വന്നോണം നിന്നോണം പൊക്കോണം..! പേര്‍ളി ചേച്ചി ഞങ്ങളുടെ ക്യാപ്ഷന്‍ ക്വീന്‍!

തിരുവോണം ഇങ്ങെത്തി നില്‍ക്കെ സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ പ്രിയപ്പെട്ട അവതാരികയും നടിയുമായ പേര്‍ളി മാണിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. ഫോട്ടോയേക്കാള്‍ താരം തന്റെ ഫോട്ടോകള്‍ക്ക് നല്‍കിയ ക്യാപ്ഷനാണ് ശ്രദ്ധേയം എന്ന് തന്നെ പറയാം.…

തിരുവോണം ഇങ്ങെത്തി നില്‍ക്കെ സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ പ്രിയപ്പെട്ട അവതാരികയും നടിയുമായ പേര്‍ളി മാണിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. ഫോട്ടോയേക്കാള്‍ താരം തന്റെ ഫോട്ടോകള്‍ക്ക് നല്‍കിയ ക്യാപ്ഷനാണ് ശ്രദ്ധേയം എന്ന് തന്നെ പറയാം. നല്ല ഹ്യൂമര്‍സെന്‍സുള്ള അവതാരിക എന്നാണ് പേര്‍ളി മാണിയെ കുറിച്ച് പ്രേക്ഷകര്‍ക്ക് പൊതുവെയുള്ള അഭിപ്രായം. ഇപ്പോഴിതാ സ്വന്തം ഫോട്ടോയ്ക്ക് തന്നെ നല്ലൊരു കിടിലന്‍ അടിക്കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് പേര്‍ളി മാണി.

തന്റെ മലയാള തനിമയിലുള്ള ഫോട്ടോകള്‍ പങ്കുവെച്ച് വന്നോണം.. നിന്നോണം.. പൊക്കോണം.., എന്നാണ് പേര്‍ളി മാണി കുറിച്ചിരിക്കുന്നത്. പേര്‍ളി മാണി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ഈ വാചകങ്ങള്‍ ആരാധകരുടെ ഉള്ളില്‍ ചിരിപടര്‍ത്തിയതോടെ പേര്‍ളി ചേച്ചിയാണ് ഞങ്ങളുടെ ക്യാപ്ഷന്‍ ക്വീന്‍ എന്നാണ് ആരാധകര്‍ കമന്റ് ബോക്‌സില്‍ കുറിയ്ക്കുന്നത്. ക്യാപ്ഷന്‍ പൊളിച്ചു ചേച്ചീ.. നിങ്ങളാണ് ഞങ്ങളുടെ ക്യാപ്ഷന്‍ ക്വീന്‍.. രമേശ് പിഷാരടി ചേട്ടന് പഠിക്കുവാണോ എന്നും ആരാധകര്‍ ചോദിക്കുന്നു.

നടനും സംവിധായകനും ആയ രമേശ് പിഷാരടിയാണ് മലയാളികളുടെ പ്രിയപ്പെട്ട ക്യാപ്ഷന്‍ സിംഹം.. സാധാരണ അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുള്ള ഫോട്ടോകള്‍ക്ക് എല്ലാം കുറിയ്ക്കുന്ന ക്യാപ്ഷന്‍ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ പേര്‍ളി മാണി കുറിച്ച അടിക്കുറിപ്പാണ് ചിരി പടര്‍ത്തുന്നത്… ആരാധകരുടെ പ്രിയതാരമാണ് പേര്‍ളി മാണി..

 

View this post on Instagram

 

A post shared by Pearle Maaney (@pearlemaany)

താരത്തിന്റെ കുടുംബവും പ്രേക്ഷകര്‍ക്ക് അത്രമേല്‍ പ്രിയപ്പെട്ടതാണ്. സോഷ്യല്‍ മീഡിയയില്‍ നിറസാന്നിധ്യമായ പേര്‍ളിമാണി പങ്കുവെയ്ക്കുന്ന ഓരോ വിശേഷങ്ങളും സ്വന്തം വീട്ടിലെ അംഗത്തോടുള്ള സ്‌നേഹത്തോടെയാണ് ആരാധകര്‍ ഏറ്റെടുക്കാറുള്ളത്.