‘അവര്‍ക്കിടയിലേക്കാണ് അവള്‍ എത്തിപ്പെട്ടത്’ ശ്രദ്ധേയമായി ‘കുമാരി’ ടീസര്‍

പൃഥ്വിരാജ്- ഐശ്വര്യ ലക്ഷ്മി ചിത്രം കുമാരി സിനിമയുടെ ടീസര്‍ പുറത്ത്. പൃഥ്വിരാജാണ് ടീസര്‍ പുറത്തുവിട്ടിരിക്കുന്നത്. നിര്‍മ്മല്‍ സഹദേവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കുമാരി എന്ന കഥാപാത്രത്തെയാണ് ഐശ്വര്യ അവതരിപ്പിക്കുന്നത്. മിസ്റ്ററി ത്രില്ലറായി എത്തുന്ന ചിത്രത്തില്‍…

പൃഥ്വിരാജ്- ഐശ്വര്യ ലക്ഷ്മി ചിത്രം കുമാരി സിനിമയുടെ ടീസര്‍ പുറത്ത്. പൃഥ്വിരാജാണ് ടീസര്‍ പുറത്തുവിട്ടിരിക്കുന്നത്. നിര്‍മ്മല്‍ സഹദേവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കുമാരി എന്ന കഥാപാത്രത്തെയാണ് ഐശ്വര്യ അവതരിപ്പിക്കുന്നത്. മിസ്റ്ററി ത്രില്ലറായി എത്തുന്ന ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മിക്കുന്നത്.

ടീസറില്‍ പൃഥ്വിരാജാണ് കുമാരിയേയും കുമാരിയുടെ ലോകത്തേയും പ്രേക്ഷകര്‍ക്ക് വേണ്ടി പരിചയപ്പെടുത്തുന്നത്. കേരളത്തിന്റെ നാടോടിക്കഥകളെ അടിസ്ഥാനമാക്കിയുള്ള ഒരു പുരാണ കഥയാണ് ചിത്രമെന്നാണ് സൂചന. സംവിധായകന്‍ നിര്‍മ്മലും സച്ചിന്‍ രാംദാസും ചേര്‍ന്നാണ് ‘കുമാരി’ കഥ എഴുതിയത്. സുരഭി ലക്ഷ്മി, സ്വാസിക, എന്നിവരും മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

ജേക്സ് ബിജോയ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ജിഗ്മെ ടെന്‍സിംഗ് ഛായാഗ്രഹണവും ശ്രീജിത്ത് സാരംഗ് എഡിറ്റിംഗും നിര്‍വഹിക്കുന്നു.