പെണ്‍കുട്ടികള്‍ പാഡ് മാത്രമല്ല കോണ്ടവും എപ്പോഴും കൈയ്യില്‍ കരുതണം : യുവ നടിയുടെ വാക്കുകള്‍ വൈറല്‍

നമ്മുടെ പെണ്‍കുട്ടികള്‍ പതിവായി ബാഗില്‍ പാഡ് കരുതുന്നതുപോലെ ഇനി മുതല്‍ കോണ്ടവും എപ്പോഴും കൈയ്യില്‍ കരുതണമെന്ന് യുവ നടി. നടിയുടെ വാക്കുകള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. വളരെ ചുരുങ്ങിയ സമയം കൊണ്ട് ബോളിവുഡ്…

നമ്മുടെ പെണ്‍കുട്ടികള്‍ പതിവായി ബാഗില്‍ പാഡ് കരുതുന്നതുപോലെ ഇനി മുതല്‍ കോണ്ടവും എപ്പോഴും കൈയ്യില്‍ കരുതണമെന്ന് യുവ നടി. നടിയുടെ വാക്കുകള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. വളരെ ചുരുങ്ങിയ സമയം കൊണ്ട് ബോളിവുഡ് സിനിമാ ആരാധകരുടെ പ്രിയങ്കരിയായി മാറിയ നുഷ്രത്ത് ബറൂച്ചയാണ് വിവാദ പ്രസ്താവനയ്ക്കു പിന്നില്‍.

സാനിട്ടറി പാഡ് കൈയില്‍ എപ്പോഴും ബാഗില്‍ കരുതുന്നത് പോലെ ഇനി മുതല്‍ പെണ്‍കുട്ടികള്‍ കോണ്ടവും എപ്പോഴും ബാഗില്‍ സൂക്ഷിക്കണം. അതിന് കാരണവും ഉണ്ട്. ഇത് കൊണ്ടുള്ള ആവശ്യം എപ്പോഴാണ് വരുന്നതെന്ന് പറയാന്‍ കഴിയില്ലത്രേ. ഗര്‍ഭച്ഛിദ്രം ചെയ്ത പെണ്‍കുട്ടികള്‍ നേരിടുന്ന മാനസികാരോഗ്യ പ്രശ്നങ്ങളും മറ്റും കണക്കിലെടുക്കണം എന്നും നുഷ്രത്ത് പറഞ്ഞു.

 

തന്റെ പുതിയ ചിത്രമായ ജന്‍ഹിത് മേ ജാരിയുടെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖത്തിലാണ് നുഷ്രത്ത് വിവാദപരമായ പരാമര്‍ശം നടത്തിയത്. പുരുഷന്മാര്‍ക്ക് കോണ്ടം ഒരിക്കല്‍ ഉപയോഗിച്ചില്ല എന്ന് വച്ച് പ്രത്യേകിച്ച് ദോഷമൊന്നും വരാന്‍ പോകുന്നില്ല. എന്നാല്‍ സ്ത്രീകളുടെ കാര്യം അങ്ങനെയല്ല എന്ന വളരെ വ്യക്തമായി പറഞ്ഞുവെക്കുകയാണ് നുഷ്രത്ത്.

പെണ്‍കുട്ടി ഗര്‍ഭിണിയായാല്‍ അവളുടെ ശരീരത്തില്‍ വലിയ ഹോര്‍മോണ്‍ വ്യതിയാനം സംഭവിക്കുമെന്നും ഗര്‍ഭച്ഛിദ്രം ഒരു പ്രതിവിധി ആണെങ്കിലും അത് ആരോഗ്യ കരമാണോ എന്ന് ആലോചിക്കണമെന്നും താരം വ്യക്തമാക്കി. അതുകൊണ്ട് പുരുഷന്മാര്‍ക്ക് കോണ്ടം വാങ്ങാന്‍ താത്പര്യമില്ലെങ്കില്‍ പോലും പെണ്‍കുട്ടികള്‍ ഒരെണ്ണം കൈയില്‍ കരുതണം.

എന്തിനു വേണ്ടിയാണോ ഒരു സാനിട്ടറി പാഡ് കൈയില്‍ സൂക്ഷിക്കുന്നത് അതുപോലെ മാത്രം ഇതിനെ കരുതിയാല്‍ മതി. പെണ്‍കുട്ടികളുടെ സുരക്ഷയെ ബാധിക്കുന്ന ഗുരുതര പ്രശ്നം തന്നെയാണ് ഇതെന്നും താരം പറയുന്നു.

വിഷയത്തില്‍ നിരവധിപ്പേരാണ് താരത്തെ അനുകൂലിച്ചും വിമര്‍ശിച്ചും രംഗത്തെത്തിയിരിക്കുന്നത്. എന്തായാലും ഇതിനോടൊന്നും താരം പ്രതികരിച്ചിട്ടില്ല.