സ്ലാക് ലൈന്‍ വാക്കുമായി പ്രണവ് മോഹന്‍ലാല്‍: നിങ്ങള്‍ ഇത് എന്ത് ഭാവിച്ചാണെന്ന് ആരാധകര്‍

സിനിമയില്‍ മാത്രമല്ല, യഥാര്‍ത്ത ജീവിതത്തിലും ആരാധകര്‍ക്ക് അപ്രതീക്ഷിത ട്വിസ്റ്റുകള്‍ നല്‍കാന്‍ സാധിക്കുമെന്ന് വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുകയാണ് നടന്‍ പ്രണവ് മോഹന്‍ലാല്‍. യാത്രകളെ ഇഷ്ടപ്പെടുന്ന പ്രണവ് സിംപ്ലിസിറ്റിയുടെ കാര്യത്തിലും മറ്റേതൊരു നടനേക്കാള്‍ ഒരു പടി മുന്നില്‍…

സിനിമയില്‍ മാത്രമല്ല, യഥാര്‍ത്ത ജീവിതത്തിലും ആരാധകര്‍ക്ക് അപ്രതീക്ഷിത ട്വിസ്റ്റുകള്‍ നല്‍കാന്‍ സാധിക്കുമെന്ന് വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുകയാണ് നടന്‍ പ്രണവ് മോഹന്‍ലാല്‍. യാത്രകളെ ഇഷ്ടപ്പെടുന്ന പ്രണവ് സിംപ്ലിസിറ്റിയുടെ കാര്യത്തിലും മറ്റേതൊരു നടനേക്കാള്‍ ഒരു പടി മുന്നില്‍ നില്‍ക്കും. തിനിമാ താരങ്ങള്‍ തങ്ങളുടെ സിനിമകളെ ഏറ്റവും മികച്ച രീതിയില്‍ പ്രേക്ഷകര്‍ക്ക് മുമ്പില്‍ എത്തിക്കുന്നതിനെ കുറിച്ച് ചിന്തിക്കുമ്പോള്‍ വ്യത്യസതമായ ഒരു സാഹസിക യാത്രയോ, സാഹസമോ എങ്ങിനെ തരപ്പെടുത്താമെന്നാണ് പ്രണവിന്റെ ചിന്ത.

മലയും കാടും കുന്നുമെല്ലാം കേറി ജീവിതം ആഘോഷിച്ചുകൊണ്ടിരിക്കുന്ന പ്രണവിന്റെ പുതിയ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. താരം സ്ലാക് ലൈന്‍ വാക്ക് നടത്തുന്ന ദൃശ്യങ്ങളാണ് ഇന്‍സ്റ്റയില്‍ പ്രചരിക്കുന്നത്.

pranav mohanlal post about home
 

വലിച്ചുകെട്ടിയ പ്രത്യേക വള്ളിയില്‍ ബാലന്‍സ് ചെയ്ത് ഇരിക്കുന്ന പ്രണവ് പതിയെ എഴുന്നേല്‍ക്കുന്നതും വള്ളിയിലൂടെ ബാലന്‍സ് ചെയ്ത് നടക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. വള്ളിയിലൂടെ ബാലന്‍സ് ചെയ്ത നടന്ന താരം കുറച്ച് ദൂരം പൂര്‍ത്തിയാക്കി തിരിച്ച് നടക്കുന്നുണ്ട്.

വലിയ സ്വീകാര്യതയാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. സിനിയ്ക്ക് പുറത്തുള്ള പ്രണവിന്റെ ഇത്തരം റിയല്‍ ലൈഫ് ആക്ഷനുകള്‍ക്ക് വലിയ ആരാധകവൃന്തമാണ് ഉള്ളത്.

ടോണ്‍സായിയിലെ മലയിടുക്കിലൂടെ കയറുന്ന പ്രണവിന്റെ വീഡിയോ നേരത്തെ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇടയ്ക്ക് ഹിമാലയന്‍ യാത്ര നടത്താറുള്ള പ്രണവിനെ ബാഗും തോളിലേറ്റി ഏകാകിയായി നടക്കുന്നതിന് ഇടയില്‍ ആരാധകര്‍ പലപ്പോഴും കാണാറുണ്ട്.

അവരുമായെല്ലാം പ്രണവ് സംസാരിക്കുന്നതും സമയം ചിലവഴിക്കുന്നതും വലിയ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തിട്ടുള്ളത്. മോഹന്‍ലാലിന്റെ മകന്‍ എന്ന താര ജാഡ ഇല്ലാത്തത് തന്നെയാണ് പ്രണവിനെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാക്കുന്നത്.

ഹൃദയമാണ് പ്രണവിന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രം. സിനിമയില്‍ എത്തുന്നതിന് മുന്‍പ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹന്‍ലാല്‍. താരപുത്രന്‍ എന്ന ലേബലിലാണ് പ്രണവ് അറിയപ്പെട്ടതെങ്കിലും പിന്നീട് സ്വന്തം വ്യക്തിത്വത്തിലൂടെ പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെടുകയായിരുന്നു. പ്രണവിന്റെ ജീവിത രീതിയാണ് ആളുകളെ പ്രണവിന്റെ ആരാധകരാക്കിയത്. വളരെ സിമ്പിളായ ജീവിത ശൈലിയാണ് പ്രണവ് പിന്തുടരുന്നത്.