യാതൊരു രീതിയിലുള്ള വൃത്തികെട്ട മണമോ, pad നിറയാൻ തുടങ്ങുമ്പോൾ ഉള്ളതുപോലുള്ള ഒരു ഈർപ്പത്തിന്റെ അനുഭവമോ ഒന്നുമേ ഇല്ല

വേൾഡ് മെൻസ്ട്രൽ ഹൈജീൻ ഡേയ് ആനിന്ന്, ഈ ദിവസം ഏറ്റവും ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ് മെൻസ്ട്രൽ കപ്പ്, തുണിയുടെയും പാടിന്റെയും കാലം മാറി വരികയാണ്, സ്ത്രീകൾ എല്ലാവരും മെൻസ്ട്രൽ കപ്പിനെ കുറിച്ച് ചിന്തിച്ച് തുടങ്ങിയിരിക്കുന്നത്,…

വേൾഡ് മെൻസ്ട്രൽ ഹൈജീൻ ഡേയ് ആനിന്ന്, ഈ ദിവസം ഏറ്റവും ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ് മെൻസ്ട്രൽ കപ്പ്, തുണിയുടെയും പാടിന്റെയും കാലം മാറി വരികയാണ്, സ്ത്രീകൾ എല്ലാവരും മെൻസ്ട്രൽ കപ്പിനെ കുറിച്ച് ചിന്തിച്ച് തുടങ്ങിയിരിക്കുന്നത്, ഈ ദിവസത്തിൽ മെൻസ്ട്രൽ കപ്പിനെക്കുറിച്ച് സുമി ഷാജി പങ്കുവെച്ച ഒരു പോസ്റ്റാണ് ഏറെ ശ്രദ്ധ നേടുന്നത്, സുമി ഷാജിയുടെ പോസ്റ്റ് ഇങ്ങനെ,

Menstrual Cup(ആർത്തവ കപ്പ്) എന്ന മനോഹരമായ കണ്ടുപിടുത്തത്തെ സംബന്ധിച്ച് ഗവേഷണങ്ങളും സർവേകളും നന്നേ കുറവായതുകൊണ്ടും, ഞാൻ അത് ഉപയോഗിക്കാൻ തുടങ്ങിയപ്പോൾ എന്നെ ഏറ്റവും കൂടുതൽ സഹായിച്ചത്, അനുഭവങ്ങളും അനുഭവക്കുറിപ്പുകളും YouTube ലെ വീഡിയോകളുമായതുകൊണ്ടാണ് ഇതേ കുറിച്ച് എഴുതാം എന്ന് തീരുമാനിച്ചത്.

തയ്യാറെടുപ്പ്; Menstrual Cup നെ പറ്റി വളരെ വൈദേശികമായ അറിവ് മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ. Cup ഉപയോഗിക്കുന്ന അനുഭവശാലികൾ എനിക്ക് ചുറ്റും അധികം ഉണ്ടായിരുന്നില്ല. ആയതിനാൽ തന്നെ ഈ സംഗതിയെപ്പറ്റി പഠിക്കാനും അറിയാനും എന്നെ ഏറ്റവും കൂടുതൽ സഹായിച്ചതും പ്രചോദനം ചെലുത്തിയതും YouTube വീഡിയോകളും, Cup ഉപയോഗിക്കുന്ന ചുരുക്കം ചില സുഹൃത്തുക്കളുമാണ്. അങ്ങനെ ഇതിനെപ്പറ്റി വളരെ വിരസമായ ഒരു അന്വേഷണം നടത്തി വരവേയാണ് pad ഉപയോഗിക്കുമ്പോഴുള്ള വൃത്തിയില്ലായ്മയെ പറ്റി കൂടുതൽ ബോധവതിയാകുന്നത്. അത്തരം ചില ദൃശ്യങ്ങളും വിവരങ്ങളും ഞെട്ടിക്കുന്നതായിരുന്നു. നാല് മണിക്കൂറിൽ കൂടുതലൊക്കെ pad ഉപയോഗിക്കുമ്പോൾ ത്വക്ക്, യോനി, ഗർഭാശയ സംബന്ധിയായ രോഗങ്ങൾ വരാനുള്ള സാധ്യതയെ കുറിച്ച് അറിയുകയുണ്ടായി. ഉന്തിന്റെ കൂടെ ഒരു തള്ള് എന്ന രീതിയിൽ Cup ഉപയോഗം തുടങ്ങണം എന്ന തീരുമാനത്തിലേക്ക് അതെന്നെ കൂടുതൽ അടുപ്പിച്ചു.

