“സിനിമ എന്റെ പോക്കറ്റിലല്ല”..! ‘തുറമുഖം’ വൈകുന്നതിന്റെ കാരണം വെളിപ്പെടുത്തി നിവിന്‍ പോളി!!

നിവിന്‍ പോളിയുടെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് തുറമുഖം. റിലീസ് മാറ്റിവെച്ച സിനിമയുടെ വരവിനായി ഇന്നും സിനിമാ പ്രേമികള്‍ കാത്തിരിക്കുകയാണ്. ഇപ്പോഴിതാ സിനിമയുടെ റിലീസിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉത്തവരുമായി വീണ്ടും എത്തിയിരിക്കുകയാണ് നിവിന്‍…

നിവിന്‍ പോളിയുടെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് തുറമുഖം. റിലീസ് മാറ്റിവെച്ച സിനിമയുടെ വരവിനായി ഇന്നും സിനിമാ പ്രേമികള്‍ കാത്തിരിക്കുകയാണ്. ഇപ്പോഴിതാ സിനിമയുടെ റിലീസിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉത്തവരുമായി വീണ്ടും എത്തിയിരിക്കുകയാണ് നിവിന്‍ പോളി. തന്റെ ഏറ്റവും പുതിയ സിനിമയായ സാറ്റര്‍ഡേ നൈറ്റ്‌സിന്റെ പ്രൊമോഷന് എത്തിയപ്പോഴാണ് നിവിന്‍ പോളിയോട്

ഒരു വ്യക്തി വീണ്ടും തുറമുഖം സിനിമയുടെ റിലീസ് വൈകുന്നതിനെ കുറിച്ച് സംസാരിച്ചത്. ഒരു കോളേജില്‍ പ്രമോഷന് എത്തിയപ്പോഴാണ് ആരാധകന്‍ നിവിന്‍ പോളിയോട് തുറമുഖം അടിയന്തരമായി റിലീസ് ചെയ്യണം എന്ന് ആവശ്യപ്പെട്ടത്.. ഉടനെ തുറമുഖം സിനിമ എന്റെ പോക്കറ്റില്‍ അല്ലെന്നാണ് നിവിന്‍ മറുപടി പറഞ്ഞത്.. ചിരിച്ചുകൊണ്ടായിരുന്നു നിവിന്‍ മറുപടി പറഞ്ഞത്. സിനിമ കുറച്ച് സാമ്പത്തിക പ്രശ്‌നങ്ങളില്‍ പെട്ടിരിക്കുകയാണ് എന്നാണ് ഈ സിനിമയെ കുറിച്ച് നിവിന്‍ പോളി പറഞ്ഞത്.. നിങ്ങളെപ്പോലെ ആ സിനിമ എത്രയും വേഗം

പുറത്തിറങ്ങണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് ഞാനും. നവംബറിലോ അല്ലെങ്കില്‍ ഡിസംബറിലോ സിനിമ എത്തുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നത് എന്നും നിവിന്‍ അറിയിച്ചു. ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ് ഇപ്പോള്‍ സിനിമ ഏറ്റെടുത്തിരിക്കുന്നത്.. അതുകൊണ്ട് തന്നെ പെട്ടെന്ന് റിലീസ് ആകുമെന്ന് പ്രതീക്ഷിക്കുന്നതായും നിവിന്‍ അറിയിച്ചു. കഴിഞ്ഞ ജൂണ്‍ മാസത്തില്‍ റിലീസ് ആകുമെന്ന് ആദ്യം അറിയിച്ച സിനിമ അവിചാരിതമായി ഉയര്‍ന്നുവന്ന നിയമപരമായ

കാരണങ്ങളാല്‍ മാറ്റിവെ്ച്ചിരുന്നു. പിന്നീടങ്ങോട്ട് സിനിമയ്ക്ക് വേണ്ടിയുള്ള നീണ്ട കാത്തിരിപ്പ് തുടങ്ങുകയായിരുന്നു.. 1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്പ്രദായവും ഇത് എതിര്‍ക്കുകയും അവസാനിപ്പിക്കാന്‍ തുനിയുകയും ചെയ്ത തൊഴിലാളികള്‍ നടത്തിയ സമരവുമാണ് തുറമുഖം എന്ന സിനിമയുടെ പ്രമേയം.