12 വര്‍ഷത്തെ പ്രണയത്തിന് ശേഷം നടി പായൽ റോഹത്ഗ്രിയും സംഗ്രം സിങും വിവാഹിതരായി

നടി പായല്‍ റോഹത്ഗിയും ഗുസ്തി താരം സംഗ്രം സിങും വിവാഹിതരായി. ഹിന്ദു ആചാരവിധി പ്രകാരം ആഗ്രയില്‍ വെച്ചായിരുന്നു കല്യാണം. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്. സിമ്പിള്‍ ലുക്കിലാണ് പായല്‍ നവവധുവായി അണിഞ്ഞൊരുങ്ങിയത്. താരങ്ങളുടെ വിവാഹ ചിത്രങ്ങള്‍ വൈറലായിട്ടുണ്ട്.

ചുവന്ന ലെഹങ്ക ചോളി സെറ്റാണ് നടി ധരിച്ചിരുന്നത്. ഒരുപാട് ആഭരണങ്ങളും കുറഞ്ഞ മേക്കപ്പും ഉപയോഗിച്ചാണ് താരം ഒരുങ്ങിയത്. ക്രീം ഷെര്‍വാണിയിലും അതിനു ചേരുന്ന തലപ്പാവിലും സംഗ്രം തിളങ്ങി. ദമ്പതികളുടെയും കുടുംബ ചിത്രങ്ങളും പായല്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കിട്ടു.

ജൂലൈ ആറിനായിരുന്നു ഇവരുടെ മെഹന്തി ചടങ്ങ്. ഇതിന്റെ ചിത്രങ്ങള്‍ നടി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. കഴിഞ്ഞ കുറച്ച് നാളുകളായി വിവാഹത്തിനായി ഇരുവരും തയാറെടുക്കുകയായിരുന്നു. 12 വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് പായല്‍ റോഹത്ഗ്രിയും സംഗ്രം സിങും വിവാഹിതരാവുന്നത്. 2011 ആയിരുന്നു ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. പിന്നീട് 2014 ല്‍ ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞു.

Previous article‘കൂടില്ലാ കൂട്ടില്‍ തേങ്ങി പെണ്‍കിളി’; ‘അന്തര’ത്തിലെ വീഡിയോ ഗാനം ശ്രദ്ധേയമാകുന്നു
Next articleസൂപ്പര്‍ ഗ്ലാമറസ് ലുക്കില്‍ മംമ്ത; വാക്കില്‍ മാത്രമല്ല ലുക്കിലും ബോള്‍ഡാണെന്ന് ആരാധകര്‍