അനുഭവം; ധൈര്യവും പണവും സംഭരിച്ച് ഞാൻ ഒരു Cup വാങ്ങി. ഒരു Periods ലെ pad ന്റെ വില വെച്ച് നോക്കുമ്പോൾ നിസാര വിലയേ ആയിട്ടുള്ളൂ. 275 രൂപ. ആദ്യത്തെ വട്ടം വളരെ ദയനീയമായിരുന്നു. ഒരു pop sound കേൾക്കണം എന്നൊക്കെ പല tutorial videos കളിലും പറഞ്ഞിരുന്നു. അതൊക്കെ കേട്ടുവെങ്കിലും പൂർണ്ണമായി അകത്ത് കയറിയിരുന്നില്ല. വൈകാതെ ഞാൻ ആ സത്യം മനസ്സിലാക്കി. അത് എനിക്ക് പകമാവുന്ന size ആയിരുന്നില്ല. അല്ലെങ്കിലും ആദ്യത്തെ വട്ടമല്ലേ. ഞാൻ കണ്ട പല tutorial കളിലും ആദ്യത്തെ try ഇൽ നമുക്ക് വളരെയധികം ദേഷ്യം തോന്നും എന്നൊക്കെ പറഞ്ഞിരുന്നത് കൊണ്ട് ഞാൻ അതൊക്കെ സഹിച്ചു. എന്നാലും അപ്പോൾ തന്നെ വേറെ വാങ്ങാനൊന്നും നിന്നില്ല.

2021 ഫെബ്രുവരി മാസം, ഞാൻ small size ഇൽ ഉള്ള Sirona യുടെ ഒരു Menstrual Cup വാങ്ങിച്ചു. രണ്ടാമത്തെ അങ്കം. സാധനം വന്നു. നേരത്തേ ഉപയോഗിക്കാൻ ശ്രമിച്ചപ്പോൾ ഉള്ള പാളിച്ചകൾ മനസ്സിലുണ്ട്. പിന്നെ, അനുഭവശാലികളുടെ അടുത്ത് ഒന്നുകൂടി ചോദിച്ച് വ്യക്തത വരുത്തിയിട്ട് ഒന്നുകൂടി വയ്ക്കാൻ ശ്രമിച്ചു. അത് സുന്ദരമായിട്ട് ശെരിയായി. അതെന്റെ periods ന്റെ ആദ്യത്തെ ദിവസമായിരുന്നു. പക്ഷെ, പിറ്റേ ദിവസം cup വൃത്തിയാക്കിയതിന് ശേഷം വയ്ക്കാൻ നോക്കിയപ്പോൾ കയറുന്നില്ല. മൂന്നാമത്തെ ദിവസവും ഇത് തന്നെ കഥ. ഒന്ന് കൂടി നിരാശയാകേണ്ടി വരുമോ എന്ന് ആലോചിച്ച് നിൽക്കുമ്പോൾ, രണ്ടും കല്പിച്ച് ഒന്നൂടി ആലോചിച്ചും, YouTube video കൾ കണ്ടും വ്യക്തത വരുത്തിയിട്ട് try ചെയ്തു. ശെരിയായില്ല. ഒന്നുകൂടി try ചെയ്തു. ശെരിയായി. ആദ്യത്തെ ദിവസത്തെ പോലെ തന്നെ. വളരെ സുന്ദരമായി.

ഞാൻ Cup വയ്ക്കാൻ നോക്കിയ ഓരോ വട്ടത്തെയും പറ്റി ഇങ്ങനെ പറഞ്ഞത്, ഞാൻ അറിഞ്ഞിടത്തോളം ഇതിന് perfect first time ഇല്ല എന്ന് പറയാൻ വേണ്ടിയാണ്. ചിലപ്പോൾ perfect second time ഉം ഉണ്ടാവണമെന്നില്ല. നിങ്ങൾക്ക് Convenient ആയി ഒരു മനോഹരമായ നിത്യോപയോഗ സാധനം ഉപയോഗിക്കാൻ നിങ്ങൾ എത്ര വട്ടം try ചെയ്യണം എന്ന് പറയാൻ വേണ്ടിയാണ് ഇത്രയും പറഞ്ഞത്. നിങ്ങളുടെ ദൃഢനിശ്ചയം മാത്രമാണ് factor. എത്ര വട്ടം try ചെയ്യണമോ അത്രയും വട്ടം try ചെയ്യണം.

