കളിച്ച് രസിച്ചു നിന്നപ്പോള്‍ അറിഞ്ഞില്ല! കൂറ്റന്‍ തിരമാല പ്രിയപ്പെട്ടവരെ കൊണ്ടുപോകുമെന്ന്! പേടിപ്പെടുത്തുന്ന വീഡിയോ!

ഒമാനിലെ സലാല കടല്‍ തീരത്ത് വെച്ച് നടന്ന ഒരു അപകടത്തിന്റെ പേടിപ്പെടുത്തുന്ന വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. കടല്‍ തീരത്ത് അപ്രതീക്ഷിതമായി ഉയര്‍ന്നുപൊങ്ങിയ കൂറ്റന്‍ തിരമാല രണ്ട് കുട്ടികളെ ആണ്…

ഒമാനിലെ സലാല കടല്‍ തീരത്ത് വെച്ച് നടന്ന ഒരു അപകടത്തിന്റെ പേടിപ്പെടുത്തുന്ന വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. കടല്‍ തീരത്ത് അപ്രതീക്ഷിതമായി ഉയര്‍ന്നുപൊങ്ങിയ കൂറ്റന്‍ തിരമാല രണ്ട് കുട്ടികളെ ആണ് കവര്‍ന്നെടുത്തത്. കൂറ്റന്‍ തിരമാല രണ്ട് ജീവനുകള്‍ കൊണ്ട് പോകുന്ന കാഴ്ച്ച വീഡിയോ കാണുന്നവരുടെ ഹൃദയം തകര്‍ക്കുന്നതാണ്. അവധിക്കാലം ആഘോഷമാക്കാന്‍ എത്തിയ ഉത്തരേന്ത്യന്‍ കുടുംബത്തിലെ രണ്ട് അംഗങ്ങളെയാണ് തിരമാലയില്‍ പെട്ട് കാണാതായത്.

ദോഫാര്‍ ഗവര്‍ണറേറ്റിലാണ് അപകടം നടന്നത്. അല്‍ മുഗ്‌സൈല്‍ ബീച്ചില്‍ ആണ് കുടുംബം എത്തിയിരുന്നത്. സുരക്ഷാ ക്രമീകരണങ്ങള്‍ എല്ലാം മറികടന്നാണ് ഇവര്‍ ഫോട്ടോ എടുക്കാനായി പാറക്കെട്ടിന് മുകളിലേക്ക് കയറിയത്. പെട്ടെന്നാണ് അപ്രതീക്ഷിതമായി കൂറ്റന്‍ തിരമാലയില്‍ പെട്ട് ഇവര്‍ ഒലിച്ച് പോയത്. ഒഴുക്കില്‍ പെട്ട ഒരാളെ കരയില്‍ നിന്ന വ്യക്തി കൈപിടിച്ച രക്ഷിക്കുന്നത് വീഡിയോയില്‍ കാണാന്‍ സാധിക്കും എന്നാല്‍ ഒഴുക്കില്‍ പെട്ട മറ്റ് രണ്ട് പേരെ രക്ഷിക്കാനായി കരയില്‍ ഉള്ളവര്‍ പിറകെ ഓടി എങ്കിലും തിരമാലയുടെ ഒഴുക്കില്‍ പെട്ട് ഇവര്‍ കടലിലേക്ക് പോവുകയായിരുന്നു.

ഞെട്ടിക്കുന്ന ഈ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. മൂന്ന് കുട്ടികള്‍ അടക്കം എട്ട് പേരാണ് ഞാറാഴ്ച ഉച്ചയോടെ മുഗ്‌സെയില്‍ ബീച്ചില്‍ തിരമാലയില്‍പെട്ട് കടലില്‍ വീണത് എന്നാണ് പിന്നീട് പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. അപകടത്തില്‍ കടലില്‍ വീണ് കാണാതായ ഇന്ത്യക്കാരില്‍ ഒരു കുട്ടി അടക്കം രണ്ട് പേരുടെ മൃതദേഹങ്ങള്‍ ലഭിച്ചതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നാണ് ലഭിക്കുന്ന വിവരം,

മോശം കാലാവസ്ഥയില്‍ അധികൃതരുടെ മുന്നറിയിപ്പ് മറികടന്ന് വരുത്തി വെയ്ക്കുന്ന ഇത്തരം സംഭവങ്ങള്‍ ഇതിന് മുന്‍പും ഉണ്ടായിട്ടുണ്ട്. ഇത്തരം മുന്നറിയിപ്പുകള്‍ അവഗണിക്കരുത് എന്ന് ഒരിക്കല്‍ കൂടി നമ്മെ ഓര്‍മ്മിപ്പിക്കുന്നതാണ് നടുക്കുന്ന ഈ ദൃശ്യങ്ങള്‍.