വൈക്കത്തപ്പനെ പാടിയുണര്‍ത്തി രാധികാ സുരേഷ് ഗോപി!!! അതിസുന്ദരിയായി ഭഗവാനെ മനസുരുകി വിളിച്ച് താരപത്‌നി

മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട ആക്ഷന്‍ ഹീറോയാണ് സുരേഷ് ഗോപി. സുരേഷ് ഗോപിയും കുടുംബവും പ്രേക്ഷകര്‍ക്ക് വളരെ പ്രിയപ്പെട്ടവരാണ്. അച്ഛന്റെ പാതിയില്‍ മക്കള്‍ ആണ്‍മക്കള്‍ രണ്ടുപേരും സിനിമ തിരഞ്ഞെടുത്തുകഴിഞ്ഞു. ഗോകുല്‍ ശ്രദ്ധേയനായ യുവതാരമായി കഴിവുതെളിയിച്ചു. ഗൗതമിന്റെ…

മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട ആക്ഷന്‍ ഹീറോയാണ് സുരേഷ് ഗോപി. സുരേഷ് ഗോപിയും കുടുംബവും പ്രേക്ഷകര്‍ക്ക് വളരെ പ്രിയപ്പെട്ടവരാണ്. അച്ഛന്റെ പാതിയില്‍ മക്കള്‍ ആണ്‍മക്കള്‍ രണ്ടുപേരും സിനിമ തിരഞ്ഞെടുത്തുകഴിഞ്ഞു. ഗോകുല്‍ ശ്രദ്ധേയനായ യുവതാരമായി കഴിവുതെളിയിച്ചു. ഗൗതമിന്റെ ചിത്രം അണിയറയിലാണ്.

മക്കള്‍ മാത്രമല്ല, പ്രിയ പത്‌നി രാധികയും താരമാണ്. സിനിമാതാരമല്ലെങ്കിലും മികച്ച ഗായികയാണ് രാധിക. ഒരു അമ്പലത്തില്‍ രാധിക ഗാനം ആലപിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

വളരെ സുന്ദരിയായിട്ടായി അണിഞ്ഞൊരുങ്ങിയാണ് രാധികയും ഗായക സംഘവും കീര്‍ത്തനം ആലപിക്കുന്നത്. സംഘാഗംങ്ങള്‍ എല്ലാവരും ഒരുപോലെത്തെ സാരിയാണ് ധരിച്ചിരിക്കുന്നത്.

ക്രീം കളറില്‍ ചുവപ്പും ഗോള്‍ഡന്‍ കസവുമുള്ള സാരിയിലും രാധിക സുന്ദരിയായിട്ടുണ്ട്. മാച്ചിങ് ആയി ക്രീമും ചുവപ്പും വളകളും ചുവപ്പ് കല്ലുള്ള ജിമിക്കിയും അണിഞ്ഞിട്ടുണ്ട്. മാത്രമല്ല തലമുടിയില്‍ നിറയെ മുല്ലപ്പൂ ചൂടിയാണ് മൈക്കു പിടിച്ച് ഗാനാലാപനം നടത്തുന്നത്. കഴുത്തില്‍ മനോഹരമായ വെള്ള ചെറിയ മുത്തുകളാലും വലിയ ലോക്കറ്റുമുള്ള മാലയും താര പത്നിയെ അതിമനോഹരിയാക്കിയിട്ടുണ്ട്.

വൈക്കത്തു വാഴുന്ന വിശ്വനാഥാ… എന്ന ഗാനമാണ് ആലപിക്കുന്നത്. ഗാനാലാപനത്തിനിടയില്‍ സംഘാംഗങ്ങളെ നിയന്ത്രിക്കുകയും മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ കൊടുക്കുന്നതുമൊക്കെയാണ് വീഡിയോയില്‍ ഉള്ളത്. ഈ വീഡിയോ സോഷ്യല്‍ ലോകം ഏറ്റെടുത്തുകഴിഞ്ഞു.