പന്ത്രണ്ട് മണിക്കൂർ നേരം Mild Flow യുള്ള സമയത്ത് അങ്ങനെ ഒരു സാധനം അവിടെ ഇരിക്കുന്നുണ്ടെന്ന് പോലും എന്റെ മനസ്സിനെ തോന്നിപ്പിക്കാതെയിരുന്നിട്ടുണ്ട് Menstrual Cup, എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? Heavy Flow ആണെങ്കിൽ ഇതേ സുഖത്തോട് കൂടി ആ Cup ന്റെ limit ആകുന്നത് വരെ, അതായത് ഏകദേശം 4 മുതൽ 8 മണിക്കൂർ വരെ യാതൊരു ഈർപ്പവും കൂടാതെയുള്ള സമയം. അതൊന്ന് അനുഭവിച്ച് തന്നെ അറിയണം.

Heavy Flow ന്റെ സമയത്ത്‌ ഏകദേശം 250 രൂപയിലധികം pad വാങ്ങാൻ ചിലവ് വരാറുണ്ട്. പക്ഷെ, Cup ഉപയോഗിച്ച് തുടങ്ങിയ periods ന്റെ സമയത്ത് എനിക്കാകെ 89 രൂപയുടെ panty liner ആണ് വേണ്ടി വന്നത്. അത് ആവശ്യമുണ്ടായിട്ടല്ല. ലീക്ക് ആയാലോ എന്ന പേടി കൊണ്ട് മാത്രമാണ്. ഒന്നുരണ്ടു വട്ടം cupping ന്റെ പ്രശ്നം കൊണ്ട് ലീക്കായതൊഴിച്ചാൽ ആ panty liner ന്റെയും ആവശ്യം പിന്നീട് എനിക്കുണ്ടായിട്ടില്ല. Method perfect ചെയ്യുന്നത് വരെ ഒരു protection എന്ന രീതിയിൽ അതൊക്കെ ഉപയോഗിക്കാവുന്നതാണ്. ഇത് വെച്ചിട്ട് perfect ആയതോടെ ബൈക്കിൽ കയറുന്നതിനോ ഒന്നും ഒരു പ്രശ്നവും ഉണ്ടായിട്ടില്ല.

ഏറ്റവും അത്ഭുതവും സന്തോഷവും അനുഭവപ്പെട്ടത് ഏറ്റവും അവസാനമായിട്ട് ഉപയോഗിച്ചപ്പോഴാണ്. പാലക്കാട് നിന്നും തിരുവനന്തപുരം വരെ ട്രെയിനിലുള്ള ഒമ്പത് സുന്ദരമായ മണിക്കൂറുകൾ. ചില സമയത്ത് ബസ്സിൽ pad വെച്ച് കൊല്ലത്ത് നിന്ന് തിരുവനന്തപുരം വരെ എത്തുമ്പോഴേക്കും leak ആവാറുണ്ട്. ഇപ്പോഴാണെങ്കിൽ, ട്രെയിനിൽ വെച്ച് പോലും ഇടയ്ക്ക് pad മാറ്റേണ്ട കാര്യമേ വരുന്നില്ല.

ചെലവ്; ഒരു Cup ന് ഏകദേശം 300 രൂപയാണ് Standard വില. Brand മാറുന്നത് അനുസരിച്ച് വില വ്യത്യാസം വരാം. ആളുകൾ ഉപയോഗിച്ചത് അനുസരിച്ചാണ് ഞാൻ ഒരു Brand വാങ്ങിയത്. അത് എനിക്ക് ചേരുന്നതായിരുന്നു. വേറെ brand കൾ നിങ്ങൾക്ക് നോക്കാവുന്നതാണ്. ഞാൻ വാങ്ങിയതിന് 275 രൂപയായിരുന്നു. Sirona എന്ന brand ആയിരുന്നു അത്. സാധാരണ periods ന്റെ സമയത്ത് flow days ഒക്കെ അനുസരിച്ച്‌ pad വാങ്ങുന്നതിൽ വില 200 രൂപ മുതൽ 300 രൂപ വരെ പോകാറുണ്ട്. ആയിടത്താണ്, perfect ആയിട്ട് ഉപയോഗിച്ചാൽ ഏകദേശം 5 വർഷം, എന്തായാലും 2 വർഷം വരെയെങ്കിലും ഉപയോഗിക്കാവുന്ന Cup നമ്മൾ വാങ്ങിക്കുന്നത്. ഒരു protection ന് വേണ്ടി വാങ്ങിച്ചു വെച്ച pad ഇപ്പോൾ വീട്ടിൽ വെറുതെ കിടക്കുന്നു.

