‘പാല്‍വര്‍ണക്കുതിരമേല്‍ ഇരുന്നൊരുത്തന്‍”; കുര്യച്ചന്‍ നേരിടുന്ന തിരിച്ചടികളുമായി കടുവയിലെ വീഡിയോ ഗാനം

പൃഥ്വിരാജ്- ഷാജി കൈലാസ് കൂട്ടുകെട്ടില്‍ ഇറങ്ങിയ ചിത്രമാണ് കടുവ. ഏറെക്കാലത്തിന് ശേഷം ഷാജി കൈലാസ് സംവിധാന രംഗത്തേക്ക് മടങ്ങിയെത്തിയ ചിത്രം കൂടിയായിരുന്നു ഇത്. മലയാളത്തില്‍ എത്തിയ മികച്ചൊരു മാസ് ആക്ഷന്‍ ചിത്രമായി തന്നെയാണ് കടുവ…

പൃഥ്വിരാജ്- ഷാജി കൈലാസ് കൂട്ടുകെട്ടില്‍ ഇറങ്ങിയ ചിത്രമാണ് കടുവ. ഏറെക്കാലത്തിന് ശേഷം ഷാജി കൈലാസ് സംവിധാന രംഗത്തേക്ക് മടങ്ങിയെത്തിയ ചിത്രം കൂടിയായിരുന്നു ഇത്. മലയാളത്തില്‍ എത്തിയ മികച്ചൊരു മാസ് ആക്ഷന്‍ ചിത്രമായി തന്നെയാണ് കടുവ വിലയിരുത്തപ്പെടുന്നത്. ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്തുകൊണ്ട് ചിത്രം ഇപ്പോഴും വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ഇപ്പോഴിതാ കടുവയിലെ പുതിയൊരു ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

പാല്‍വര്‍ണക്കുതിരമേല്‍ ഇരുന്നൊരുത്തന്‍ എന്ന ഗാനമാണ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. മാജിക് ഫ്രെയിംസ് യൂട്യൂബ് ചാനലിലൂടെയാണ് ഗാനം പുറത്ത് വിട്ടിരിക്കുന്നത്. ജയിലില്‍ കിടക്കുന്ന കുര്യച്ചന്‍ നേരിടുന്ന തിരിച്ചടികളാണ് ഗാനരംഗങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജേക്സ് ബിജോയ്, ലിബിന്‍ സ്‌കറിയ, മിഥുന്‍ സുരേഷ്, ശ്വേത അശോക് എന്നിവര്‍ ചേര്‍ന്നാണ് ഈ ഗാനം പാടിയിരിക്കുന്നത്. ഗാനത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നതും ജേക്സ് ബിജോയ് തന്നെയാണ്.

അതേസമയം, കടുവ വന്‍ വിജയമായി മാറിയിരിക്കുകയാണ്. ആദ്യ നാല് ദിനങ്ങളില്‍ മാത്രം 25 കോടിയാണ് ചിത്രം നേടിയത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് കടുവ നിര്‍മിച്ചത്. ആദം ജോണിന്റെ സംവിധായകനും ലണ്ടന്‍ ബ്രിഡ്ജ്, മാസ്റ്റേഴ്സ് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ജിനു എബ്രഹാമാണ് കടുവയുടെയും രചന നിര്‍വഹിച്ചിരിക്കുന്നത്.