ഈ കുഞ്ഞു സാന്റ നേരത്തേ എത്തി…. ഇതാ പേര്‍ളിയുടെ നിലാ…

മിനിസ്‌ക്രീനിലൂടെയും ബിഗ് സ്‌ക്രീനിലൂടെയും ഏറെ ആരാധകരെ നേടിയെടുത്ത താരാമാണ് പേര്‍ളി മാണി. സീരിയല്‍ നടന്‍ ശ്രീനിഷാണ് പേര്‍ളിയുടെ ഭര്‍ത്താവ്. ഇവര്‍ക്ക് ഒരു കുഞ്ഞുമുണ്ട് നിലാ എന്നാണ് കുഞ്ഞിന്റെ പേര്. പേര്‍ളിയുടെ എല്ലാ വിശേഷങ്ങളും ആരാധകര്‍…

മിനിസ്‌ക്രീനിലൂടെയും ബിഗ് സ്‌ക്രീനിലൂടെയും ഏറെ ആരാധകരെ നേടിയെടുത്ത താരാമാണ് പേര്‍ളി മാണി. സീരിയല്‍ നടന്‍ ശ്രീനിഷാണ് പേര്‍ളിയുടെ ഭര്‍ത്താവ്. ഇവര്‍ക്ക് ഒരു കുഞ്ഞുമുണ്ട് നിലാ എന്നാണ് കുഞ്ഞിന്റെ പേര്. പേര്‍ളിയുടെ എല്ലാ വിശേഷങ്ങളും ആരാധകര്‍ ആഘോഷമാക്കി മാറ്റാറുണ്ട്. താരത്തിന്റെ പ്രസവ സമയത്തിനും കുഞ്ഞിന്റെ ഓരോ വളര്‍ച്ചയ്ക്കും പ്രേക്ഷകരും സാക്ഷിയാണ്.

കാരണം തന്റെ വ്യക്തി ജീവിതത്തിലെ എല്ലാ വിശേഷങ്ങളും പേര്‍ളി തന്റെ സമൂഹ മാധ്യമത്തിലൂടെ എല്ലാവരേയും അറിയിക്കാറുണ്ട്. താരത്തിന്റെ പ്രസവവും എല്ലാം സോഷ്യല്‍ മീഡിയയില്‍ വലിയ വാര്‍ത്തകളാണ് സൃഷ്ടിച്ചത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഒരുപാട് ആരാധകര്‍ ഫോളോവേഴ്‌സ് ആയുള്ള താരത്തിന്റെ എല്ലാ വിശേഷങ്ങളും ഫോട്ടോകളുമെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. ഭര്‍ത്താവ് ശ്രീനിഷുമൊത്ത് താരം ഒരു വെബ് സീരീസിനും തുടക്കം കുറിച്ചിരുന്നു. അവസ്ഥ എന്ന് പേരിട്ടിരിക്കുന്ന സീരീസിന് നിരവധി ആരാധകരാണ് ഉള്ളത്. ഇപ്പോഴിതാ പേര്‍ളി തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്ന മകള്‍ നിലയുടെ ഫോട്ടോകളാണ് തരംഗമായി മാറുന്നത്.

മകള്‍ നിലയെ കുഞ്ഞ് സാന്റായെ പോലെ അണിയിച്ചൊരുക്കിയിരിക്കുകയാണ് ദമ്പതികള്‍. ഈ കുഞ്ഞ് സാന്റയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ കൈയ്യടക്കിയിരിക്കുന്നത്. നിലയുടെ ഫോട്ടോയ്ക്ക് നിരവധി കമന്റുകളാണ് ആരാധകര്‍ പങ്കുവെയ്ക്കുന്നത്. ഇത് ക്രിസ്മസ് ആണല്ലോ അല്ലേ. ഈ ലോകത്തിലെ ഒന്‍പതാം മാസം ആഘോഷിക്കുവാന്‍ ആണ് താന്‍ ഇങ്ങനെ എത്തിയത്. മകളുടെ ചിത്രം പങ്കുവെച്ചുകൊണ്ട് പേര്‍ളി കുറിച്ചു. സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരദമ്പതികളുടെ മകള്‍ക്കും ഇപ്പോഴേ ആരാധകര്‍ ഏറെയാണ്.