റിയാസ് ആണാണോ പെണ്ണാണോ..! ചോദ്യം ചോദിച്ച അവതാരികയോട് കൊമ്പ് കോര്‍ത്ത് താരം!

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രശസ്തി നേടിയ താരമാണ് റിയാസ്. ഇപ്പോഴിതാ പ്രമുഖ ചാനല്‍ തന്നെ സംഘടിപ്പിച്ച ഷോയില്‍ എത്തിയ റിയാസിനോട് അവതാരിക മീര ചോദിച്ച ചോദ്യങ്ങളും അതിന് റിയാസ് നല്‍കിയ മറുപടിയുമാണ് ചര്‍ച്ചയാകുന്നത്.…

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രശസ്തി നേടിയ താരമാണ് റിയാസ്. ഇപ്പോഴിതാ പ്രമുഖ ചാനല്‍ തന്നെ സംഘടിപ്പിച്ച ഷോയില്‍ എത്തിയ റിയാസിനോട് അവതാരിക മീര ചോദിച്ച ചോദ്യങ്ങളും അതിന് റിയാസ് നല്‍കിയ മറുപടിയുമാണ് ചര്‍ച്ചയാകുന്നത്. റിയാസ് ആണാണോ പെണ്ണാണോ എന്നാണ് എല്ലാ ഫോട്ടോകള്‍ക്കും അടിയില്‍ വരുന്ന കമന്റുകള്‍. റിയാസിന്റെ ഓറിയന്റേഷനില്‍ ചെറിയ വ്യത്യാസം ഉള്ള കാര്യവും സ്‌പെഷ്യല്‍ ആണെന്നുള്ള കാര്യവും ആദ്യമേ പറഞ്ഞു കഴിഞ്ഞതാണ്.. അവതാരികയുടെ ഈ ചോദ്യത്തോട് റിയാസിന്റെ പ്രതികരണം

ഇതായിരുന്നു.. എന്റെ ഓറിയന്റേഷന്‍ സ്‌പെഷ്യല്‍ ആണെന്ന് ഞാന്‍ ബിഗ് ബോസ് ഷോയില്‍ പറഞ്ഞിട്ടില്ല.. ഞാന്‍ സ്‌പെഷ്യല്‍ ആണെന്നാണ് പറഞ്ഞത്. എന്റെ ജെന്‍ഡര്‍ ഐഡിറ്റി ഞാന്‍ വെളിപ്പെടുത്തിയതാണ്. അത് മീര കേട്ടിട്ടില്ല എങ്കില്‍ അത് എന്റെ കുഴപ്പം അല്ല… പറയുന്ന കാര്യം മനസ്സിലാക്കാനുള്ള വിവരം എല്ലാവര്‍ക്കും ഇല്ലാത്തതും എന്റെ പ്രശ്‌നമല്ല. എന്റെ സ്വാകാര്യ ജീവിതം അത് എന്റെത് മാത്രമാണ്.. ഇത്തരം ഒരു ഷോയില്‍ പോലും എന്നോട് ഈ ചോദ്യം ചോദിക്കരുതായിരുന്നു എന്നാണ് റിയാസ് മീരയോടായി പറഞ്ഞത്.

വിവരമില്ലാത്ത മനുഷ്യര്‍ അങ്ങനെ ചോദിച്ചത് പിന്നെയും ഈ വേദിയില്‍ വെച്ച് എന്നോട് ചോദിക്കേണ്ടിയിരുന്നില്ല എന്നാണ് റിയാസ് ആ വേദിയില്‍ വെച്ച് പറഞ്ഞത്. അതേസമയം, റിയാസ് നേരിട്ട ചൂഷണങ്ങള്‍ കൂടുതല്‍ സ്ത്രീകളില്‍ നിന്നാണോ പുരുഷന്മാരില്‍ നിന്നാണോ എന്ന ചോദ്യത്തിന് ചൂഷണം എന്ന പദം ഞാന്‍ എവിടേയും പറഞ്ഞിട്ടില്ല എന്നും.. ബുള്ളീയിംഗ് ആണ് ഉദ്ദേശിച്ചത് എന്നും..

അത് തീര്‍ച്ചയായും കൂടുതല്‍ ഉണ്ടായത് പുരുഷന്മാരില്‍ നിന്നാണെന്നും റിയാസ് പറഞ്ഞു.. അതോടൊപ്പം താന്‍ പറയാത്ത കാര്യങ്ങള്‍ എടുത്ത് പറയരുത് എന്നും മീരയോട് റിയാസ് പറഞ്ഞു. പെണ്‍കുട്ടികളില്‍ നിന്ന് വരുന്ന പ്രപ്പോസല്‍സ് എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നും ഇത്തരമൊരു ഷോയില്‍ വന്ന് എനിക്ക് പറയേണ്ട കാര്യം ഇല്ലെന്നും റിയാസ് വേദിയില്‍ വെച്ച് പറഞ്ഞു.