നടനല്ലായിരുന്നെങ്കില്‍ ആരാകുമായിരുന്നു..? പൃഥ്വിരാജിന്റെ മറുപടി ശരിക്കും ഞെട്ടിച്ചു..!

ഒരു നടന്‍ ആയിരുന്നില്ലെങ്കില്‍ പൃഥ്വിരാജ് എന്ന വ്യക്തി ആരാകുമായിരുന്നു, എന്ന ആരാധികയുടെ ചോദ്യത്തിന് കലക്കന്‍ മറുപടി കൊടുത്ത് താരം. സാര്‍ സിനിമയില്‍ എത്തിയില്ലായിരുന്നു എങ്കില്‍ ഏത് പ്രൊഫന്‍ തിരഞ്ഞെടുക്കുമായിരുന്നു എന്നായിരുന്നു പൃഥ്വിരാജിനോടുള്ള ആരാധികയുടെ ചോദ്യം.…

ഒരു നടന്‍ ആയിരുന്നില്ലെങ്കില്‍ പൃഥ്വിരാജ് എന്ന വ്യക്തി ആരാകുമായിരുന്നു, എന്ന ആരാധികയുടെ ചോദ്യത്തിന് കലക്കന്‍ മറുപടി കൊടുത്ത് താരം. സാര്‍ സിനിമയില്‍ എത്തിയില്ലായിരുന്നു എങ്കില്‍ ഏത് പ്രൊഫന്‍ തിരഞ്ഞെടുക്കുമായിരുന്നു എന്നായിരുന്നു പൃഥ്വിരാജിനോടുള്ള ആരാധികയുടെ ചോദ്യം. അതിന് താരത്തിന്റെ ഉത്തരം ഇതായിരുന്നു.. സത്യം പറഞ്ഞാല്‍ എനിക്ക് അറിയില്ല..ഞാന്‍ സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് എനിക്ക് പ്രസംഗ മത്സരത്തിന് എല്ലാം വലിയ താല്‍പര്യം ഉണ്ടായിരുന്നു.. അതിന്റെ ഒരു ഗുണമായി താരം പറഞ്ഞത്..

ഈ കാരണം പറഞ്ഞ ക്ലാസ്സില്‍ കയറാതിരിക്കാം എന്നാണ്.. പ്രാക്ടീസ് എന്ന് പറഞ്ഞ് ക്ലാസില്‍ ഒന്നം കയറണ്ടായിരുന്നു.. അത്തരം മത്സരങ്ങളില്‍ ഞാന്‍ പങ്കെടുക്കുന്നത് കൊണ്ട് തന്നെ കുടംബത്തിലുള്ള എന്റെ അമ്മാവന്‍ അടക്കമുള്ളവര്‍ക്ക് ഞാന്‍ സിവില്‍ സര്‍വീസ് എഴുതണം എന്നായിരുന്നു ആഗ്രഹം.. എന്ന് പൃഥ്വിരാജ് പറയുന്നു. ഞാന്‍ സിവില്‍ സര്‍വീസ് എഴുതാത്തത് നാടിന്റെ ഭാഗ്യം എന്നും നടന്‍ തമാശയായി പറഞ്ഞു. ഒരു നൈന്‍ ടു ഫൈ ജോബിന് ഞാന്‍ ഒരിക്കലും ഫിറ്റല്ല എന്നാണ്

പൃഥ്വിരാജ് പറയുന്നത്.. രാവിലെ ഒമ്പത് മണി മുതല്‍ അഞ്ച് മണിവരെ ഒരു സ്ഥാപനത്തിന് വേണ്ടിയോ മറ്റോ കൃത്യമായി പണിയെുക്കുന്നവരോട് എനിക്ക് എന്നും ബഹുമാനമാണ്.. പക്ഷേ എനിക്ക് അത് സാധിക്കില്ല എന്ന് എനിക്ക് ഉറപ്പാണ്.. ഒന്നില്‍ ഉറച്ച് നില്‍ക്കാതെ പുതിയത് കണ്ടെത്താന്‍ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ഞാന്‍..

അതുകൊണ്ട് ഒരു ഓഫീസ് ജോലി തിരഞ്ഞെടുക്കില്ല എന്ന് തന്നെയാണ് പൃഥ്വിരാജ് പറയുന്ന്. ചിലപ്പോള്‍ ഒരു ട്രാവല്‍ വ്‌ലോഗര്‍ ആകുമായിരുന്നു ഞാന്‍.. എന്നാണ് പൃഥ്വിരാജ് പറഞ്ഞത്. അന്ന് അതൊരു പ്രൊഫഷന്‍ അല്ല എങ്കില്‍ കൂടി.. എനിക്ക് അത് ഇഷ്ടമാണെന്നും നടന്‍ പറയുന്നു.