എന്റെ സിനിമകള്‍ ഒന്നും മകള്‍ കണ്ടിട്ടില്ല..! ആലി ഇപ്പോള്‍ ആവശ്യപ്പെടുന്നത് ഈയൊരു കാര്യം മാത്രമാണ്..! പൃഥ്വിരാജ്

മലയാള സിനിമയില്‍ നടനായി തന്റെ കരിയര്‍ ആരംഭിച്ച് പിന്നീട്, ഗായകന്‍, സംവിധായകന്‍, നിര്‍മ്മാതാവ് എന്നീ നിലകളിലേക്കും വളര്‍ന്ന താരമാണ് പൃഥ്വിരാജ്. ഇപ്പോഴിതാ നടന്റെ സിനിമകള്‍ എല്ലാം കണ്ട് മകള്‍ പറഞ്ഞ അഭിപ്രായം എന്താണ് എന്ന…

മലയാള സിനിമയില്‍ നടനായി തന്റെ കരിയര്‍ ആരംഭിച്ച് പിന്നീട്, ഗായകന്‍, സംവിധായകന്‍, നിര്‍മ്മാതാവ് എന്നീ നിലകളിലേക്കും വളര്‍ന്ന താരമാണ് പൃഥ്വിരാജ്. ഇപ്പോഴിതാ നടന്റെ സിനിമകള്‍ എല്ലാം കണ്ട് മകള്‍ പറഞ്ഞ അഭിപ്രായം എന്താണ് എന്ന ഒരു ആരാധകന്റെ ചോദ്യത്തിന് മറുപടി പറഞ്ഞിരിക്കുകയാണ് പൃഥ്വിരാജ്. ഒരു പൊതുപരിപാടിയില്‍ സംസാരിക്കവെ ആയിരുന്നു അദ്ദേഹം ഈ ചോദ്യത്തിന് മറുപടി പറഞ്ഞത്. എന്റെ സിനിമകള്‍ ഒന്നും മകള്‍ അലംകൃത കണ്ടിട്ടില്ല എന്നാണ് പൃഥ്വിരാജ് പറഞ്ഞത്. മകളെ എന്റെ സിനിമകള്‍ ഒന്നും കാണിച്ചിട്ടില്ല..

എന്നാണ് അദ്ദേഹം ആരാധകരോടായി പറഞ്ഞത്. എന്റെ സിനിമകളില്‍ വയലന്‍സ് രംഗങ്ങള്‍ എല്ലാം ഉള്ളത്‌കൊണ്ടാണ് മകളെ കാണിക്കാത്തത് എന്നാണ് നടന്‍ തുറന്ന് പറഞ്ഞത്. ഇതേ കുറിച്ച് താരം ഇതിന് മുന്‍പും പറഞ്ഞിട്ടുണ്ട്. പക്ഷേ ഇപ്പോള്‍ അവള്‍ തന്നോട് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്ന ഒരു കാര്യത്തെ കുറിച്ചും പൃഥ്വിരാജ് ആ വേദിയില്‍ വെച്ച് പറഞ്ഞു. കുട്ടികള്‍ക്ക് കാണാന്‍ സാധിക്കുന്ന ഒരു സിനിമ എടുക്കൂ എന്നാണ് ഇപ്പോള്‍ മകള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത് എന്നാണ് പൃഥ്വിരാജ് പറയുന്നത്.

മകളെ അത്തരം സിനിമകള്‍ മാത്രമാണ് കാണിക്കുന്നത്. അതുകൊണ്ട് എനിക്ക് കാണാന്‍ സാധിക്കുന്ന സിനിമ എടുക്കണം എന്നാണ് ആലി പറയുന്നത് എന്നും പൃഥ്വിരാജ് പറയുന്നു. ഒരു ചില്‍ഡ്രന്‍സ് ഫിലീം ഇപ്പോള്‍ എന്റെ ലിസ്റ്റില്‍ മുന്‍ഗണന ഉള്ള ഒന്നാണ് എന്നും പൃഥ്വിരാജ് പറയുന്നു., അതേസമയം, പൃഥ്വിരാജിന്റെ വമ്പന്‍ സിനിമകള്‍ ഇനി വരാനിരിക്കുകയാണ്.. ഗോള്‍ഡ് എന്ന അല്‍ഫോണ്‍സ് പുത്രന്‍ ചിത്രം ഓണം റീലിസ് തീയതി മാറ്റിയത് പ്രേക്ഷകരില്‍ നിരാശ ഉണ്ടാക്കിയിരുന്നു..

സിനിമയുടെ പുതിയ റീലിസ് ഡേറ്റ് അറിയാനാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഒപ്പം ലൂസിഫര്‍, കാപ്പ, ആടുജീവിതം തുടങ്ങി അദ്ദേഹത്തിന്റെ മറ്റ് സിനിമാ വിശേഷങ്ങളും അറിയാനുള്ള ആകാംക്ഷയും ആരാധകര്‍ക്ക് ഉണ്ട്.