‘ഇട്ടിമാണി’ സ്‌കൂട്ടറില്‍ പൃഥ്വിരാജും സുപ്രിയയും

മോഹന്‍ലാലിന്റെ കൊച്ചിയിലെ പുതിയ ഫ്‌ളാറ്റിന്റെ പ്രധാന ആകര്‍ഷണമാണ് ലാംബ്രട്ട സ്‌കൂട്ടര്‍. ‘ഇട്ടിമാണി’ എന്ന സിനിമയില്‍ താരം ഉപയോഗിച്ച സ്‌കൂട്ടറാണിത്. കുണ്ടന്നൂരുള്ള പുതിയ ഫ്‌ലാറ്റിന്റെ മുന്‍പില്‍ അതിഥികളെ സ്വീകരിക്കുന്നത് സ്‌കൂട്ടറാണ്. ഇപ്പോഴിതാ ആ സ്‌കൂട്ടറില്‍ കയറി…

മോഹന്‍ലാലിന്റെ കൊച്ചിയിലെ പുതിയ ഫ്‌ളാറ്റിന്റെ പ്രധാന ആകര്‍ഷണമാണ് ലാംബ്രട്ട സ്‌കൂട്ടര്‍. ‘ഇട്ടിമാണി’ എന്ന സിനിമയില്‍ താരം ഉപയോഗിച്ച സ്‌കൂട്ടറാണിത്. കുണ്ടന്നൂരുള്ള പുതിയ ഫ്‌ലാറ്റിന്റെ മുന്‍പില്‍ അതിഥികളെ സ്വീകരിക്കുന്നത്
സ്‌കൂട്ടറാണ്.

ഇപ്പോഴിതാ ആ സ്‌കൂട്ടറില്‍ കയറി ചിത്രമെടുത്തിരിക്കുകയാണ് പൃഥ്വിരാജും ഭാര്യ സുപ്രിയയും. ഡിന്നറിനായി താരത്തിന്റെ വീട്ടിലെത്തിയപ്പോള്‍ എടുത്ത ചിത്രം എന്ന അടിക്കുറിപ്പോടെ സുപ്രിയയാണ് ചിത്രം പോസ്റ്റ് ചെയ്തത്.

ഇട്ടിമാണി സിനിമയില്‍ താരം ഉപയോഗിച്ചിരിക്കുന്ന സ്‌കൂട്ടറിന് നല്‍കിയിരിക്കുന്ന നമ്പര്‍ എംഎല്‍ 2255 എന്നാണ്. ഇത് രാജാവിന്റെ മകന്‍ സിനിമയിലെ പ്രശസ്ത ഡയലോഗായ ”മൈ ഫോണ്‍ നമ്പര്‍ ഈസ് 2255′ നെ അനുസ്മരിപ്പിക്കുന്ന നമ്പര്‍ കൂടിയാണ്.

കൊച്ചി കുണ്ടന്നൂരുള്ള ഐഡന്റിറ്റി ബില്‍ഡിംഗ് കോംപ്ലക്‌സിലാണ് മോഹന്‍ലാല്‍ പുതിയ ഫ്‌ലാറ്റ് സ്വന്തമാക്കിയത്. ഏകദേശം 9000 ചതുരശ്രയടി വിസ്തീര്‍ണമുള്ള ഡ്യൂപ്ലെക്‌സ് ഫ്‌ലാറ്റാണ്.