വൃത്തി; Pad ന്റെ വൃത്തിയില്ലായ്മയുടെ കാര്യം ഞാൻ പ്രത്യേകം പറയേണ്ടതുണ്ടോ? യാതൊരു രീതിയിലുള്ള വൃത്തികെട്ട മണമോ, pad നിറയാൻ തുടങ്ങുമ്പോൾ ഉള്ളതുപോലുള്ള ഒരു ഈർപ്പത്തിന്റെ അനുഭവമോ ഒന്നുമേ ഇല്ല. Blood Clots വരുമ്പോൾ pad ഉപയോഗിക്കുന്നത് എത്ര ദുസ്സഹമാണെന്ന് എനിക്ക് അറിയാം. ആ പ്രശ്നങ്ങൾ ഒന്നും തന്നെ cup ഉപയോഗിക്കുമ്പോൾ ഇല്ല. പിന്നെ ചിലർ പറയുന്നുണ്ട്, translucent cup കുറേ use ചെയ്ത് കഴിയുമ്പോൾ അതിൽ ചെറുതായിട്ട് blood stains കറ പോലെ നിൽക്കുമെന്ന്. എന്റതിൽ ഇത് വരെ അങ്ങനെ ഒന്നും വന്നിട്ടില്ല. അതൊന്നും pad ഉപയോഗത്തിലെ വൃത്തിക്കുറവ് വെച്ച് താരതമ്യപ്പെടുത്തുമ്പോൾ അത്ര കാര്യമായ പ്രശ്നങ്ങൾ അല്ല. ഒരു കാരണ വശാലും rashes വരികയില്ല. കാരണം ഇത് മൂലം നമ്മുടെ private area യിൽ ഈർപ്പം നിൽക്കുന്നില്ല. രക്തം ശരീരത്തിന്റെ അകത്ത് collect ചെയ്യുന്നതുകൊണ്ട് bacterial infections ഉം വരില്ല.

പിന്നെ ആദ്യ വട്ടമൊക്കെ ഊരിയപ്പോൾ, ‘ഇനിയിപ്പോ ഊരാൻ പറ്റിയില്ലെങ്കിലോ’ എന്നൊക്കെയുള്ള പേടി കാരണം sucction കളയാതെ തന്നെ താഴേക്ക് പിടിച്ച് വലിച്ചു. അന്നേരം കുറച്ച് painful ആയിരുന്നു. അതാണ് ഞാൻ വീണ്ടും വീണ്ടും പറയുന്നത്, method perfect ചെയ്യുക. അതിന് ഒന്ന് രണ്ട് Youtube videos കാണുക. എന്നിട്ട്, ഒന്നല്ല രണ്ടല്ല, നിങ്ങൾക്ക് എത്ര വട്ടം ചെയ്യണമോ അത്രയും വട്ടം ചെയ്ത് നോക്കുക. പിന്നെ കയ്യിൽ കുറച്ച് രക്തം ഒക്കെ ആവും. അത് എനിക്ക് പ്രശ്നമായി തോന്നിയില്ല.

