നില വിശ്രമ സ്ഥലമാണ് ഇത്, അത് അവൾക്ക് ഒരുപാട് ഇഷ്ടമാണ്, അവൾക്ക് ഏറെ ഇഷ്ടമുള്ള തലയണയാണ് എന്റെ ഈ വയർ

പ്രേക്ഷകർക്ക് വളരെ ഇഷ്ട്ടപെട്ട താര ജോഡികൾ ആണ് പേളിയും ശ്രീനിഷും, കഴിഞ്ഞ വര്ഷം മെയ് 5 നായിരുന്നു ഇരുവരും വിവാഹിതരായത്, ബിബോസ്സിൽ മത്സരിക്കാൻ എത്തിയ ഇവർ അവിടെ വെച്ച് പ്രണയത്തിൽ ആകുകയും പിന്നീട് വിവാഹിതരാകുകയും…

പ്രേക്ഷകർക്ക് വളരെ ഇഷ്ട്ടപെട്ട താര ജോഡികൾ ആണ് പേളിയും ശ്രീനിഷും, കഴിഞ്ഞ വര്ഷം മെയ് 5 നായിരുന്നു ഇരുവരും വിവാഹിതരായത്, ബിബോസ്സിൽ മത്സരിക്കാൻ എത്തിയ ഇവർ അവിടെ വെച്ച് പ്രണയത്തിൽ ആകുകയും പിന്നീട് വിവാഹിതരാകുകയും ആയിരുന്നു, നിരവധി ആരാധകരാണ് ഈ ക്യൂട്ട് കപ്പിൾസിന് ഉള്ളത്, ബിഗ്‌ബോസിൽ വെച്ചുള്ള ഇവരുടെ പ്രണയത്തെ ആദ്യം പ്രേക്ഷകർ ആരും തന്നെ സീരിയസ് ആയിട്ട് എടുത്തില്ല, ഇരുവരും അഭിനയിക്കുകയാണ് എന്നായിരുന്നു എല്ലാവരുടെയും വാദം,എന്നാൽ ഷോയിൽ നിന്നും പുറത്തെത്തിയ ഇരുവരും വിവാഹിതരാകുകയായിരുന്നു, ഇപ്പോൾ ഇരുവരുടെയും ഇടയിലേക്ക് ഒരു കുഞ്ഞാൾ കൂടി എത്തിയിരിക്കുകയാണ്, നില എന്നാണ് ഇരുവരുടെയും മകളുടെ പേര്, മകളുടെ വിശേഷങ്ങൾ പങ്കുവെച്ച് പേളി എത്താറുണ്ട്, ഇപ്പോൾ തന്നോട് ചിലർ ചോദിച്ച ചോദ്യത്തിനുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് താരം.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ, ” പ്രസവത്തിനു ശേഷം 48ആം ദിവസം. ഞാനൊരു റോക്സ്റ്റാർ അമ്മയാണ്. കുറെ അധികം ആളുകൾ എനിക്ക് മെസ്സേജ് അയച്ചു ചോദിക്കുന്നുണ്ട് പ്രസവശേഷം ഇത്രയും വേഗം എങ്ങനെയാണ് വയർ കുറച്ചതെന്ന്. സത്യം പറഞ്ഞാൽ അങ്ങനെ ഒന്നും സംഭവിച്ചിട്ടില്ല.അങ്ങനെ തോന്നുന്നത് ഞാൻ വയറിൽ ധരിക്കുന്ന ബാൻഡ് മൂലമാണ്. ശരിക്കും ഇങ്ങനെയാണ് ഇപ്പോഴത്തെ വയർ ഉള്ളത്. ഇതിൽ ഞാൻ ഒരുപാട് അഭിമാനിക്കുകയും ചെയ്യുന്നുണ്ട്. ഞാൻ നിലയ്ക്ക് പാലുകൊടുക്കുന്ന സമയത്ത് അവൾ എന്റെ ഈ വയറ്റിലാണ് വിശ്രമിക്കുന്നത്. അത് അവൾക്ക് ഒരുപാട് ഇഷ്ടമാണ്.

ഇപ്പോൾ ഈ വയറാണ് അവൾക്ക് ഏറെ ഇഷ്ടമുള്ള തലയിണ. ഇപ്പോൾ ഞാൻ ആരോഗ്യത്തോടെ ഇരിയ്ക്കാനാണ് ഇഷ്ടം. ആരോഗ്യം നൽകുന്ന ഭക്ഷണങ്ങൾ കഴിക്കുക ആരോഗ്യകരമായ ജീവിതശൈലി തുടരുക നിറയെ വെള്ളം കുടിക്കുക തുടങ്ങിയ കാര്യങ്ങൾ. കുറച്ച് മാസങ്ങൾക്ക് ശേഷം മാത്രമേ ഞാനെന്റെ വർക്കൗട്ട് തുടങ്ങുകയുള്ളൂ. ഇപ്പോൾ ഞാൻ കരുതുന്നു എന്റെ ശരീരത്തിന് വിശ്രമം ആവശ്യമാണെന്ന്. കാരണം അത് ഒരുപാട് കടമ്പകളിലൂടെ കടന്നുപോയി കഴിഞ്ഞു.

ഇവിടെ ശരീരഭാരം കുറയ്ക്കുന്നതിനെ കുറിച്ച് ഓർത്ത് വേവലാതിപ്പെടേണ്ട ആയിട്ടുള്ള ഒരാവശ്യവുമില്ല. എനിക്ക് തോന്നുന്നു ഒരു പുതിയ അമ്മമാരും അതിനെ കുറിച്ച് ഓർത്ത് വേവലാതിപ്പെടേണ്ടതില്ലെന്ന്. ഈ ദിവസങ്ങൾ സന്തോഷത്തോടും സമാധാനത്തോടും കൂടി ഇരിക്കേണ്ടതാണ്. നിങ്ങളുടെ ശരീരം നൽകിയത് എല്ലാം നല്ലതാണ്. നിങ്ങൾ സമയമെടുത്തു കൊള്ളൂ.ഇതൊരു ഓട്ടമത്സരം അല്ല.

നിങ്ങൾ നിങ്ങളുടെ ജീവിതം ജീവിക്കുകയാണ്. എല്ലാ ശരീരവും വ്യത്യസ്തമാണ്, അതുപോലെതന്നെ മനോഹരവുമാണ്. എന്തൊക്കെയാണെങ്കിലും എല്ലാ കുഞ്ഞുങ്ങൾക്കും അവരവരുടെ അമ്മമാർ തന്നെയാണ് ലോകത്തിലെ ഏറ്റവും മനോഹരികൾ. എല്ലാവരിലേക്കും എന്റെ സ്നേഹം എത്തിക്കുകയാണ്. ഉള്ളിലെ പുറമേയും നിങ്ങൾ മനോഹരികളാണ്. എങ്ങനെയാണ് നിങ്ങളുടെ ശരീരം ഒഴുകുന്നത് അങ്ങനെതന്നെ അത് പോകട്ടെ. എല്ലാവർക്കും സമാധാനവും സ്നേഹവും സംഗീതവും നേരുന്നു. ” എന്നാണ് പേളി കുറിച്ചത്