സ്ത്രീകളുടെ വികാരം വ്രണപ്പെടുത്തി!!! ന്യൂഡ് ഫോട്ടോഷൂട്ടില്‍ രണ്‍വീര്‍ സിംഗിന് എട്ടിന്റെ പണി കിട്ടി

രണ്‍വീര്‍ സിംഗിന്റെ നഗ്ന ഫോട്ടോഷൂട്ടായിരുന്നു കഴിഞ്ഞയാഴ്ചകളായി സോഷ്യല്‍ ലോകത്ത് നിറഞ്ഞിരുന്നത്. ഇത് സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയില്‍ വൈറലായി മാറിയിരുന്നു. നിരവധി വിമര്‍ശനങ്ങളും ഒപ്പം പിന്തുണയും താരത്തിന് ലഭിച്ചിരുന്നു. ചിത്രങ്ങളില്‍ എല്ലാം തന്നെ താരം വളരെ…

രണ്‍വീര്‍ സിംഗിന്റെ നഗ്ന ഫോട്ടോഷൂട്ടായിരുന്നു കഴിഞ്ഞയാഴ്ചകളായി സോഷ്യല്‍ ലോകത്ത് നിറഞ്ഞിരുന്നത്. ഇത് സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയില്‍ വൈറലായി മാറിയിരുന്നു. നിരവധി വിമര്‍ശനങ്ങളും ഒപ്പം പിന്തുണയും താരത്തിന് ലഭിച്ചിരുന്നു.

ചിത്രങ്ങളില്‍ എല്ലാം തന്നെ താരം വളരെ ക്യൂട്ട് ആയിട്ടാണ് കാണപ്പെടുന്നത് എന്നായിരുന്നു ഒരുവിഭാഗത്തിന്റെ പ്രതികരണം. ഇത് നമ്മുടെ രാജ്യത്തെ സംസ്‌കാരത്തിന് ചേര്‍ന്നതല്ല എന്നൊക്കെ ആയിരുന്നു പ്രതിപക്ഷ ആരോപണം.

ഇപ്പോഴിതാ സംഭവത്തില്‍ താരത്തിനെതിരെ നടപടി എടുത്തിരിക്കുകയാണ് പോലീസ്. ആഗസ്റ്റ് 22 ന് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട് മുംബൈ പോലീസ് സമന്‍സ് നല്‍കുമെന്നാണ് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്. നഗ്‌ന ഫോട്ടോഷൂട്ട് നടത്തി റണ്‍വീര്‍ സിംഗ് സ്ത്രീകളുടെ വികാരം വ്രണപ്പെടുത്തിയെന്ന കേസിലാണ് നടപടി.

നിലവില്‍ വിദേശത്താണ് താരമുള്ളത്. തിരിച്ചെത്തിയാലുടന്‍ സമന്‍സ് നല്‍കും. ഐപിസി സെക്ഷന്‍ 509, 292, 294, ഐടി ആക്ട് സെക്ഷന്‍ 67 എ എന്നീ വകുപ്പുകളാണ് റണ്‍വീറിനെതിരെ എടുത്തിരിക്കുന്നത്.

ഒരു അഭിഭാഷകയും എന്‍ജിഒ പ്രവര്‍ത്തകയുമായ സ്ത്രീകളാണ് നടന്റെ നഗ്‌നഫോട്ടോ ഷൂട്ടിനെതിരെ മുംബൈയിലെ ചെംബൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്കിയത്. നടന്‍ സ്ത്രീകളുടെ വികാരത്തെ വ്രണപ്പെടുത്തിയെന്നും തന്റെ ഫോട്ടോകളിലൂടെ സ്ത്രീകളെ അപമാനിച്ചുവെന്നുമാണ് പരാതി,

പേപ്പര്‍ മാഗസിനു വേണ്ടിയായിരുന്നു രണ്‍വീര്‍ ന്യൂഡ് ഫോട്ടോഷൂട്ട്. അമേരിക്കന്‍ പോപ്പ് കള്‍ച്ചര്‍ സിംപലായി വിശേഷിപ്പിക്കപ്പെടുന്ന ബേര്‍ട്ട് റൈനോള്‍ഡ്‌സിനുള്ള ആദരസൂചകമായിട്ടായിരുന്നു നൂഡ് ഫോട്ടോഷൂട്ട്. റൈനോള്‍ഡ്‌സിന്റെ നഗ്‌നനായി തറയില്‍ കിടക്കുന്ന വിഖ്യാതമായ ഫോട്ടോയും റണ്‍വീര്‍ റീക്രിയേറ്റ് ചെയ്തിരുന്നു.