കളയൽ; നന്നായി ഊരാൻ പഠിച്ചിട്ടാണെങ്കിൽ, ഊരുക, കക്കൂസിൽ ഒഴിക്കുക. ഇത്രയുമേയുള്ളൂ. ഒന്നല്ലെങ്കിൽ intimate wash ഓ menstrual cup wash ഓ ഉപയോഗിച്ച് കഴുകുക. തിരികെ വയ്ക്കുക. ഇനി pad ന്റെ കാര്യത്തിലേക്ക് വരാം. Incinerator ആണ് ഏറ്റവും പ്രകൃതി മാലിന്യം കുറച്ചുകൊണ്ടുള്ള pad കത്തിക്കാനുള്ള വഴി. അത് എത്ര പേരുടെ വീട്ടിലുണ്ടെന്ന് എനിക്ക് അറിയില്ല. എന്തായാലും ഞാൻ സാധാരണ അത് കണ്ടിട്ടുള്ളത് എന്റെ college ലാണ്. അവിടെ തന്നെ അതിന്റെ ഉപയോഗം ബഹു കഷ്ടമാണ്. സകലമാന സാധനങ്ങളും അതിലിട്ട് കത്തിക്കും. അത് മറ്റൊരു പ്രശ്നം. എന്തായാലും വീടുകളിൽ ഒരേ ഒരു വഴി കത്തിക്കുക എന്നതാണ്. അല്ലെങ്കിൽ corporation waste ലേക്ക് seperate ആയിട്ട് collect ചെയ്ത് കൊടുക്കുക.

കത്തിക്കുകയാണെങ്കിൽ പേപ്പറോ പ്ലാസ്റ്റിക്കോ പോലെ ഇത് എളുപ്പം കത്തുകയില്ല. കാരണം, blood ഉണ്ട്. ചിലർ ഇത് കൂട്ടി വെച്ചിട്ടാണ് കത്തിക്കാറ്. അങ്ങനെയാവുമ്പോൾ കൂടിയിരുന്ന് ഒരുമാതിരി ഉണക്കമീൻ ചീഞ്ഞ മണമാവും അതിന്. അങ്ങനെ അവസാനം, അത് കത്തിച്ചാൽ തന്നെ ചിലത് കത്താതെ കിടക്കും. Blood ഉം plastic ഉം ഒക്കെയാണത്. വീണ്ടും പ്രകൃതി മലിനീകരണം.

ഞാൻ town ൽ താമസിച്ചിരുന്നപ്പോൾ, എന്റെ വീടിന് മുറ്റമില്ലായിരുന്നു. അത് കൊണ്ട് തന്നെ കത്തിക്കാൻ പറ്റില്ല. Waste നിയമപരമായിട്ട് കളയാൻ ആണെങ്കിൽ corporation വഴി മാത്രമേ പറ്റൂ. അവരും എല്ലാ ദിവസമൊന്നും വരില്ല. അങ്ങനെ നമ്മൾ സ്ഥലത്ത് ഇല്ലെങ്കിൽ ഇത് ഒരാഴ്ചയൊക്കെ കൂട്ടി വെച്ചാൽ അതിരിക്കുന്ന റൂമിലേക്ക് പോകാൻ പറ്റില്ല. അത്രയും ചീഞ്ഞ മണമായിരിക്കും. Night Leakage ആണ് എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രശ്നമായിരുന്നത്. ഒരു periods ഇൽ ഒരു തവണയെങ്കിലും dress ഇൽ ആവാതെ ഇരിക്കാറില്ല. Abnormal flow ഒക്കെ ആവാം കാരണം. ആ ഒരു പ്രശ്നം, perfect ആയിട്ട് വച്ചിരിക്കുന്ന menstrual cup ഇൽ എനിക്ക് അനുഭവപ്പെട്ടിട്ടില്ല.

മേൽ പറഞ്ഞ പ്രശ്നങ്ങളെല്ലാം ഒരാൾക്ക് തന്നെ അനുഭവമുള്ളതാവണമെന്നില്ല. പക്ഷെ, ചിലതൊക്കെ പലർക്കായിട്ടെങ്കിലും അനുഭവം ഉണ്ടാവും. അങ്ങനെ ഉള്ളവർക്ക്, അതിൽ നിന്ന് ഒരു തീർപ്പ് വേണം എന്നുള്ളവർക്ക് തീർച്ചയായും Menstrual Cup ഒന്ന് try ചെയ്ത് നോക്കാവുന്നതാണ്. ഉപയോഗിച്ച് തുടങ്ങുമ്പോൾ ഒരേ ഒരു കാര്യം മാത്രം ശ്രദ്ധിക്കുക. ‘ഒളിമ്പ്യൻ അന്തോണി ആദം’ ലെ വട്ടോളി പറഞ്ഞ പോലെ, “practice മുടക്കരുത്. ‘V’ for Victory in Future.