13 വര്‍ഷത്തെ സന്തോഷം കെടുത്തിയത് പ്രാവുകളോ!!! വിദ്യാസാഗറിന്റെ മരണത്തില്‍ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്

നടി മീനയുടെ ഭര്‍ത്താവിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് തെന്നിന്ത്യന്‍ സിനിമാ ലോകം. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് വിദ്യാസാഗറിന്റെ വിയോഗം. ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് ഏതാനും ദിവസം മുമ്പ് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അണുബാധ രൂക്ഷമായതിനെ തുടര്‍ന്ന് ശ്വാസകോശം മാറ്റിവയ്ക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ അവയവദാതാവിനെ കിട്ടാത്തതു കൊണ്ട് ശസ്ത്രക്രിയ നീണ്ടു പോവുകയായിരുന്നു.

13ാം വിവാഹവാര്‍ഷികം ആഘോഷിക്കാനിരിക്കെയാണ് മീനയെ തനിച്ചാക്കി വിദ്യാസാഗര്‍ യാത്രയായത്. 2009 ജൂലൈ 12നായിരുന്നു മീനയുടെയും വിദ്യാസാഗറിന്റെയും വിവാഹം. അടുത്തമാസം 12ന് ഇരുവരും ഒന്നായിട്ട് പതിമൂന്ന് വര്‍ഷം തികയാനിരിക്കെയാണ് ഏവരെയും ദുഃഖത്തിലാഴ്ത്തി ആ വാര്‍ത്തയെത്തിയത്. ’12 വര്‍ഷത്തെ കൂട്ടുകെട്ട്’, എന്നായിരുന്നു കഴിഞ്ഞ വിവാഹ വാര്‍ഷികത്തില്‍ വിദ്യാസാഗറിനും മകള്‍ക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ച് മീന സോഷ്യല്‍മീഡിയയില്‍ കുറിച്ചത്.

കോവിഡാനന്തരബാധയെ തുടര്‍ന്നുള്ള ആരോഗ്യ പ്രശ്‌നങ്ങളാണ് വിദ്യാസാഗറിന്റെ മരണത്തിന് കാരണമെന്ന വ്യാപക റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഈ വാര്‍ത്തകള്‍ തള്ളി നടി ഖുശ്ബു എത്തിയിരുന്നു. മൂന്നുമാസം മുന്‍പായിട്ടായിരുന്നു അദ്ദേഹത്തിന് കോവിഡ് ബാധിച്ചതെന്നും ഇപ്പോള്‍ കോവിഡ് ബാധിതനല്ലെന്നായിരുന്നു എന്നും ഖുശ്ബു ട്വീറ്റിലൂടെ വ്യക്തമാക്കിയത്.

ശ്വാസകോശ സംബന്ധമായ പ്രശ്‌നമാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അണുബാധ രൂക്ഷമായതിനെ തുടര്‍ന്ന് ശ്വാസകോശം മാറ്റിവയ്ക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നു.

കുറച്ച് ദിവസമായി വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു അദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്തിയത്. എന്നാല്‍ ചൊവ്വാഴ്ച വൈകിട്ടോടെ രോഗാവസ്ഥ മോശമായി,
മരണപ്പെടുകയുമായിരുന്നു.

മാത്രമല്ല, വിദ്യാസാഗറിന് പ്രാവുകളെ വളര്‍ത്തുന്ന ശീലം ഉണ്ടായിരുന്നു എന്നും പ്രാവുകളുടെ കാഷ്ടം കലര്‍ന്നിട്ടുള്ള വായു ശ്വസിച്ചപ്പോഴുണ്ടായ അലര്‍ജിയാണ് ശ്വാസ കോശത്തില്‍ അണുബാധയ്ക്ക് കാരണമായതെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

സിനിമയില്‍ തിളങ്ങി നില്‍ക്കുമ്പോഴായിരുന്നു വിദ്യാസാഗറും മീനയും തമ്മില്‍ വിവാഹിതരായത്. ബംഗളൂരുവില്‍ വ്യവസായിയായിരുന്നു വിദ്യാസാഗര്‍. വിജയ് ചിത്രം തെറിയിലൂടെ ഇവരുടെ മകള്‍ നൈനികയും അഭിനയരംഗത്തെത്തിയിരുന്നു.

Previous articleപൂളില്‍ നീന്തി തുടിച്ച് നടി ഐശ്വര്യ ലക്ഷ്മി; വീഡിയോ ഏറ്റെടുത്ത് ആരാധകര്‍
Next articleക്ഷണിച്ചവരെ കാത്തു നിന്നില്ല; വരനെതിരെ 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സുഹൃത്തിന്റെ ഹര്‍ജി