വിജയ് ദേവ്‌രകൊണ്ട- രശ്മിക മന്ദാന വിവാഹം ഉടന്‍? റിപ്പോര്‍ട്ടുകള്‍ പുറത്ത്..!!

സിനിമാ ഗോസിപ്പ് കോളങ്ങള്‍ എന്നും ചര്‍ച്ച ചെയ്യുന്ന വിഷയങ്ങളില്‍ ഒന്നാണ് രശ്മിക മന്ദാനയുമൊത്തുള്ള വിജയ് ദേവരകൊണ്ടയുടെ ബന്ധത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും. ഇപ്പോഴിതാ ഇരുവരുടേയും വിവാഹത്തെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ വീണ്ടും ശക്തമാവുകയാണ്. ഗീതാഗോവിന്ദം, ഡിയര്‍…

സിനിമാ ഗോസിപ്പ് കോളങ്ങള്‍ എന്നും ചര്‍ച്ച ചെയ്യുന്ന വിഷയങ്ങളില്‍ ഒന്നാണ് രശ്മിക മന്ദാനയുമൊത്തുള്ള വിജയ് ദേവരകൊണ്ടയുടെ ബന്ധത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും. ഇപ്പോഴിതാ ഇരുവരുടേയും വിവാഹത്തെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ വീണ്ടും ശക്തമാവുകയാണ്. ഗീതാഗോവിന്ദം, ഡിയര്‍ കോമ്രേഡ് എന്നീ ചിത്രങ്ങളിലെ താരങ്ങളുടെ ഓണ്‍ സ്‌ക്രീന്‍ കെമിസ്ട്രി ഹിറ്റ് ആയതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. ഇപ്പോള്‍ ഇരുവരുടേയും വിവാഹം ഉടന്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

ഈ പുതുവര്‍ഷം രശ്മിക വിജയ്ക്കും സഹോദരനുമൊപ്പം ഗോവയിലാണ് ആഘോഷിച്ചത്. വിജയ്യും രശ്മികയും ഒന്നിച്ച് ഡിന്നറിന് എത്തിയ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകാറുണ്ട്. ഇരുവരും ഒരേ നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ചായിരുന്നു അത്താഴത്തിന് എത്തിയത്. ഈ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ഇരുവരെയും കുറിച്ച് പ്രണയ ഗോസിപ്പുകള്‍ ശക്തമാണെങ്കിലും വിജയ് തന്റെ അടുത്ത സുഹൃത്ത് മാത്രമാണെന്നാണ് രശ്മിക പറയുന്നത്. ഇപ്പോള്‍ വിജയ്യും രശ്മികയും തമ്മിലുള്ള വിവാഹം തീരുമാനിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. ഈ വര്‍ഷം തന്നെ താരവിവാഹം ഉണ്ടാകുമെന്ന് പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

എന്നാല്‍ ഇക്കാര്യത്തെ കുറിച്ച് താരങ്ങളോ അവരുമായി ബന്ധപ്പെട്ടവരോ ഔദ്യോഗികമായി ഒരു പ്രതികരണവും നടത്തിയിട്ടില്ല. അതേസമയം, അല്ലു അര്‍ജുന്‍ നായകനായി എത്തിയ രശ്മികയുടെ പുഷ്പ എന്ന സിനിമ ഹിറ്റായതിന് ശേഷം ബോളിവുഡിലേക്ക് ചുവടുറപ്പിക്കുകയാണ് താരം.