരുന്നു.