‘റിലേഷന്‍ഷിപ്പ്, റീ പ്രൊഡക്ഷന്‍, റോള്‍’ ; അത്തരം ചോദ്യങ്ങള്‍ കേട്ടു മടുത്തെന്ന് ഉപാസന കാമിനേനി- വീഡിയോ

തെന്നിന്ത്യന്‍ താരം രാംചരണിനെ പോലെ തന്നെ അദ്ദേഹത്തിന്റെ ഭാര്യ ഉപാസന കാമിനേനിയും പ്രശസ്തയാണ്. ഒരു സൂപ്പര്‍ താരത്തിന്റെ ഭാര്യയെന്ന നിലയില്‍ മാത്രമല്ല അവര്‍ പ്രശസ്തയാകുന്നത്. അപ്പോളോ ലൈഫിന്റെ വൈസ് ചെയര്‍പേഴ്‌സണും സമൂഹ്യപ്രവര്‍ത്തകയുമാണ് ഉപാസന. അടുത്തിടെ…

തെന്നിന്ത്യന്‍ താരം രാംചരണിനെ പോലെ തന്നെ അദ്ദേഹത്തിന്റെ ഭാര്യ ഉപാസന കാമിനേനിയും പ്രശസ്തയാണ്. ഒരു സൂപ്പര്‍ താരത്തിന്റെ ഭാര്യയെന്ന നിലയില്‍ മാത്രമല്ല അവര്‍ പ്രശസ്തയാകുന്നത്. അപ്പോളോ ലൈഫിന്റെ വൈസ് ചെയര്‍പേഴ്‌സണും സമൂഹ്യപ്രവര്‍ത്തകയുമാണ് ഉപാസന. അടുത്തിടെ ഇവര്‍ സദ്ഗുരുവുമായി നടത്തിയ ഒരു സംഭാഷണത്തിനിടെ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്.

വിവാഹം കഴിഞ്ഞ് ഏറെ നാളായിട്ടും എന്തുകൊണ്ട് കുഞ്ഞുങ്ങളായില്ല എന്ന ചോദ്യം ഉപാസന നേരിടുന്നുണ്ട്. വിവാഹിതരായി അമ്മമാരാകാത്ത താനടക്കമുള്ള ഒരുപാട് സ്ത്രീകള്‍ നേരിടുന്ന ചോദ്യമാണിതെന്ന് ഉപാസാന പറയുന്നു. ‘എന്റെ വിവാഹം കഴിഞ്ഞ് പത്ത് വര്‍ഷങ്ങള്‍ കഴിഞ്ഞു. ഞാന്‍ എന്റെ കുടുംബത്തോടൊപ്പം മനോഹരമായ ജീവിതമാണ് നയിക്കുന്നത്. എന്നിരുന്നാലും എന്റെ ജീവിതത്തിലെ മൂന്ന് ആര്‍ആര്‍ആര്‍ നെക്കുറിച്ചുള്ള ചോദ്യം എനിക്ക് അഭിമുഖികരിക്കേണ്ടി വരുന്നു. റിലേഷന്‍ഷിപ്പ്, റീ പ്രൊഡക്ഷന്‍, റോള്‍ എന്നീ മൂന്ന് പദങ്ങളാണവ’ എന്നാണ് ഉപാസന പറഞ്ഞത്.

തന്റെ ബന്ധങ്ങള്‍, പ്രത്യുത്പ്പാനശേഷി, ജീവിതത്തിലെ തന്റെ കടമകള്‍ എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങളാണ് നേരിട്ടുകൊണ്ടിരിക്കുന്നതെന്നും തന്നെപ്പോലെ ഒരുപാട് സ്ത്രീകള്‍ നേരിടുന്ന ചോദ്യമാണിതെന്നും ഉപാസന പറയുന്നു.