ഇത് എവിടെനിന്നും ഇറങ്ങി വന്നു, പൂർണിമയുടെ പുത്തൻ ചിത്രങ്ങൾ കണ്ട് അതിശയം മാറാതെ പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയങ്കരിയാണ് നടിയും സംരംഭകയുമായ പൂർണിമ ഇന്ദ്രജിത്. ഇന്ദ്രജിത്തുമായുള്ള വിവാഹശേഷം സിനിമയിൽ നിന്ന് തൽക്കാലത്തേക്ക് വിട്ട് പ്രാണ എന്ന പേരിൽ സ്വന്തമായി ഒരു ഡിസൈനിങ് കമ്പനി തുടങ്ങി ശ്രദ്ധ നേടുകയുണ്ടായി പൂര്‍ണിമ. അതിനു…

മലയാളികൾക്ക് ഏറെ പ്രിയങ്കരിയാണ് നടിയും സംരംഭകയുമായ പൂർണിമ ഇന്ദ്രജിത്. ഇന്ദ്രജിത്തുമായുള്ള വിവാഹശേഷം സിനിമയിൽ നിന്ന് തൽക്കാലത്തേക്ക് വിട്ട് പ്രാണ എന്ന പേരിൽ സ്വന്തമായി ഒരു ഡിസൈനിങ് കമ്പനി തുടങ്ങി ശ്രദ്ധ നേടുകയുണ്ടായി പൂര്‍ണിമ. അതിനു ശേഷം വൈറസ് എന്ന സിനിമയിലൂടെയാണ് വീണ്ടും തിരിച്ചെത്തിയത്. അടുത്തതായി ബോളിവുഡ് സിനിമയിൽ അരങ്ങേറാൻ ഒരുങ്ങുകയാണ്.  സോഷ്യൽ മീഡിയയിൽ സജീവമായ പൂര്ണിമയുടെ ചിത്രങ്ങൾ  എല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്, പലപ്പോഴും താരത്തിന്റെ ചിത്രങ്ങൾ എല്ലാം നിരവധി വിമര്ശങ്ങൾക്ക് വഴിയൊരുക്കാറുണ്ട്, എന്നിരുന്നാലും ഇതൊന്നും വകവെക്കാതെ  തന്റെ ഇഷ്ടം പോലെയാണ് താരം നടക്കുന്നത്.

വർഷങ്ങൾക്ക് ശേഷം അടുത്തിടെയാണ് പൂർണിമ സിനിമയിൽ സജീവമായത്. അതോടൊപ്പം പൂർണിമയും ഇന്ദ്രജിത്തും മക്കളും സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ്. തങ്ങളുടെ വിശേഷങ്ങൾ എല്ലാം സ്ഥിരമായി ആരാധകരുമായി ഇവര്‍ പങ്കുവെക്കാറുണ്ട്. ആരാധകർ ഇരുകൈയ്യും നീട്ടിയാണ് ഇവരുടെ വിശേഷങ്ങളെല്ലാം ഏറ്റെടുക്കാറുള്ളത്.സോഷ്യൽ മീഡിയയിലെ നിത്യസാന്നിധ്യമാണ് പൂർണിമ ഇന്ദ്രജിത്ത്. അവതാരകയും നടിയും ഫാഷൻ ഡിസൈനറുമൊക്കെയായ പൂർണിമയെ പിന്തുടരുന്നവർ അനവധിയാണ്. പൂർണിമ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം തന്നെ ഫോളോവേഴ്സ് ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്,

അത്തരത്തിൽ താരം ഇപ്പോൾ പങ്കുവെച്ചിരിയ്ക്കുന്ന ഒരു ചിത്രമാണ് ഇപ്പോൾ വൈറൽ ആയിരിയ്ക്കുന്നത്. ഫലപ്രദമായ ഒരു ഹെയർ ആൻഡ് ഫേഷ്യൽ പാക്ക് പരിചയപ്പെടുത്തുകയാണ് താരം ഈ ചിത്രത്തിലൂടെ .“1/2 കപ്പ് ബെന്റോണൈറ്റ് കളിമൺ പൊടി ആപ്പിൾ വിനാഗിരി കറ്റാർ വാഴ ജെൽ 4 ടേബിൾസ്പൂൺ വീതം എടുത്ത് ഫിൽട്ടർ വെള്ളവുമായി ചേർത്ത് സംയോജിപ്പിയ്ക്കുക. ശേഷം ഈ പാക്ക് തലമുടിയിലുടനീളം പുരട്ടുക. തലയോട്ടിയിലും പ്രയോഗിക്കുക. തുടർന്ന് ഒരു ഷവർ തൊപ്പി വയ്ക്കുക, 10-12 മിനിറ്റ് ഇരിക്കുക. ഇത് പൂർണ്ണമായും ഉണങ്ങാൻ അനുവദിക്കരുത്. മോയ്‌സ്ചറൈസിംഗ് അണുബാധ മാറ്റിനിർത്തിയാൽ, ബെന്റോണൈറ്റ് കളിമണ്ണ് മുടിയിലെയും മുഖത്തെയും അധിക അഴുക്കും എണ്ണയും പുറത്തെടുക്കും.

നിങ്ങൾക്ക് ഈ മാസ്കിനെ ഒരു ഷാംപൂ, കണ്ടീഷനർ എന്നിങ്ങനെ ആയി ഉപോയോഗിയ്ക്കാം . കഴുകിയതിനുശേഷം ഞാൻ എന്റെ തലമുടി കണ്ടീഷൻ ചെയ്യുന്നുണ്ടെങ്കിലും ഞാൻ അത് ഇഷ്ടപ്പെടുന്നു. എനിയ്ക്ക് നീണ്ട മുടി ഉണ്ട്.”നിരവധി പേരാണ് താരത്തിന്റെ ചിത്രത്തിന് കമെന്റുമായി എത്തുന്നത്, ഞങ്ങളെ ഇങ്ങനെ പേടിപ്പിക്കാതെ, എന്തൊരു കോലം, ഇതിനു ഒരു കുറവും ഇല്ലാലോ എന്നിങ്ങനെ നിരവധി പേരാണ് താരത്തിനെ വിമർശിച്ച് രംഗത്ത് എത്തിയിരിയ്ക്കുന്നത്, എന്നാൽ പൂർണിമയെ സപ്പോർട്ട് ചെയ്തും നിരവധി ആളുകൾ എത്തുന്നുണ്ട്.