പുതുമുഖങ്ങളുമായി ‘ഒരു ജാതി മനുഷ്യന്‍’ റിലീസിന്

വേയ് ടു ഫിലിംസിന്റെ ബാനറില്‍ പുതുമുഖങ്ങളെ അണിനിരത്തി കെ ഷെമീര്‍ സംവിധാനം ചെയ്യുന്ന ‘ഒരു ജാതി മനുഷ്യന്‍’ ചിത്രം റിലീസിന്. നിയാസ് ബക്കര്‍, ശിവജി ഗുരുവായൂര്‍, ബാലാജി, വിനോദ് കെടാമംഗലം, ലിഷോയ്, അരിസ്റ്റോ സുരേഷ്, ജെയിംസ് ഏലിയ എന്നീ പ്രമുഖ താരങ്ങള്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ടൈറ്റില്‍ സൂചിപ്പിക്കുന്ന പോലെ തന്നെ സമൂഹത്തിലെ മാറ്റങ്ങള്‍ യുവ തലമുറയില്‍ പല രീതിയിലും മാറ്റം വരുത്തുന്നു എന്ന ആശയമാണ് സിനിമയിലൂടെ പറയുക.
ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ക്യാരക്ടര്‍ പോസ്റ്ററുകള്‍ ഇതിനോടകം പ്രേക്ഷകശ്രദ്ധ പിടിച്ചിരുന്നു.

സുല്‍ഫി ഭൂട്ടോയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം, എഡിറ്റിംഗ്, ഡി ഐ കളറിംഗ് തുടങ്ങിയവ നിര്‍വഹിക്കുന്നത്. റഫീക് അഹമ്മദിന്റെ സംഗീതം. ഏങ്ങണ്ടിയൂര്‍ ചന്ദ്രഖേരന്‍, സുഹൈല്‍ സുല്‍ത്താന്‍ എന്നിവര്‍ ആണ് ഗാനങ്ങള്‍ രചിച്ചിരിക്കുന്നത്.

Previous articleനാഗവല്ലിയുടെ ഭാവങ്ങളെ ഓണക്കാലത്തിന്റെ പ്രൗഢിയിലേക്ക് ചേര്‍ത്ത് വെച്ച് ദില്‍ഷ
Next articleആരാണീ സ്റ്റാന്‍ലി, സ്റ്റാന്‍ലിയെ തേടി കേരളം! സൂപ്പര്‍ താരമാണോ? തിരച്ചിലുമായി സോഷ്യല്‍മീഡിയ