അതിലൊന്നും തനിയ്ക്ക് ഒരു മടിയുമില്ല; പ്രസവം കഴിഞ്ഞു ഏഴെട്ട് ദിവസമായപ്പോൾ തന്നെ അങ്ങനെ കേൾക്കേണ്ടി വന്നു ! അതോടെ നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞുപോയി !

അവതാരകയായും അഭിനേത്രിയാണ് എല്ലാം തിളങ്ങിയ താരമാണ് പേളി മാണി. ബിഗ് ബോസ് മലയാളം സീസൺ വണ്ണിലെ ഫസ്റ്റ് റണ്ണറപ്പ് കൂടിയായിരുന്നു താരം. ബിഗ് ബോസ്സിലെ തന്നെ സഹമത്സരാര്ഥിയായ ശ്രീനിഷ് അരവിന്ദിനെയാണ് താരം പ്രണയിച്ച് വിവാഹം…

അവതാരകയായും അഭിനേത്രിയാണ് എല്ലാം തിളങ്ങിയ താരമാണ് പേളി മാണി. ബിഗ് ബോസ് മലയാളം സീസൺ വണ്ണിലെ ഫസ്റ്റ് റണ്ണറപ്പ് കൂടിയായിരുന്നു താരം. ബിഗ് ബോസ്സിലെ തന്നെ സഹമത്സരാര്ഥിയായ ശ്രീനിഷ് അരവിന്ദിനെയാണ് താരം പ്രണയിച്ച് വിവാഹം കഴിച്ചത്. ഇരുവരുടെയും പ്രണയവും വിവാഹവുമെല്ലാം വലിയ രീതിയിൽ തന്നെ ചർച്ചയായിരുന്നു. ഇന്നിപ്പോൾ ഒരു പൊന്നോമനയുടെ ‘അമ്മ കൂടിയാണ് പേളി. മകൾ നിലയുടെ വിശേഷങ്ങളുമായി താരം തന്നെ സോഷ്യൽ മീഡിയ വഴി എത്താറുണ്ട്. ഇന്നിപ്പോൾ തന്റെ പ്രസവത്തെ കുറിച്ച് അക്കാലയളവിൽ ഭർത്താവ് ശ്രീനിഷ് നൽകിയ പിന്തുണയെ കുറിച്ചും പറയുകയാണ് പേളി ഒരു അഭിമുഖത്തിൽ. താരത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.”നിലയെ അങ്ങനെ ഒളിച്ച് വെക്കാനൊന്നും തോന്നിയിട്ടില്ല. എല്ലാവരേയും കാണിക്കാറുണ്ട്. എല്ലാവരുടേയും മുഖത്ത് ചിരി കൊണ്ടുവരുന്നവരാണ് കുഞ്ഞുങ്ങള്‍. ദൈവത്തിന്റെ സമ്മാനമാണ് അവര്‍. നില എവിടെയാണെന്ന് എല്ലാവരും എപ്പോഴും ചോദിച്ച് കൊണ്ടേയിരിക്കാറുണ്ട്. സ്വന്തം വീട്ടിലെ കുഞ്ഞായാണ് എല്ലാവരും അവളെ കാണുന്നത്. ഗർഭിണിയായിരുന്നപ്പോൾ എപ്പോഴും തന്റെ കാര്യങ്ങള്‍ അന്വേഷിച്ച് ശ്രീനി തന്നെ ഓക്കെയാക്കിയിരുന്നു. നിന്നെ കാണാന്‍ എന്ത് ഭംഗിയാണ്, തിളക്കമുണ്ടല്ലോയെന്നൊക്കെ പറയുമായിരുന്നു. പ്രസവ ശേഷമുള്ള ആദ്യ 28 ദിവസം ഫോണ്‍ പോലും തൊടാറില്ലായിരുന്നു. ആ സമയത്ത് ശ്രീനി ശക്തമായ പിന്തുണയുമായി കൂടെയുണ്ടായിരുന്നു. ഭര്‍ത്താവിനെക്കുറിച്ചും കുഞ്ഞിനെക്കുറിച്ചുമൊക്കെ എപ്പോഴൊക്കെയോ ചിന്തിച്ചിരുന്നു. നല്ലൊരു പങ്കാളിയെ കിട്ടുമ്പോഴാണ് ജീവിതം മനോഹരമാവുന്നത്. ശ്രീനിയെ കണ്ടുമുട്ടിയത് ജീവിതത്തിലെ തന്നെ മനോഹരമായ കാര്യമായാണ് കാണുന്നത്. പ്രസവ ശേഷം പേളിക്ക് ഉറക്കമുണ്ടാവില്ലെന്നൊക്കെ പലരും പറഞ്ഞിരുന്നു.  പ്രസവത്തിന് മുമ്പായി ഇതേക്കുറിച്ച് പറഞ്ഞ് ഭയപ്പെടുത്തുകയായിരുന്നു. പൊതുവെ പുറത്തൊക്കെ പോവുമ്പോള്‍ മുലയൂട്ടാന്‍ മടിക്കുന്നവരുണ്ട്. അതിലൊന്നും തനിക്കൊരു മടിയുമില്ലെന്ന് പേളി പറയുന്നു. ഏതെങ്കിലുമൊരു സ്ഥലം കിട്ടിയാല്‍ മതി എനിക്ക്. കുഞ്ഞിന് പാല് കൊടുക്കാന്‍ പറ്റുന്ന തരത്തിലുള്ള വസ്ത്രങ്ങളാണ് ധരിക്കാറുള്ളത്. പാലൂട്ടുമ്പോള്‍ മറ്റുള്ളവരെക്കുറിച്ചൊന്നും ചിന്തിക്കേണ്ട കാര്യമില്ല. നമ്മുടെ സന്തോഷത്തെക്കുറിച്ച് മാത്രം ചിന്തിച്ചാല്‍ മതി. പ്രസവത്തിന് ശേഷം ആദ്യത്തെ രണ്ട് മാസം മൂഡ് മാറ്റങ്ങളൊക്കെ ഉണ്ടായിരുന്നു. എന്നാലും കടുത്ത വിഷാദത്തിലേയ്ക്കൊന്നു വന്നിട്ടില്ല. ചില ദിവസങ്ങളിൽ വല്ലാത്ത സങ്കടം വരും.  നമ്മുടെ ശരീരം കണ്ണാടിയിൽ കാണുമ്പോൾ, പലതരത്തിലുള്ള വേദനകൾ വന്ന് ബുദ്ധിമുട്ടിക്കുമ്പോഴൊക്കെ കരയാൻ തോന്നും. പ്രസവിച്ചപ്പാൾ നീ തടിവെച്ചല്ലോ, നിനക്ക് പാലില്ലേ എന്നെക്കെ കമന്റ് അടിച്ച് വേദനിപ്പിക്കുന്നവരുണ്ട്. ഒരു ദിവസം നില നിർത്താത കരഞ്ഞു. അപ്പോൾ എന്റെ അടുത്തു വന്ന ബന്ധു പറഞ്ഞ, പാലില്ല, അതാണ കൊച്ച് കരയുന്നതെന്ന്. ഞാനാണെങ്കിൽ തൊട്ട് മുൻപ് പാൽ കൊടുത്തിട്ടെയുള്ള. ഇത് കേട്ടപ്പോൾ വല്ലാതെ വിഷമം വന്നു. താൻ കരയാൻ തുടങ്ങി. അന്ന് പ്രസവം കഴിഞ്ഞ് ഏഴോ, എട്ടോ ദിവസമായിട്ടേയുള്ളു.” എന്നുമായിരുന്നു പേളിയുടെ വാക്കുകൾ.