‘ഞാന്‍ അങ്ങനെ അങ്ങ് ജീവിച്ച് പൊയ്‌ക്കോട്ടേ’: വരുന്നത് നിരവധി കോളുകള്‍, പ്രചരിക്കുന്ന വാര്‍ത്തകളില്‍ തനിക്ക് അറിവില്ലെന്ന് റിമി ടോമി

ഒടുവില്‍ ആ വാര്‍ത്തകളില്‍ പ്രതികരണവുമായി റിമി ടോമി നേരിട്ടെത്തി. തന്റെ വിവാഹത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ പൂര്‍ണമായും വ്യാജമാണെന്നും, ഈ വാര്‍ത്തകളുടെ പേരില്‍ നിരവധി പേര്‍ തന്നെ വിളിക്കുന്നതായും, വിളി തുടരുന്നതായും റിമി പറയുന്നു. വാര്‍ത്തയുടെ…

ഒടുവില്‍ ആ വാര്‍ത്തകളില്‍ പ്രതികരണവുമായി റിമി ടോമി നേരിട്ടെത്തി. തന്റെ വിവാഹത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ പൂര്‍ണമായും വ്യാജമാണെന്നും, ഈ വാര്‍ത്തകളുടെ പേരില്‍ നിരവധി പേര്‍ തന്നെ വിളിക്കുന്നതായും, വിളി തുടരുന്നതായും റിമി പറയുന്നു. വാര്‍ത്തയുടെ സത്യവസ്ഥ അറിയണം എന്ന് ആഗ്രഹിക്കുന്നവര്‍ക്കായി തന്റെ യുട്യൂബ് ചാനലിലൂടെയാണ് റിമി പ്രതികരണമറിയിച്ചത്. താന്‍ ഇങ്ങനെ അങ്ങ് ജീവിച്ചുപൊയെക്കോട്ടെ എന്നും റിമി പറയുന്നു.

റിമിയുടെ വാക്കുകള്‍:അത്ര അത്യാവശ്യമുള്ള ഒരു കാര്യമായത് കൊണ്ടാണ് ഇങ്ങനെ ഒരു വീഡിയോയുമായി ഞാന്‍ വന്നത്. കാരണം ഒരു രക്ഷയുമില്ല, രണ്ടു ദിവസങ്ങളായി കോളോട് കോളാണ്. വീഡിയോയുടെ തലക്കെട്ടില്‍ കൊടുത്തപോലെ കല്യാണമായോ റിമി എന്ന് നിരവധിപ്പേര്‍ വിളിച്ച് ചോദിക്കുന്നു. ഇതൊന്നു വ്യക്തമാക്കാന്‍ ആണ് ഞാന്‍ ഇപ്പോള്‍ ഇത്തരമൊരു വീഡിയോയുമായി വന്നത്.

എന്നെ അറിയുന്നവരും എന്നെ ഇഷ്ടപ്പെടുന്നവരും അറിയുവാനാണ് ഇക്കാര്യം പറയുന്നത്. ചിലര്‍ ഇത് അറിഞ്ഞിട്ടുണ്ടാവില്ല. ഇത് ഞങ്ങളോട് എന്തിനു പറയണം എന്ന് അവര്‍ ആലോചിക്കേണ്ട കാര്യമില്ല. ഇത് അറിയാന്‍ ആഗ്രഹമുള്ളവരോട് മാത്രമായി പറയുകയാണ്. അങ്ങനെ ഒന്നുമില്ല… നമ്മളോട് ഒന്നും ചോദിക്കാതെ എന്തിന് ഇത്തരം വാര്‍ത്തകള്‍ വരുന്നത് എന്ന് എനിക്കറിയില്ല. ഭാവിയില്‍ അങ്ങനെ എന്തെങ്കിലും ഉണ്ടായാല്‍ അത് ഞാന്‍ നിങ്ങളെ അറിയിക്കാതിരിക്കുവോ.

ഓണ്‍ലൈന്‍ വാര്‍ത്ത ചാനലുകള്‍ നിരവധി വില്‍ക്കുന്നുണ്ട്. അവര്‍ എന്തിനാ വിളിക്കുന്നത് എന്ന് അറിയില്ല അത്രത്തോളം ഉറപ്പോടെയാണ് അവര്‍ വാര്‍ത്തകള്‍ നല്‍കുന്നത്. നമ്മള്‍ ഇങ്ങനെയൊക്കെ അങ്ങ് പോണു… എന്തെങ്കിലും പുതിയ കാര്യങ്ങള്‍ ഉണ്ടായാല്‍ ഞാന്‍ ആദ്യം നിങ്ങളെ അറിയിക്കും. അപ്പോള്‍ മാത്രം വിശ്വസിച്ചാല്‍ മതി. കല്യാണം ഒന്നുമായിട്ടില്ല. ഇപ്പോള്‍ ഞാന്‍ അങ്ങനെ അങ്ങ് ജീവിച്ചു പൊക്കോട്ടെ.

11 വര്‍ഷത്തെ വിവാഹ ജീവിതത്തോടെ 2019ലാണ് റിമി വിട പറഞ്ഞത്. വിവാഹ ബന്ധം വേര്‍പെട്ടതിന് ശേഷം റിമി പൊതു വേദികളില്‍ പ്രത്യക്ഷപ്പെടാന്‍ സാധ്യതയില്ലെന്ന പൊതു ധാരണകളെ താരം തകര്‍ത്തെറിഞ്ഞിരുന്നു. സിനിമാ-ടിവി പരിപാടികളില്‍ സജീവമായ റിമി സമൂഹ മാധ്യമങ്ങളിലും നിറ സാന്നിദ്ധ്യമാണ്.