ആദ്യത്തെ സിനിമ കൊണ്ട് ഒന്നും ആകാന്‍ പോകുന്നില്ല! ഉള്ളത് പറഞ്ഞ് പൃഥ്വിരാജ്

സിനിമയിലേക്ക് എത്തിപ്പെടുന്നതിനെ കുറിച്ചും പിന്നീട് ഈ മേഖലയില്‍ തന്നെ പിടിച്ച് നില്‍ക്കുന്നതിനെ കുറിച്ചും നടന്‍ പൃഥ്വിരാജ് പങ്കുവെച്ച വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഇന്നത്തെ കാലത്ത് ശ്രദ്ധിക്കപ്പെടാന്‍ ഒരുപാട് അവസരങ്ങള്‍ ഉണ്ടെന്നാണ് താരം പറയുന്നത്..…

സിനിമയിലേക്ക് എത്തിപ്പെടുന്നതിനെ കുറിച്ചും പിന്നീട് ഈ മേഖലയില്‍ തന്നെ പിടിച്ച് നില്‍ക്കുന്നതിനെ കുറിച്ചും നടന്‍ പൃഥ്വിരാജ് പങ്കുവെച്ച വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഇന്നത്തെ കാലത്ത് ശ്രദ്ധിക്കപ്പെടാന്‍ ഒരുപാട് അവസരങ്ങള്‍ ഉണ്ടെന്നാണ് താരം പറയുന്നത്.. നിങ്ങള്‍ കഴിവുള്ളവരും ഒരുപാട് പാഷനേറ്റും ആണെങ്കില്‍ ആ കഴിവ് ആളുകളില്‍ എത്തിക്കാന്‍ ഇന്ന് സോഷ്യല്‍ മീഡിയ അടക്കമുള്ള ഒരുപാട് മാധ്യമങ്ങള്‍ ഉണ്ട്. നിങ്ങളുടെ മൊബൈല്‍ ഫോണില്‍ ഒരു ഷോര്‍ട്ട് ഫിലീം ഉണ്ടാക്കാം.. അല്ലെങ്കില്‍ പെട്ടെന്ന് തന്നെ ഇന്‍സ്റ്റഗ്രാമില്‍ ഒരു റീല്‍ പങ്കുവെച്ച് അത് വൈറലായാല്‍ നിങ്ങള്‍ ശ്രദ്ധിക്കപ്പെടും..

നിങ്ങള്‍ ഒരു കണ്ടന്റ് ക്രിയേറ്റര്‍ ആണെങ്കില്‍ സോഷ്യല്‍ മീഡിയ വഴി നിങ്ങള്‍ അറിയപ്പെടും.. ഇന്ന് സമൂഹത്തില്‍ ശ്രദ്ധിക്കപ്പെടാന്‍ ഒരുപാട് അവസരങ്ങള്‍ എല്ലാവര്‍ക്കും ഉണ്ട്. പക്ഷേ പുറത്ത് നിന്ന് നോക്കുന്നത് പോലെയല്ല സിനിമാ ലോകം എന്നാണ് പൃഥ്വിരാജ് തുറന്ന് പറയുന്നത്.. പുറത്ത് നിന്ന് നോക്കിയാല്‍.. എനിക്ക് ഒരു ചാന്‍സ് കിട്ടിയാല്‍ മതി.. ആ ഒരു ചാന്‍സില്‍ ഞാന്‍ പൊളിക്കും എന്ന് നിങ്ങള്‍ക്ക് സ്വയം തോന്നിയേക്കാം.. അത് ഒരു മനുഷ്യന്റെ സാധാരണ ചിന്താഗതിയില്‍ വരുന്ന കാര്യമാണ്..

എപ്പോഴും സിനിമയിലേക്ക് വരണം എന്ന് ആഗ്രഹിക്കുമ്പോള്‍ അത് അപ്പോള്‍ സാധ്യമാകുന്നതിനേക്കാള്‍ അത് സാധ്യമാകുന്നിടത്ത് നിന്നാണ് ശരിക്കുമുള്ള യാത്ര ആരംഭിക്കുന്നത് എന്ന് തിരിച്ചറിയണം.. ആദ്യത്തെ സിനിമകൊണ്ട് ഒന്നും ആവാന്‍ പോകുന്നില്ല എന്നും നടന്‍ പറയുന്നു.. സിനിമാ ലോകത്ത് പിടിച്ച് നില്‍ക്കുക എന്നതിലാണ് കാര്യം എന്നും പൃഥ്വിരാജ് പറഞ്ഞു വെയ്ക്കുന്നു.

അതേസമയം, ഈ ഒരു വാക്കുകള്‍ക്ക് ഏറെ മാതൃക കാട്ടാവുന്നത് തന്നെയാണ് പൃഥ്വിരാജ് എന്ന നടന്റെ സിനിമാ ലോകത്തുള്ള യാത്ര.. ഒരു നടനായി തന്റെ കരിയര്‍ ആരംഭിച്ച് പിന്നെ, ഗായകന്‍, സംവിധായകന്‍, നിര്‍മ്മാതാവ്, ഡിസ്ട്രിബ്യൂട്ടര്‍ എന്നിങ്ങനെ പല മേഖലകളിലും തന്റെ കഴിവ് പൃഥ്വിരാജ് തെളിയിച്ചിട്ടുണ്ട്.