എത്ര ശ്രമിച്ചാലും എനിക്ക് നിയന്ത്രിക്കാൻ പറ്റാത്ത ഒന്നാണത്, അതിന്റെ ഫലം അനുഭവിക്കുന്നത് അവളും, മനസ്സ് തുറന്ന് പൃഥ്വിരാജ്

മലയാളത്തിലെ മുൻനിരയിൽ നിൽക്കുന്ന യുവതാരങ്ങളിൽ ഒരാളാണ് പൃഥ്വിരാജ്, നടനിൽ ഉപരി ഒരു മികച്ച സംവിധായകൻ കൂടിയാണ് പൃഥ്വിരാജ് എന്നും തെളിയിച്ചിരിക്കുകയാണ്. ആദ്യമായി സംവിധാനം ചെയ്ത ലൂസിഫര്‍ മലയാളത്തിലെ ഇന്‍ഡസ്ട്രി ഹിറ്റായി മാറിക്കഴിഞ്ഞു, അടുത്തിടെ താരത്തിന്റെതായി…

മലയാളത്തിലെ മുൻനിരയിൽ നിൽക്കുന്ന യുവതാരങ്ങളിൽ ഒരാളാണ് പൃഥ്വിരാജ്, നടനിൽ ഉപരി ഒരു മികച്ച സംവിധായകൻ കൂടിയാണ് പൃഥ്വിരാജ് എന്നും തെളിയിച്ചിരിക്കുകയാണ്. ആദ്യമായി സംവിധാനം ചെയ്ത ലൂസിഫര്‍ മലയാളത്തിലെ ഇന്‍ഡസ്ട്രി ഹിറ്റായി മാറിക്കഴിഞ്ഞു, അടുത്തിടെ താരത്തിന്റെതായി ഇറങ്ങിയ ഡ്രൈവിംഗ് ലൈസെൻസ്, അയ്യപ്പനും കോശിയും എന്നി ചിത്രങ്ങൾ തീയേറ്ററുകളിൽ വൻ തരംഗമാണ് സൃഷ്ട്ടിച്ചത്. ആടുജീവിതമാണ് അടുത്തതായി വരാൻ ഇരിക്കുന്ന താരത്തിന്റെ ചിത്രം,

പൃഥ്വിരാജൂം കുടുംബവും സോഷ്യൽ മീഡിയിൽ വളരെ സജീവമാണ്, ഇപ്പോൾ തിളങ്ങുന്ന താരം ഇവരുടെ മകൾ അലംകൃത എന്ന അല്ലി കുട്ടിയാണ്, അല്ലി വരച്ച ചിത്രങ്ങളും എഴുത്തും പൃഥ്വിരാജ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ജേര്‍ണലിസ്റ്റ് കൂടിയായ സുപ്രിയ മേനോന്റെ പാത മകള്‍ പിന്‍ തുടരുമോ എന്നാണ് ആരാധകർ ഇവരോട് ചോദിക്കുന്നത്, എന്നാൽ ഇവർ പങ്കുവെക്കുന്ന ചിത്രത്തിൽ ഒന്നും തന്നെ അലിയുടെ മുഖം കാണിക്കാറില്ല, എന്ത് കൊണ്ടാണ് മകളുടെ മുഖം മറച്ചു പിടിക്കുന്നത് എന്ന് സോഷ്യൽ മീഡിയിൽ സ്ഥിരം ഉയരുന്ന ചോദ്യമാണ്.

ഇപ്പോൾ തന്റെ മകളുടെ കാതുകുത്തിയ കഥ പറയുകയാണ് താരം, പൃഥ്വിരാജ് പറയുന്നത് ഇങ്ങനെ, അല്ലിയുടെ കാതുകുത്തിയാളെ തൂക്കിയെടുത്ത് ഇടിക്കാൻ എനിക്ക് തോന്നിയിട്ടുണ്ട് എന്ന് താരം പറയുന്നു , ഞാൻ വളരെ ഇമോഷണലായിട്ടുള്ള വ്യക്തിയാണ്   എന്റെ ഇമോഷണൽ പാർട്ട് നിയന്ത്രിക്കാൻ കഴിയാത്തതാണ്. വിഷമം വന്നാൽ എനിക്ക് നിയന്ത്രിക്കാൻ കഴിയില്ല. അതിനുള്ള മറയാണ് എന്റെ ഗൗരവ മുഖഭാവം. അല്ലിയോടാണ് എന്റെ  ഇമോഷൻസ് ഏറ്റവും കൂടുതൽ ഞാൻ കാണിക്കുന്നത് .എന്നെ അടുത്തറിയാവുന്ന സുഹൃത്തുക്കൾക്ക് എന്നിലെ ഈ സ്വഭാവമറിയാം

സിനിമയിൽ നിന്നും മാറ്റിനിര്‍ത്തി സാധാരണക്കാരിയായി മകളെ വളര്‍ത്തുമെന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു. പൊതുപരിപാടികളിലും മറ്റുമൊക്കെയായി സുപ്രിയയും സജീവമാണെങ്കിലും അല്ലിയെ കൊണ്ടുവരാറില്ല പലപ്പോഴും.

പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭമായ ലൂസിഫര്‍ കാണാനായി മകളെ കൊണ്ടുവരാത്തതിനെക്കുറിച്ച്‌ ആരാധകര്‍ നേരിട്ട് താരത്തോട് ചോദിച്ചിരുന്നു.  അത്രയും സമയമൊന്നും അവള്‍ അടങ്ങിയിരിക്കില്ലെന്നായിരുന്നു പൃഥ്വിരാജ് പറഞ്ഞത്. അല്ലിയുടെ വിശേഷങ്ങള്‍ പങ്കുവെച്ചും പൃഥ്വിരാജും സുപ്രിയയും എത്താറുണ്ട്.