ഒരു പാർട്ടി ഗ്രാമത്തെ കേന്ദ്രീകരിക്കുന്ന ഒരു കോമഡി പൊളിറ്റിക്കൽ ചിത്രം പടച്ചോനെ ഇങ്ങള് കാത്തോളീൻ !!

ശ്രീനാഥ് ഭാസി പ്രധാന വേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രം ‘പടച്ചോനെ ഇങ്ങള് കാത്തോളീ’മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ആക്ഷേപ- ഹാസ്യ വിഭാഗത്തില്‍, ഒരുക്കിയിരിക്കുന്ന ചിത്രം കൂടിയാണിത്, കുടുംബ പ്രേക്ഷകരുടെ മനസ്സിലേക്കുള്ള ശ്രീനാഥ് ഭാസിയുടെ യാത്രയുടെ…

ശ്രീനാഥ് ഭാസി പ്രധാന വേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രം ‘പടച്ചോനെ ഇങ്ങള് കാത്തോളീ’മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ആക്ഷേപ- ഹാസ്യ വിഭാഗത്തില്‍, ഒരുക്കിയിരിക്കുന്ന ചിത്രം കൂടിയാണിത്, കുടുംബ പ്രേക്ഷകരുടെ മനസ്സിലേക്കുള്ള ശ്രീനാഥ് ഭാസിയുടെ യാത്രയുടെ തുടക്കം കൂടിയാണ് ‘പടച്ചോനെ ഇങ്ങള് കാത്തോളീ’. നര്‍മ്മത്തിനും, പ്രണയത്തിനും ഗാനങ്ങള്‍ക്കും എല്ലാം പ്രാധാന്യം നല്‍കികൊണ്ട് ഒരു സമ്പൂര്‍ണ വിനോദ സിനിമയായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന്. ബിജിത്ത് ബാലയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.ഒരു ഗ്രാമത്തിൽ ജനിച്ച് നാട്ടുകാർക്കെല്ലാം പ്രിയപ്പെട്ട സഖാവ് ദിനേശൻ എന്ന കഥാപാത്രം ശ്രീനാഥ് ഭാസിയുടെ കൈയിൽ ഭദ്രമായിരുന്നു. മോഡേൺ കഥാപാത്രങ്ങളിലും കുഴപ്പക്കാരനായ യുവാവുമായെല്ലാം മലയാളികൾ കണ്ടു ശീലിച്ച ഭാസിയുടെ കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്തമായിരുന്നു സഖാവ് ദിനേശൻ.

സഖാവ് ഇന്ദുവായി വന്ന ഗ്രേസ് ആന്റണിയുടെതാണ് എടുത്തു പറയേണ്ട മറ്റൊരു പ്രകടനം. ചെറു ചലനങ്ങളിലൂടെയും , ഭാവങ്ങളിലൂടെയും നർമ മുഹൂർത്തങ്ങൾ പ്രേക്ഷകരിലേക്കെത്തിക്കുന്നതിൽ ഗ്രേസ് ആന്റണി വിജയിച്ചിട്ടുണ്ട്. ഗ്രേസിന്റെ പ്രകടനം പഴയെകാല മലയാള സിനിമയിലെ ഉർവശി, കൽപ്പന തുടങ്ങിയ നടിമാരുടെ പ്രകടനത്തൊട് സാമ്യത തോന്നി. പശ്ചാത്തല സംഗീതം ചില ഭാഗങ്ങളിൽ ചിത്രത്തിന് ഗുണം ചെയ്യ്തെങ്കിലും ചില ഭാഗങ്ങളിൽ അരോചകമായി തോന്നി ! ചിത്രത്തിലെ ഗാനങ്ങൾ തിയേറ്ററിൽ ഓളം സൃഷ്ടിച്ചു… കുടുംബസമേതം കാണാൻ പറ്റിയ ഒരു കൊച്ച് ചിത്രമാണിത് ധൈര്യമായി Ticket എടുക്കാം.