മലയാള സിനിമയിലേക്ക് തിരിച്ചു വരാൻ താല്പര്യം ഉണ്ട് മുൻകാല നടി പ്രമീള !!

മലയാള സിനിമ പ്രേഷകരുടെ പ്രിയപ്പെട്ട താരമാണ് പ്രമീള. 1970 കളിലും 1980 കളിലും മലയാളം, തമിഴ് സിനിമകളിലെ ഒരു പ്രമുഖ നായികയായിരുന്നു പ്രമീള. കുറച്ച് കന്നഡ, തെലുങ്ക് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഗ്ലാമർ വേഷങ്ങളിലൂടെയാണ് അവർ…

മലയാള സിനിമ പ്രേഷകരുടെ പ്രിയപ്പെട്ട താരമാണ് പ്രമീള. 1970 കളിലും 1980 കളിലും മലയാളം, തമിഴ് സിനിമകളിലെ ഒരു പ്രമുഖ നായികയായിരുന്നു പ്രമീള. കുറച്ച് കന്നഡ, തെലുങ്ക് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഗ്ലാമർ വേഷങ്ങളിലൂടെയാണ് അവർ ശ്രദ്ധിക്കപ്പെട്ടത്. 50ലധികം മലയാള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 1970-ൽ പുറത്തിറങ്ങിയ “ഇൻസ്പെക്ടർ” എന്ന മലയാള ചിത്രത്തിലൂടെയാണ് അവർ അരങ്ങേറ്റം കുറിച്ചത്. 1973-ൽ പുറത്തിറങ്ങിയ അരങ്ങേത്രം എന്ന തമിഴ് ചിത്രത്തിലൂടെ അവർക്ക് വലിയ മുന്നേറ്റം ലഭിച്ചു. അവൾ ഒരു അമേരിക്കക്കാരനെ വിവാഹം കഴിച്ച് കാലിഫോർണിയയിലെ ലോസ് ഏഞ്ചൽസിൽ സ്ഥിരതാമസമാക്കി. അവൾ ഒരു റോമൻ കത്തോലിക്കയാണ്, അവളുടെ മാതൃഭാഷ തമിഴാണ്.

ഇപ്പോൾ താരം മലയാള സിനിമയിലേക്ക് തിരിച്ചുവരുവാൻ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞെത്തിയിയിരിക്കുകയാണ്. താരത്തിന്റെ വാക്കുകൾ : നമസ്കാരം ഞാൻ പ്രമീള. മലയാളത്തിൽ ഒരുപാട് സിനിമകളിൽ അഭിനയിച്ചിരുന്നു. 1990 ഞാൻ വിവാഹം ചെയ്തു അമേരിക്കയിൽ സ്ഥിര താമസം ആക്കി. എന്റെ കഥ പറഞ്ഞുള്ള ഒരു വീഡിയോ എന്റെ ശ്രദ്ധയിൽ പെട്ടിരുന്നു. അത് കണ്ടപ്പോൾ വളരെ സന്തോഷം തോന്നിയിരുന്നു. എന്നെക്കുറിച്ച് ആ വിഡിയോയിൽ പറഞ്ഞതെല്ലാം സത്യമാണ്. ഇനിയും മലയാള സിനിമയിലേക്ക് തിരിച്ചു വരാൻ ആഗ്രഹം ഉണ്ട്. സമയവും സന്ദർഭവും ഒത്ത് വരുകയാണെകിൽ തീർച്ചയായും മലയാള സിനിമയിൽ അഭിനയിക്കും എന്നാണ് താരം പറഞ്ഞത്.