എന്തുകൊണ്ട് മലയന്‍കുഞ്ഞ്..? മകന്റെ സിനിമ നിര്‍മ്മിക്കാന്‍ കാരണം ഉണ്ടെന്ന് ഫാസില്‍!!

വര്‍ഷങ്ങള്‍ക്കിപ്പുറം സംവിധായകനും നിര്‍മ്മാതാവുമായ ഫാസില്‍ വീണ്ടും ഒരു നിര്‍മ്മാതാവിന്റെ വേഷത്തില്‍ എത്തുകയാണ് മലയന്‍കുഞ്ഞ് എന്ന ചിത്രത്തിലൂടെ. ഇപ്പോഴിതാ മലയന്‍ കുഞ്ഞ് എന്ന സിനിമ എന്തുകൊണ്ട് തിരഞ്ഞെടുത്തു എന്ന ചോദ്യത്തിന് ഉത്തരവുമായി എത്തിയിരിക്കുകയാണ് ഫാസില്‍. ഫഹദ്…

വര്‍ഷങ്ങള്‍ക്കിപ്പുറം സംവിധായകനും നിര്‍മ്മാതാവുമായ ഫാസില്‍ വീണ്ടും ഒരു നിര്‍മ്മാതാവിന്റെ വേഷത്തില്‍ എത്തുകയാണ് മലയന്‍കുഞ്ഞ് എന്ന ചിത്രത്തിലൂടെ. ഇപ്പോഴിതാ മലയന്‍ കുഞ്ഞ് എന്ന സിനിമ എന്തുകൊണ്ട് തിരഞ്ഞെടുത്തു എന്ന ചോദ്യത്തിന് ഉത്തരവുമായി എത്തിയിരിക്കുകയാണ് ഫാസില്‍. ഫഹദ് ഇതിന് മുന്‍പും ഒരുപാട് സിനിമകള്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ എന്തുകൊണ്ടാണ് മലയന്‍ കുഞ്ഞ് തന്നെ നിര്‍മ്മിക്കാന്‍ ഫാസില്‍ തയ്യാറായത് എന്ന സംശയമാണ് ആരാധകര്‍ക്കും ഉള്ളത്. ഇതേ കുറിച്ച് ചോദിച്ചപ്പോള്‍ ഫാസിലിന്റെ മറുപടി ഇതായിരുന്നു.

സിനിമകള്‍ തിരഞ്ഞെടുത്ത് കഴിയുമ്പോള്‍ സാധാരണയായി ഫഹദ് ആവേശത്തോടെ ആ സിനിമയെ കുറിച്ച് സംസാരിക്കുന്നതായി കണ്ടിട്ടില്ല. ഒരു പടം ചെയ്യുന്നു എന്ന് മാത്രമാണ് പറയാറ്. എന്നാല്‍ മഹേഷ് നാരായണന്‍ പറഞ്ഞ ത്രെഡ് ഒരുപാട് ഇഷ്ടമായി എന്നും തന്നോട് അത് നിര്‍മ്മിക്കാന്‍ കഴിയുമോ എന്ന് ചോദിക്കുകയും ചെയ്തു എന്നാണ് ഫാസില്‍ പറയുന്നത്. അതിന് മുന്‍പ് തനിക്ക് നിര്‍മ്മാണ രംഗത്തേക്ക് തിരിച്ച് വരണം എന്നും..

ഇപ്പോഴത്തെ ടെക്‌നോളജിയെ കുറിച്ചും പ്രേക്ഷകരുടെ സിനിമയെ നോക്കി കാണുന്ന മാറ്റത്തെ കുറിച്ചും പഠിക്കണം എന്നും ഞാന്‍ ഫഹദിനോട് പറഞ്ഞിരുന്നു എന്നും അദ്ദേഹം പറയുന്നു, അങ്ങനെയാണ് ഈ സിനിമയിലേക്ക് എത്തുന്നത് എന്നും ഫാസില്‍ പറയുന്നു. ഫഹദിന് ആ കഥാപാത്രത്തോട് വളരെ ഇഷ്ടം തോന്നി.. അപ്പോള്‍ എനിക്ക് അത് നിര്‍മ്മിക്കണം എന്ന് എനിക്കും ആഗ്രഹമായി എന്നാണ് ഫാസില്‍ മലയന്‍കുഞ്ഞിനെ കുറിച്ച് പറഞ്ഞത്.

അതേസമയം, ഈ സിനിമയില്‍ ഫഹദിലെ നടന്റെ അസാമാന്യമായ പ്രകടനത്തിന് പ്രേക്ഷകര്‍ സാക്ഷിയാകും എന്ന ഉറപ്പ് കൂടി ഫാസില്‍ പങ്കുവെച്ചിട്ടുണ്ട്. ജൂലൈ 22നാണ് സിനിമ തീയറ്ററുകളിലേക്ക് എത്തുന്നത്. മഹേഷ് നാരായണന്‍ കഥ എഴുതി, സജിമോന്‍ പ്രഭാകരന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ എ.ആര്‍ റഹ്‌മാനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.