കുടുംബവിളക്കിലെ പ്രതീഷ് വിവാഹിതനാകുന്നു, വധു സഞ്ജന

പ്രേക്ഷകപ്രീതിയും റേറ്റിങ്ങിൽ മുൻ നിരയിലും നിൽക്കുന്ന പരമ്പരയാണ് കുടുംബവിളക്ക്. സുമിത്ര എന്ന വീട്ടമ്മയുടെ അതിജീവനത്തിന്‍റെ കഥ പറയുന്ന പരമ്പര ഇരുകൈയ്യും നീട്ടിയാണ് കുടുംബ പ്രേക്ഷകര്‍ ഏറ്റെടുത്തത്. ഭര്‍ത്താവിൽ നിന്നും മക്കളിൽ നിന്നും മറ്റുള്ള കുടുംബാംഗങ്ങളിൽ…

പ്രേക്ഷകപ്രീതിയും റേറ്റിങ്ങിൽ മുൻ നിരയിലും നിൽക്കുന്ന പരമ്പരയാണ് കുടുംബവിളക്ക്. സുമിത്ര എന്ന വീട്ടമ്മയുടെ അതിജീവനത്തിന്‍റെ കഥ പറയുന്ന പരമ്പര ഇരുകൈയ്യും നീട്ടിയാണ് കുടുംബ പ്രേക്ഷകര്‍ ഏറ്റെടുത്തത്. ഭര്‍ത്താവിൽ നിന്നും മക്കളിൽ നിന്നും മറ്റുള്ള കുടുംബാംഗങ്ങളിൽ നിന്നും സുമിത്രയുടെ ജീവിതത്തിൽ ഉണ്ടാകുന്ന അസ്വാരസ്യങ്ങളും സംഘര്‍ഷങ്ങളുമാണ് പരമ്പരയുടെ പ്രമേയം. ചിത്ര ഷേണായിയുടെ ഗുഡ് പ്രൊഡക്ഷന്‍ കമ്പനി ആണ് കുടുംബവിളക്കിന്‍റെ നിര്‍മ്മാണം. അനില്‍ ബാസിന്‍റെ രചനയില്‍ മഞ്ജു ധര്‍മന്‍ സംവിധാനം നിര്‍വഹിക്കുന്ന പരമ്പര യൂട്യൂബിലും ട്രെൻഡിംഗ് ലിസ്റ്റിൽ മുൻ നിരയിൽ ഉണ്ടാകാറുണ്ട്. എങ്കിലും പരമ്പരയിൽ സ്ഥിരമായി കഥാപാത്രങ്ങൾ മാറുന്നതിൽ പ്രേക്ഷകർക്ക് ഇഷ്ടക്കേട് തോന്നാറുണ്ട്.സിനിമകളിൽ സജീവ സാന്നിദ്ധ്യമായിരുന്ന നിരവധി താരങ്ങളും കുടുംബവിളക്ക് പരമ്പരയുടെ ഭാഗമായിട്ടുണ്ട്. നടി മീരാ വാസുദേവ്,

കൃഷ്ണകുമാര്‍, ശ്രീജിത്ത്‌ വിജയ്, നൂബിന്‍ ജോണി, ആതിര മാധവ്‌, സുമേഷ് , മഞ്ജു സതീഷ് , അമൃത, കെ പി എസ് സി സജീവ്, എന്നിവര്‍ ആണ് പ്രധാന കഥാപാത്രങ്ങളായി അടുത്തിടെ സംപ്രേക്ഷണം ചെയ്തിരുന്ന എപ്പിസോഡുകളിൽ അഭിനയിച്ചുകൊണ്ടിരുന്നത്. പരമ്പരയിലെ സുമിത്രയുടെ മകനാണ് പ്രതീഷ്. പരമ്പരയിലെ പ്രതീഷും സഞ്ജനയും തമ്മിൽ പ്രണയത്തിൽ ആയിരുന്നു, ഇപ്പോൾ പരമ്പര പുറത്ത് വിട്ടിരിക്കുന്ന വാർത്ത പ്രതീഷ് വിവാഹിതനാകാൻ പോകുന്നു എന്നതാണ്,

സഞ്ജന ആണ് പ്രതീഷിന്റെ ഭാര്യ ആയി വരുന്നത് എന്നാണ് റിപ്പോർട്ട്, പ്രതീഷിന്റെ മുന്‍കാമുകിയായിരുന്ന സഞ്ജനയുടെ ഭര്‍ത്താവ് അടുത്തിടെ മരിച്ചിരുന്നു. വിവാഹം കഴിഞ്ഞെങ്കിലും ഭര്‍ത്താവുമായി യാതൊരു ബന്ധവും സഞ്ജനയ്ക്ക് ഇല്ലായിരുന്നു. വീട്ടുകാരുടെ പിടിവാശി കാരണമാണ് പ്രതീഷുമായി സഞ്ജനയ്ക്ക് പിരിയേണ്ടി വന്നത്. എന്നാൽ ഇവർ തമ്മിലുള്ള വിവാഹം ഉടൻ കാണുമെന്നാണ് പരമ്പര സൂചിപ്പിക്കുന്നത്, സഞ്ജനയ്ക്ക് മറ്റൊരു വരനെ കണ്ടുപിടിച്ച് വിവാഹം കഴിപ്പിക്കാനുള്ള ശ്രമത്തിലാണ് രാമകൃഷ്ണന്‍. അതില്‍ നിന്നും രക്ഷപ്പെടുത്തി സഞ്ജനയെ പ്രതീഷുമായി ഒന്നിപ്പിക്കുന്ന രംഗങ്ങളായിരിക്കും ഇനി കാണാന്‍ പോവുക.