പേര്‍ളിയുടെ ജിം വീഡിയോ! ഇതാണോ അവിടെ പണി! കമന്റുമായി ശ്രീനിഷ്!!

നടിയായും അവതാരികയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവെന്‍സര്‍ ആയും ആരാധകരുടെ പ്രിയ താരമായി മാറിയ വ്യക്തിയാണ് പേര്‍ളി മാണി. തന്റേയും കുടുംബത്തിന്റേയും എല്ലാ വിശേഷങ്ങളും പങ്കുവെച്ച് എത്തുന്ന താരത്തിന്റെ ഏറ്റവും പുതിയ വീഡിയോ ആണ് ഇപ്പോള്‍…

നടിയായും അവതാരികയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവെന്‍സര്‍ ആയും ആരാധകരുടെ പ്രിയ താരമായി മാറിയ വ്യക്തിയാണ് പേര്‍ളി മാണി. തന്റേയും കുടുംബത്തിന്റേയും എല്ലാ വിശേഷങ്ങളും പങ്കുവെച്ച് എത്തുന്ന താരത്തിന്റെ ഏറ്റവും പുതിയ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. ഇത്തവണ ഒരു ജിം വീഡിയോയുമായാണ് താരം എത്തിയിരിക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ നിരവധിപ്പേര്‍ ആരാധകരായുള്ള താരത്തിന്റെ ഏറ്റവും പുതിയ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരിക്കുകയാണ്. ജിമ്മില്‍ എത്തി നൃത്തം ചെയ്യുന്ന സെല്‍ഫി വീഡിയോയുമായാണ് താരം എത്തിയിരിക്കുന്നത്.

വീഡിയോ ശ്രദ്ധ നേടിയതോടെ ഇതിന് കമന്റുമായി ശ്രീനിഷും എത്തിയിരിക്കുകയാണ്. വണ്‍ സ്‌റ്റെപ് അറ്റ് എ ടൈം. എന്നാണ് തന്റെ ഫിറ്റ്‌നെസ്സ് മെന്റര്‍ ആനന്ദ് രവീന്ദ്രയെ മെന്‍ഷന്‍ ചെയ്ത് പേര്‍ളി വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ഇപ്പോഴിതാ വീഡിയോയ്ക്ക് അടിയില്‍ പേര്‍ളിയുടെ ഭര്‍ത്താവ് ശ്രീനിഷിന്റെ കമന്റാണ് ശ്രദ്ധ നേടുന്നത്. ഹലോ.. ജിം പോയിട്ട് വര്‍ക്കൗട്ട് ഒന്നും ചെയ്യാതെ റീല്‍സ് എടുക്കുവാണോ.. എന്നാണ് ശ്രീനി കമന്റ് ചെയ്തിരിക്കുന്നത്. അതിന് മറുപടിയുമായി പേര്‍ളിയും എത്തിയിട്ടുണ്ട്. ഓടുന്ന കുറച്ച് ഇമോജികളാണ് താരം ശ്രീനിഷിന് മറുപടിയായി നല്‍കിയിരിക്കുന്നത്.

 

View this post on Instagram

 

A post shared by Pearle Maaney (@pearlemaany)

പേര്‍ളി മാണിയുടെ ഓരോ വിശേഷങ്ങളും സോഷ്യല്‍ മീഡിയ വഴി ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. പേര്‍ളിയുടേയും ശ്രീനിഷിന്റേയും കുഞ്ഞ് നിലായ്ക്കും ആരാധകര്‍ ഏറെയാണ്.