എന്റെ മകന് കൊടുക്കാനുള്ള ഉപദേശവും അതാണ്..! മനസ്സ് തുറന്ന് നൈല ഉഷ..!

മലയാള സിനിമയില്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ മറ്റൊരു നടിയാണ് നൈല ഉഷ.. തന്റെ പ്രൊഫനും പാഷനും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകുന്ന താരത്തിന്റെ വ്യക്തി ജീവിതത്തെ കുറിച്ചുള്ള വിശേഷങ്ങളാണ് ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്. പ്രമുഖ മാസിക വനിതയ്ക്ക് അനുവദിച്ച്…

മലയാള സിനിമയില്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ മറ്റൊരു നടിയാണ് നൈല ഉഷ.. തന്റെ പ്രൊഫനും പാഷനും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകുന്ന താരത്തിന്റെ വ്യക്തി ജീവിതത്തെ കുറിച്ചുള്ള വിശേഷങ്ങളാണ് ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്. പ്രമുഖ മാസിക വനിതയ്ക്ക് അനുവദിച്ച് നല്‍കിയ അഭിമുഖത്തില്‍ നടി തന്റെ ജീവിതത്തെ കുറിച്ചും മകനെ കുറിച്ചും തുറന്ന് പറഞ്ഞിരിക്കുകയാണ്. ആര്‍ണവ് എന്നാണ് നൈലയുടെ മകന്റെ പേര്, ദൂബായില്‍ നൈലയ്ക്ക് ഒപ്പമാണ് ആര്‍ണവും താമസിക്കുന്നത്.

 

ഇപ്പോഴിതാ മകനെ സിനിമയിലേക്ക് പ്രതീക്ഷിക്കാമോ എന്ന ആരാധകരുടെ ചോദ്യത്തിനുള്ള മറുപടി എത്തിയിരിക്കുകയാണ്. സിനിമാ മേഖലയിലേക്ക് എത്തിച്ചേരാന്‍ മകന്‍ ആര്‍ണവ് വലിയ താല്‍പര്യം കാണിച്ചിട്ടില്ലെന്നാണ് നൈല ഉഷ പറയുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്യാലി എന്ന സിനിമയ്ക്ക് വേണ്ടി ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ മകനെ അഭിനയിപ്പിക്കാന്‍ തന്നെ സമീപിച്ചിരുന്നു എന്നാണ് നൈല പറയുന്നത്. എന്നാല്‍ അന്ന് മകന്‍ അതിന് താല്‍പര്യം കാണിച്ചില്ല. ഇപ്പോള്‍ ആ സിനിമ റീലിസ് ആയിട്ടും അവന് യാതൊരു കുലുക്കവും ഇല്ലെന്നാണ് നൈല പറയുന്നത്.

പഠനത്തില്‍ ശ്രദ്ധിക്കാനാണ് ഇപ്പോള്‍ മകന്റെ തീരുമാനം എന്നും നൈല ഉഷ പറയുന്നു. അതേസമയം, ഒരു അമ്മ എന്ന നിലയില്‍ മകന്റെ ഇഷ്ടങ്ങള്‍ക്കൊപ്പം പിടിച്ച് നില്‍ക്കാന്‍ താന്‍ ഒരുപാട് കഷ്ടപ്പെടാറുണ്ട് എന്നാണ് താരം പറയുന്നത്. അതേസമയം, തന്റെ മകന്‍ ഭാവി ജീവിതത്തില്‍ എങ്ങനെ ആയി തീരണം എന്നതിനെ കുറിച്ചും അവന് ജീവിതത്തില്‍ നല്‍കുന്ന സന്ദേശത്തെ കുറിച്ചും നടി വാക്കുകള്‍ പങ്കുവെച്ചു..

മകന്‍ എത്ര മുതിര്‍ന്നാലും അവന്‍ എന്നും ഉത്തരവാദിത്വമുള്ള മനുഷ്യന്‍ ആയിരിക്കണം എന്നതാണ് തന്റെ ആഗ്രഹം എന്നാണ് നടി പറയുന്നത്. അതേസമയം, തന്റെ ജീവിതം തന്നെയാണ് മകന് കൊടുക്കാനുള്ള സന്ദേശം എന്നും നൈല പറയുന്നു. ഈ നിമിഷം സന്തോഷമായിരിക്കുക എന്നതാണ്.. നാളെ എന്ത് സംഭവിക്കും എന്ന് പറയാന്‍ സാധിക്കില്ലല്ലോ എന്നും നൈല ഉഷ കൂട്ടിച്ചേര്‍ത്തു.