ഭാവനയെ ക്ഷണിച്ചത് ഞാന്‍ തന്നെ..!! തറ വര്‍ത്തമാനം എന്നോട് വേണ്ട..!! കുറിയ്ക്ക് കൊള്ളുന്ന മറുപടിയുമായി രഞ്ജിത്ത്..!!

26-ാമത് ഐഫ്ഫ്‌കെ വേദിയില്‍ നടി ഭാവന എത്തിയതിനെ തുടര്‍ന്ന് ചിലര്‍ ഇവിടെ കുരുപൊട്ടി നടക്കുന്നുണ്ട്. അവര്‍ക്കുള്ള കിടിലന്‍ മറുപടിയുമായി എത്തിയിരിക്കുകയാണ് സംവിധായകനും തിരക്കഥാകൃത്തും കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാനുമായ രഞ്ജിത്ത്. ഐഫ്എഫ്കെ വേദിയില്‍…

26-ാമത് ഐഫ്ഫ്‌കെ വേദിയില്‍ നടി ഭാവന എത്തിയതിനെ തുടര്‍ന്ന് ചിലര്‍ ഇവിടെ കുരുപൊട്ടി നടക്കുന്നുണ്ട്. അവര്‍ക്കുള്ള കിടിലന്‍ മറുപടിയുമായി എത്തിയിരിക്കുകയാണ് സംവിധായകനും തിരക്കഥാകൃത്തും കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാനുമായ രഞ്ജിത്ത്. ഐഫ്എഫ്കെ വേദിയില്‍ ഭാവനയെ ക്ഷണിച്ചത് തന്റെ തീരുമാനമായിരുന്നുവെന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വളരെ അഭിമാനത്തോടെ തുറന്ന് പറയുകയാണ് അദ്ദേഹം.

ചലച്ചിത്ര അക്കാദമിയിലെ സഹപ്രവര്‍ത്തകരുമായി ആലോചിച്ചാണ് തീരുമാനമെടുത്തതെന്നും മുഖ്യമന്ത്രിയുമായും ഇക്കാര്യം സംസാരിച്ചെന്നും രഞ്ജിത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം, ഇതേ തുടര്‍ന്ന് വരുന്ന വിമര്‍ശനങ്ങള്‍ ശ്രദ്ധിക്കാറില്ലെന്നും അത്തരം തറ വര്‍ത്തമാനങ്ങള്‍ എന്നോട് ചിലവാകില്ലെന്നും അദ്ദേഹം പറഞ്ഞു… രഞ്ജിത്തിന്റെ വാക്കുകളിലേക്ക്‌…

ഐഫ്എഫ്കെ വേദിയില്‍ ഭാവനയെ ക്ഷണിച്ചത് എന്റെ തീരുമാനമായിരുന്നു. മാധ്യമങ്ങളുടെ ശ്രദ്ധ പ്രശ്നമാകുമെന്ന് കരുതിയാണ് വിവരം രഹസ്യമാക്കി വച്ചത്. ഇതൊക്കെ സ്വാഭാവികമായി ചെയ്ത കാര്യമാണ്. ബാഹ്യപ്രവര്‍ത്തനങ്ങള്‍ ഒന്നും തന്നെയില്ല. തന്റെ മനസിലെടുത്ത തീരുമാനമാണത്. സോഷ്യല്‍ മീഡിയയില്‍ വരുന്ന വിമര്‍ശനങ്ങള്‍ ശ്രദ്ധിക്കാറില്ല. അതൊരു മാനസിക രോഗമാണ്. അതുകാട്ടി തന്നെ ഭയപ്പെടുത്താന്‍ പറ്റില്ല. തന്റെ സിനിമകളിലെ കഥാപാത്രങ്ങളെ വച്ച് വിമര്‍ശിക്കുന്നവരോടും ഒന്നും പറയാനില്ല.

IFFK inaugurated; actor Bhavana lights the lamp

അത്തരം തറ വര്‍ത്തമാനങ്ങള്‍ തന്റെ അടുത്ത് ചിലവാകില്ല. തനിക്ക് തോന്നുന്നത് താന്‍ ചെയ്യും. അതില്‍ സാംസ്‌കാരിക വകുപ്പിന്റെയും സര്‍ക്കാരിന്റെയും പിന്തുണയുണ്ട് എന്നാണ് രഞ്ജിത്ത് പറയുന്നത്. അപ്രതീക്ഷിതമായി ആയിരുന്നു ഭാവന ഐഎഫ്എഫ്കെ വേദിയില്‍ എത്തിയ പോരാട്ടിന്റെ പെണ്‍ പ്രതീകം എന്നാണ് രഞ്ജിത്ത് ഭാവനയെ വിശേഷിപ്പിച്ചത്. മുഖ്യമന്ത്രിക്ക് ഒപ്പം തിരി തെളിക്കാന്‍ എത്തിയ നടി ഭാവനയെ സദസ്സ് കരഘോഷത്തോടെയാണു സ്വീകരിച്ചത്.

അതേസമയം, അഡ്വേക്കറ്റ് സംഗീത ലക്ഷ്മണ അടക്കമുള്ള ചിലര്‍ ഭാവന ആ വേദിയില്‍ എത്തിയതിനെ വിമര്‍ശിച്ചിരുന്നു. താന്‍ ആക്രമിക്കപ്പെട്ടു എന്ന് ഭാവന പറയുന്നതാണ് സത്യമെങ്കില്‍ പിന്നെ എന്തിനാണ് രഞ്ജിത്ത് ജയിലില്‍ കഴിഞ്ഞിരുന്ന ദിലീപിനെ കാണാന്‍ പോയതെന്നും അവര്‍ ചോദിച്ചു. വന്ന് വന്ന് റേപ്പ് ചെയ്യപ്പെട്ടാലേ സ്ത്രീകള്‍ക്ക് വിലയൂള്ളൂ എന്ന രീതിയിലുള്ള അഭിപ്രായവും സംഗീതയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ട്്. സംഗീതയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇതിനോടകം തന്നെ വിവാദം സൃഷ്ടിച്ചിരിക്കുകയാണ്.